-
സെക്സ് വര്*ക്കറായി സമീര

വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച പെണ്**കുട്ടിയായി സമീര റെഡ്ഡി എത്തുന്നു. ഗൌതം വാസുദേവ് മേനോന്* സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സമീര സെക്സ് വര്*ക്കറാകുന്നത്. ഈ സിനിമയുടെ ആവശ്യത്തിനായി സെക്സ് വര്*ക്കര്*മാരെ നിരീക്ഷിക്കുന്ന തിരക്കിലാണ് ഗോതമ്പിന്*റെ നിറമുള്ള നായിക.
ഹിന്ദിയില്‍* അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്ത വേഷങ്ങള്‍* ചെയ്ത് എങ്ങനെയെങ്കിലും കരിയര്‍* തള്ളി നീക്കിയിരുന്ന സമീരയ്ക്ക് ബ്രേക്കായത് ഗൌതം സംവിധാനം ചെയ്ത ‘വാരണം ആയിരം’ ആണ്. ആ ചിത്രത്തിലെ പ്രണയ നായികയുടെ വേഷം ദക്ഷിണേന്ത്യയില്‍* വന്‍* ജനപ്രീതിയാണ് സമീരയ്ക്ക് നേടിക്കൊടുത്തത്.
വാരണം ആയിരത്തിന് ശേഷം അജിത്തിന്*റെ നായികയായി അസലിലും സമീര റെഡ്ഡി മിന്നി. മോഹന്‍*ലാലിന്*റെ നായികയായി ‘ഒരുനാള്‍* വരും’ എന്ന സിനിമയും സമീരയെ കാത്തിരിക്കുന്നുണ്ട്. എന്നാല്‍* ഇതൊന്നുമല്ല, ഗൌതം മേനോന്*റെ പുതിയ ചിത്രത്തിലെ സെക്സ് വര്*ക്കര്* തന്നെയാണ് സമീര പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.
ഈ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. വെറും തൊണ്ണൂറ്* മിനിറ്റ് മാത്രം ദൈര്*ഘ്യമുള്ള ഈ സിനിമ ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലര്‍* ആയിരിക്കും. സതീഷ് എന്ന പുതുമുഖമാണ് ചിത്രത്തിലെ നായകന്*.
മറ്റൊരു വാര്*ത്തയും സമീരയെ ചുറ്റിപ്പറ്റി കേള്*ക്കുന്നുണ്ട്. ഗൌതം മേനോന്*റെ ‘ചെന്നൈയില്‍* ഒരു മഴക്കാലം’ എന്ന സിനിമയില്‍* നിന്ന് ത്രിഷയെ മാറ്റി സമീരയെ നായികയാക്കാന്‍* ആലോചിക്കുന്നുവത്രേ. ഇതോടെ ഗൌതം - സമീര കൂട്ടുകെട്ടിനെ വലയമിട്ട് പാപ്പരാസികളും കറക്കം തുടങ്ങിയിട്ടുണ്ട്. താമസിയാതെ ഗോസിപ്പുകള്‍* ഉയര്*ന്നുകേട്ടാലും ഞെട്ടേണ്ടതില്ലെന്ന് സാരം.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks