പാകിസ്ഥാന്* ക്രിക്കറ്റ് കളിക്കാരെ പിന്തുണച്ചതിന് ഷാരൂഖിന്റെ ‘മൈ നെയിം ഈസ് ഖാന്*’ എന്ന സിനിമയുടെ പ്രദര്*ശനം തടയുമെന്ന് ശിവസേനക്കാര്* മുന്നറിയിപ്പ് നല്*കിയിരിക്കുകയാണ്. എന്നാല്*, ഷാരൂഖിന് ഈ ഭീഷണിയൊന്നും ഏശുന്ന മട്ടില്ല. സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്*ക്ക് കുസൃതി നിറഞ്ഞ മറുപടികളുമായി ഈ കിംഗ് ഖാന്* മുന്നേറുകയാണ്.

ഒരു ടെലിവിഷന്* ചാനലില്* വന്ന അഭിമുഖത്തില്* ‘മൈ നെയിം ഈസ് ഖാന്*’ ഒരു സെക്സ് സിനിമയാണെന്ന് വരെ പറയാന്* ഷാരൂഖ് എന്ന കുസൃതിക്കാരന്* മടികാണിച്ചില്ല!

പുതിയ സിനിമയില്* സെക്സ് രംഗങ്ങള്* ഉണ്ടോ എന്ന ചോദ്യത്തിന് ഷാരൂഖ് നല്*കിയ മറുപടി എല്ലാവരെയും അത്ഭുതപ്പെടുത്തി. “നിങ്ങള്* ചോദിക്കുന്നത് സെക്സിനെ കുറിച്ചാണല്ലേ? തീര്*ച്ചയായും അതില്* ധാരാളം സെക്സ് ഉണ്ട്...എന്റെ കഥാപാത്രം എല്ലായിടത്തും അത് ചെയ്യുന്നു. അടുക്കളയില്*, ഡ്രോയിംഗ് റൂമില്*, ഹാളില്*- എല്ലായിടത്തും സിനിമ തന്നെ അതെക്കുറിച്ചാണ്”, ഷാരൂഖ് ഒട്ടും ഗൌരവം വിടാതെയായിരുന്നു ഈ മറുപടി നല്*കിയത്.

എന്നാല്*, ഷാരൂഖിനൊപ്പമുണ്ടായിരുന്ന സംവിധായകന്* കരണ്* ജോഹര്* പെട്ടെന്ന് ഇടപെട്ട് വിശദീകരണം നല്*കിയതോടെയാണ് എല്ലാവരുടെയും ജിജ്ഞാസയ്ക്ക് അയവ് ലഭിച്ചത്. സിനിമയില്* അത്തരം രംഗങ്ങള്* ഒന്നുമില്ലെന്ന് കരണ്* ജോഹര്* വിശദീകരിച്ചു. ‘മൈ നെയിം ഈസ് ഖാന്*’ ഒരു പ്രണയ കഥയാണെന്നും ജോഹര്* കൂട്ടിച്ചേര്*ത്തു.

കരണ്* ജോഹറിന്റെ വിശദീകരണത്തിനു ശേഷമാണ് താന്* തമാശ പറഞ്ഞതാണെന്ന് ചെറിയൊരു ചിരിയുമായി ഷാരൂഖ് സമ്മതിച്ചത്.