തിലകന്* മമ്മൂട്ടിക്കെതിരെ പരസ്യ വിമര്*ശനവുമായി രംഗത്ത് എത്തി. കമ്യൂണിസ്റ്റുകാരനായ തന്റെ പ്രശ്നങ്ങള്*ക്ക് പാര്*ട്ടി ചാനല്* പിന്തുണ നല്*കാത്തതിനു കാരണം അതിന്റെ തലപ്പത്തുള്ള ഒരു നടനാണ് എന്ന് സംശയിക്കുന്നു എന്ന് തിലകന്* ആരോപിച്ചു. എന്നാല്*, അത് ആരെന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ പേര് എടുത്തു പറയാതെ ‘ഒരു സൂപ്പര്* താരം’ എന്ന മറുപടിയാണ് നല്*കിയത്

തന്നെ ഇടതു പക്ഷ കമ്യൂണിസ്റ്റുകള്* പിന്തുണയ്ക്കുന്നില്ല എന്ന പരാതിയും തിലകന്* ഉന്നയിച്ചു. അതേസമയം വലതുപക്ഷ കമ്യൂണിസ്റ്റുകളും കോണ്*ഗ്രസുകാരും തനിക്ക് അനുഭാവ പൂര്*ണമായ പിന്തുണയാണ് നല്*കുന്നത് എന്ന് തുറന്നടിക്കാനും തിലകന്* വിസമ്മതം കാട്ടിയില്ല. പാര്*ട്ടി പിന്തുണ ലഭിക്കാതിരിക്കാന്* സമ്മര്*ദ്ദം ചെലുത്തുന്ന സൂപ്പര്* താരത്തിന്റെ പേര് വെളിപ്പെടുത്താത്തതിന് കാരണം എന്തെന്ന് ചോദിച്ചപ്പോള്* “സമയമായില്ല പോലും” എന്ന് കുമാരനാശാന്* എഴുതിയിട്ടില്ലേ എന്നായിരുന്നു തിലകന്റെ മറുപടി.

ഇവിടം സ്വര്*ഗമാണ് എന്ന സിനിമയിലെ നായകനോടൊപ്പം അഭിനയിക്കുന്ന രസതന്ത്രം ദ്രോണയിലെ നായകനൊപ്പം അഭിനയിക്കുമ്പോള്* ലഭിക്കില്ല എന്ന് തുറന്നു പറഞ്ഞ തിലകന്* മോഹന്**ലാലിനെയും മമ്മൂട്ടിയെയും പരസ്യമായി താരതമ്യം ചെയ്യുകയായിരുന്നു. സൂര്യാ ഫിലിം ഫെസ്റ്റിവലിന്റെ സമാപനസമ്മേളനത്തില്* പങ്കെടുക്കാനായി ആലപ്പുഴയില്* എത്തിയപ്പോഴാണ് തിലകന്* വിവാദങ്ങളുടെ കെട്ട് ഒന്നുകൂടി അഴിച്ചുവിട്ടത്.

അതേസമയം, തിലകനെ ആരും വിലക്കിയിട്ടില്ല എന്ന് ജഗതി ശ്രീകുമാര്* തിരുവനന്തപുരത്ത് മാധ്യമപ്രവര്*ത്തകരോട് പറഞ്ഞു. എല്ലാ സംഘടനയ്ക്കും അച്ചടക്ക നിയമങ്ങളുണ്ട് എന്നും അത് പാലിച്ചില്ലെങ്കില്* സൂ*പ്പര്* താരങ്ങള്*ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ജഗതി പറഞ്ഞു.

തന്നെ വിലക്കി എന്ന് തിലകന്* സ്വയം പറയുകയാണ്. തിലകനെ വിലക്കിയതായി അമ്മയുടെ താ*നടക്കമുള്ള മുതിര്*ന്ന പ്രവര്*ത്തകര്*ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല എന്നും തിലകന്റെ പ്രശ്നങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവര്*ത്തകരുടെ ചോദ്യത്തിനു മറുപടിയായി ജഗതി പറഞ്ഞു.