-
ഐശ്വര്യാറായിയെ വിടാന്* വിവേക് ഒരുക്കമല്&
സല്**മാന്* ഖാന്* - ഐശ്വര്യാറായ് പ്രണയം തകന്നത് ഐശ്വര്യയുടെ ജീവിതത്തിലേക്ക് വിവേക് ഒബ്രോയ് കടന്നുവന്നതോടെയാണ് എന്ന് പാപ്പരാസികള്* എഴുതിപ്പിടിപ്പിച്ചത് വായനക്കാര്* ഓര്*ക്കുന്നുണ്ടാവണം. അടയും ചക്കരയും പോലെയായിരുന്നു ഇരുവരും. എന്നാല്* അഭിഷേക് ബച്ചന്* ഇടയില്* കയറി സിക്സര്* അടിച്ചതോടെ വിവേക് ഒബ്രോയ് ഔട്ടാവുകയായിരുന്നു. തുടര്*ന്ന് ബച്ചന്* കുടുംബത്തിലേക്ക് ഐശ്വര്യ മരുമകളായി എത്തിയത് ചരിത്രം.
ഐശ്വര്യയുടെ ജീവിതത്തില്* നിന്ന് പുറത്താക്കപ്പെട്ടാലും തന്റെ പ്രണയം മറക്കാന്* വിവേക് ഒബ്രോയ് തയ്യാറല്ല എന്നാണ് പുതിയ റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നത്. പഴയ കാമുകിയുടെ സാമീപ്യം തേടി ഭ്രാന്തനെപ്പോലെ അലയുകയാണ് വിവേക് എന്നാണ് സൂചന. കാരണം അഭിഷേകും ഭാര്യ ഐശ്വര്യയും പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം വിളിക്കാത്ത അതിഥിയായി വിവേക് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്.
അമിതാഭ് ബച്ചന്* നായകനായി അഭിനയിച്ച റണ്* എന്ന സിനിമയുടെ പ്രീമിയറിലാണ് അവസാനമായി വിവേക് ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തിയത്. അഭിഷേകും ഐശ്വര്യയും പ്രീമിയറിന് വന്നിരുന്നു. സിനിമ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് വിവേക് പ്രീമിയര്* നടക്കുന്ന മള്**ട്ടിപ്ലക്സിലേക്ക് ഓടിക്കയറി വന്നത്. ധൃതിയില്* വിവേകിന്റെ കാല്* ബാരിക്കേഡില്* ഇടിക്കുകയും ചെയ്തു.
റണ്* കാണാനായി വിവേകിനെ ക്ഷണിച്ചത് വെള്ളിയാഴ്ചയായിരുന്നു. എന്നാല്* ബച്ചന്* കുടുംബത്തിന് വേണ്ടി വ്യാഴാഴ്ച ഒരുക്കിയിരുന്ന പ്രീമിയര്* കാണാനായി വിവേക് ബദ്ധപ്പെട്ട് എത്തിയത് പലരുടെയും നെറ്റി ചുളിക്കുന്നു.
ഷാരൂഖ് ഖാന്റെ വീട്ടില്* വച്ച് ഹൃതിക്ക് രോഷന്റെ പിറന്നാള്* പാര്*ട്ടി നടന്നപ്പോഴും വിവേക് ക്ഷണിക്കാത്ത അതിഥിയായി വരികയുണ്ടായി. ഈ ചടങ്ങിലും അഭിഷേകും ഐശ്വര്യയും സംബന്ധിച്ചിരുന്നു. ഒരു പുരസ്കാര ദാന ചടങ്ങ് നടന്നുകൊണ്ടിരിക്കേ, അമിതാഭ് ബച്ചനോടും ജയാ ബച്ചനോടും വിവേക് വര്*ത്തമാനം പറഞ്ഞത് പാപ്പരാസികള്* വാര്*ത്തയാക്കിയിരുന്നു. കാരണമെന്തെന്നോ? അടുത്തുതന്നെ അഭിഷേകും ഐശ്വര്യയും ഉണ്ടായിരുന്നു എന്നതുതന്നെ!
അല്**പസ്വല്**പം റൌഡിത്തരമുണ്ടെങ്കിലും സല്**മാനായിരുന്നു വിവേക് ഒബ്രോയിയേക്കാള്* മാന്യന്* എന്ന് നമ്മുടെ ലോകസുന്ദരി കരുതുന്നുണ്ടാവണം
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks