നടന്* തിലകനെതിരെ ഫെഫ്കയും അമ്മയും പരസ്യമായി രംഗത്ത് .സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയ്ക്കെതിരെ നടത്തിയ പരാമര്*ശങ്ങള്* നിരുപാധികം പിന്*വലിച്ച് തിലകന്* ഖേദപ്രകടനം നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു .അല്ലെങ്കില്* തിലകനുമായി
സഹകരിക്കില്ലെന്ന് ഫെഫ്ക പ്രസിഡന്*റും സംവിധായകനുമായ സിബി മലയില്* അറിയിച്ചു. ബുധനാഴ്ച കൊച്ചിയില്* നടന്ന ഫെഫ്ക ജനറല്* കൌണ്*സില്* യോഗത്തിനു ശേഷം ആണ് അദ്ദേഹം ഈക്കാര്യം അറിയിച്ചത് .ഫെഫ്ക മാഫിയ സംഘമാണെന്നും ഫെഫ്ക ജനറല്* സെക്രട്ടറി അടക്കമുള്ളവരെ പേരെടുത്ത് വിമര്*ശിക്കുകയും ചെയ്ത തിലകന്റെ നടപടി അപലപനീയമെന്ന് ഫെഫ്ക ഭാരവാഹികളായ ബി ഉണ്ണികൃഷ്ണനും സിബിമലയിലും പറഞ്ഞു.എന്നാല്* ഫെഫ്കയുടെ നടപടിയില്* ഒട്ടും ഭയമില്ലെന്ന് പറഞ്ഞ തിലകന്* മലയാള സിനിമയില്* അഭിനയിക്കണമെന്ന് നിര്*ബന്ധമില്ലെന്നും അഭിനയിക്കാന്* തമിഴും തെലുങ്കും പടങ്ങള്* കിട്ടുമെന്നും പറഞ്ഞു .


അതേസമയം താരസംഘടനയായ അമ്മയോട് ,മലയാള സിനിമയില്* നിന്ന് തന്നെ പുറത്താക്കിയാലും മാപ്പുപറയില്ലെന്ന് പറഞ്ഞ് തിലകന്* ബുധനാഴ്ച കത്തുനല്*കിയിട്ടുണ്ട് . ഇതോടെ തിലകനെ 'അമ്മ' സംഘടനയില്* നിന്ന് പുറത്താക്കിയേക്കുമെന്ന് റിപ്പോര്*ട്ടുകള്* ഉണ്ട്