ട്വന്*റി20 ടീമിന്*റെ ക്യാപ്*ടന്* ആരാണ്. മഹേന്ദ്ര സിംഗ് ധോണി എന്നാണ് നാവില്* വന്നത് അല്ലേ? ചോദിച്ചത് അതേക്കുറിച്ചല്ല. താരസംഘടനയായ ‘അമ്മ’ നിര്*മ്മിച്ച ‘ട്വന്*റി20’ എന്ന സിനിമയില്* ക്യാപ്ടന്* സ്ഥാനം ആര്*ക്കായിരുന്നു എന്നാണ്. ജോഷി, ദിലീപ് അങ്ങനെയൊക്കെ ഉത്തരം നല്*കാം. എന്നാല്* താരങ്ങളില്* ആരാണ് ക്യാപ്ടന്* സ്ഥാനത്ത് നില്*ക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. സാക്ഷാല്* സുരേഷ്ഗോപി. അദ്ദേഹം അവതരിപ്പിച്ച ആന്*റണി പുന്നക്കാടന്* എന്ന കഥാപാത്രമായിരുന്നു ആ ചിത്രത്തിന്*റെ മുന്നോട്ടുള്ള ഗതിയെ നിര്*ണ്ണയിച്ചത്.

ഇപ്പോഴിതാ, ആന്*റണി പുന്നക്കാടന്* പുനര്*ജനിക്കുകയാണ്. അതെ, സുരേഷ്ഗോപിയുടെ ഈ ശക്തമായ കഥാപാത്രത്തെ നായകനാക്കി ഒരു സിനിമ അണിയറയില്* ഒരുങ്ങുന്നു. സുരേഷ്ഗോപി ചൂടന്* പൊലീസ് ഓഫീസറെ അവതരിപ്പിക്കുന്ന ഈ സിനിമ നടന്* ദിലീപാണ് നിര്*മ്മിക്കുന്നത്. ഉദയകൃഷ്ണയും സിബി കെ തോമസും ചേര്*ന്നാണ് തിരക്കഥ രചിക്കുന്നത്.

ആരായിരിക്കും സംവിധാനം എന്ന് തീരുമാനിച്ചിട്ടില്ല. എങ്കിലും ജോഷിക്ക് തന്നെയാണ് സാധ്യത. എന്നാല്* ദിലീപിന് അടുപ്പമുള്ള മറ്റ് ചില സംവിധായകരും ഈ പ്രൊജക്ടിനോട് താല്പര്യം പ്രകടിപ്പിച്ചതായി അറിയുന്നു. ദിലീപും ഈ ചിത്രത്തില്* ഒരു കഥാപാത്രത്തെ അവതരിപ്പിച്ചേക്കും.

സുരേഷിന്*റെ ഈ അച്ചായന്* പൊലീസ് വേഷം പ്രേക്ഷകരെ അത്ര കണ്ട് ആകര്*ഷിച്ചിരുന്നു. പൊലീസ് യൂണിഫോമിലെ ഷര്*ട്ടുമിട്ട് ലുങ്കിയും മടക്കിക്കുത്തിയുള്ള ആ ഇന്*ഡ്രൊഡക്ഷന്* രംഗം തന്നെ കലക്കി. എന്തായാലും ഭരത്ചന്ദ്രന്* ഐ പി എസ് പോലെ ആന്*റണി പുന്നക്കാടന്* ഐ പി എസും ഉടന്* തന്നെ സംഭവിക്കുകയാണ്. ഷൂട്ടിംഗ് ഡേറ്റ് പിന്നീട് തീരുമാനിക്കും. അണിയറയില്* ചര്*ച്ചകള്* പുരോഗമിക്കുന്നു.