വീട് നിര്*മിക്കാന്* ഉദ്ദേശിക്കുന്ന പറമ്പിന്റെ തെക്ക് കിഴക്കേ ഭാഗത്തെ ആഗ്നേയഖണ്ഡം അഥവാ യമഖണ്ഡം എന്ന് പറയുന്നു. ഇവിടെ വീട് നിര്*മിച്ച് താമസിക്കുന്നത് മരണപ്രദവും സകലജാതിക്കാര്*ക്കും വര്*ജ്യവുമാണ്. വടക്കുപടിഞ്ഞാറേ ഭാഗത്തെ അസുരഖണ്ഡം അഥവാ വായുഖണ്ഡം നിന്ദ്യമാണെങ്കിലും വൈശ്യാലയങ്ങള്*ക്ക് സ്വീകരിക്കാമെന്ന് അഭിപ്രായമുണ്ട്.

വീട് പണിയാന്* ഉദ്ദേശിക്കുന്ന പറമ്പ് ചതുരമായിരിക്കുന്നതോ ദീര്*ഘ ചതുരമായിരിക്കുന്നതോ ആണ് ഏറ്റവും നല്ലത്. ഇങ്ങനെയുള്ള പറമ്പിന്റെ മധ്യത്തില്* കിഴക്ക് പടിഞ്ഞാറ് സാങ്കല്പികമായി പോകുന്ന രേഖയെ അഥവാ സൂത്രത്തെ ബ്രഹ്മസൂത്രം എന്നു പറയുന്നു. മധ്യത്തില്* തെക്ക് വടക്കുള്ള സൂത്രത്തെ യമസൂത്രം എന്നും തെക്ക് പടിഞ്ഞാറേ മൂലയില്* നിന്നും വടക്ക് കിഴക്കെ മൂലയിലേക്ക് പോകുന്ന സൂത്രത്തെ കര്*ണസൂത്രമെന്നും തെക്ക് കിഴക്ക മൂലയില്* നിന്നും വടക്ക് പടിഞ്ഞാറേ മൂലയിലേക്കുള്ളത് മൃതുസൂത്രമെന്നും പറയുന്നു. കര്*ണസൂത്രത്തെയും മൃതുസൂത്രത്തേയും രജ്ജുക്കള്* എന്നും പേര്* വിളിക്കും.

ബ്രഹ്മസൂത്രം, യമസൂത്രം, രജ്ജുക്കള്* എന്നീ സൂത്രങ്ങളുടെ അഗ്രമൂലങ്ങളെക്കൊണ്ട് ഗൃഹാദികളുടെ മധ്യസൂത്രങ്ങള്* വേധിക്കുന്നത് ദോഷകരമാണ്. ഗൃഹങ്ങള്*, അങ്കണം, ദ്വാരങ്ങള്*, ജനാലകള്*, കുളം, കിണറ് മുതലായ യാതൊന്നിന്റേയും മധ്യസൂത്രങ്ങള്* തമ്മിലും രജ്ജുക്കളും കോണ്*ഗൃഹങ്ങളുടെ കര്*ണസൂത്രങ്ങളും തമ്മിലും അന്യോന്യം വേധമുണ്ടാവാന്* പാടില്ലാത്തതാണ്. അതായത്, കോണ്*ഗതിയായുള്ള രജ്ജുക്കളും ഗൃഹം, തൊഴുത്ത്, ഉരല്*പ്പുര, അങ്കണം, കിണര്* മുതലായവയുടെ മധ്യസൂത്രങ്ങളില്* തട്ടരുത്.

വീഥികല്പന:

ഭൂമിയുടെ വലിപ്പചെറുപ്പമനുസരിച്ച് വീഥീവിസ്താരം നിശ്ചയിക്കണം. ഉണ്ടാകാന്* പോകുന്ന ഗൃഹാങ്കണദീര്*ഘത്തിന്റെ ഒന്നര ഇരട്ടി വീഥീവിസ്താരം കല്പിക്കുന്നത് ഉത്തമം. പറമ്പ് ചെറുതാണെങ്കില്* അങ്കണദീര്*ഘത്തില്* പകുതിയും വീഥികള്*ക്ക് വിസ്താരം കല്പിക്കാറുണ്ട്.

മുമ്പ് പറഞ്ഞ അളവുകളിലൊന്നിനെ ആശ്രയിച്ച് ചതുരമാക്കപ്പെട്ട ഭൂമിയില്* ബാഹ്യം മുതല്* മധ്യം വരെ നാലുവശങ്ങളിലും ചുറ്റപ്പെട്ടവയായി, പിശാചവീഥി, ദേവവീഥി, കുബേരവീഥി, യമവീഥി, നാഗവീഥി, അഗ്നിവീഥി, ഗണേഷവീഥി, ബ്രഹ്മവീഥി എന്നിങ്ങനെ ഒമ്പത് വീഥികള്* കല്പിക്കപ്പെടുന്നു. ഇവയില്* അഗ്നി, നാഗ, യമ, പിശാചവീഥികള്* വീടുവയ്ക്കുന്നതിന് നിന്ദ്യമാണ്.