മല്ലുവുഡിലെ സ്ക്രീന്* രാഷ്ട്രീയത്തിന് പുതിയ വഴിത്തിരിവ് നല്*കി നടന്* തിലകന്* ശനിയാഴ്ച തൃശൂരില്* കുത്തിയിരിപ്പ് സമരം നടത്തും. മോഹന്**ലാല്* നായകനായ “ക്രിസ്ത്യന്* ബ്രദേഴ്സ്” എന്ന സിനിമയില്* നിന്ന് തന്നെ പുറത്താക്കിയതില്* പ്രതിഷേധിച്ചാണ് തിലകന്*റെ സമരം. കുത്തിയിരിപ്പ് സമരത്തിന് സിപി*ഐയുടെ ട്രേഡ് യൂണിയന്* സംഘടനയായ എ*ഐ*ടി*യു*സി പിന്തുണ നല്**കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

ഫിലിം മേഖലയില്* പുതിയ യൂണിയന്* സമവാക്യങ്ങള്*ക്ക് തിലകന്*റെ സമരം കാരണമായേക്കാനിടയുണ്ട്. ഫെഫ്കയും മാക്*ടയും തമ്മിലുള്ള ഒരു തുറന്ന പോരിന് വീണ്ടും സിനിമാ ലോകം സാക്*ഷ്യം വഹിച്ചേക്കും. തിലകന്* മാക്*ടയില്* അംഗമല്ലെങ്കിലും സിനിമാ പ്രവര്*ത്തകര്* നേരിടുന്ന വെല്ലുവിളിയെന്ന നിലയിലാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്ന് സി*പി*ഐ നേതാവ് കാനം രാജേന്ദ്രന്* വ്യക്തമാക്കി.

കൈരളി ടിവി ചെയര്*മാന്* കൂടിയായ മമ്മൂട്ടി ഫെഫ്കയെ പിന്തുണയ്ക്കുന്ന സാഹചര്യത്തില്* സി*ഐടി*യുവിന്*റെ പിന്തുണയും തിലകനെതിരെ നിലകൊള്ളുന്ന ഫെഫ്*കയ്ക്കാണ് ലഭിക്കുക. എങ്കിലും സി*ഐ*ടിയു തങ്ങളുടെ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്രശ്നത്തില്* താര സംഘടനയായ അമ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് സംബന്ധിച്ച് ഒരു പരാതിയും തങ്ങള്*ക്ക് ലഭിച്ചിട്ടില്ലെന്നാണ് അമ്മയുടെ ഒരു മുതിര്*ന്ന നേതാവ് വ്യക്തമാക്കിയത്.

ഫെഫ്*കയ്ക്കും നടന്* മമ്മൂട്ടിക്കും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് തിലകന്* ഉന്നയിച്ചിരിക്കുന്നത്. സിനിമാ മേഖലയില്* മാഫിയാവല്*ക്കരണം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. വിനയന്*റെ ചിത്രത്തില്* അഭിനയിച്ചതിനാണ് തനിക്ക് റോള്* നിഷേധിക്കപ്പെട്ടതെന്നും തിലകന്* തുറന്നടിച്ചു.

താനൊരു കമ്യൂണിസ്റ്റാണെന്നും തന്നെ ഉപരോധിക്കുന്നവരെ തനിക്കും ഉപരോധിക്കാന്* അറിയാമെന്നും തിലകന്* അടുത്തിടെ പ്രസ്താവിച്ചിരുന്നു. എന്നാല്* താന്* സി*പി*എം കമ്യൂണിസ്റ്റാണോ സി*പി*ഐ കമ്യൂണിസ്റ്റാണോ എന്ന് തിലകന്* വെളിപ്പെടുത്തുകയുണ്ടായില്ല. തിലകനെ സി*പി*ഐ പാളയത്തില്* എത്തിക്കാനുള്ള നീക്കമാണ് ‘പിന്തുണാ പ്രഖ്യാപനം’ എന്ന് ആരോപണമുയര്*ന്നിട്ടുണ്ട്.