Results 1 to 1 of 1

Thread: ഐശ്വര്യയ്ക്ക് ഉദരക്ഷയം; ബച്ചന്* കുടുംബം ആ

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2008
    Posts
    16,089

    Unhappy ഐശ്വര്യയ്ക്ക് ഉദരക്ഷയം; ബച്ചന്* കുടുംബം ആ



    ഐശ്വര്യാ റായ്ക്കു വേണ്ടി അമിതാഭ് ബച്ചന്*റെ കുടുംബവും ബോളിവുഡും ഒന്നാകെ പ്രാര്*ത്ഥനയിലാണ്. കടുത്ത പനിയെ തുടര്*ന്ന് ചികിത്സയിലായിരുന്ന ആഷിന് ഉദരക്ഷയ(സ്റ്റൊമക് ടിബി)മാണെന്ന് സ്ഥിരീകരിച്ചതായി സൂചന. ആശുപത്രിയിലായിരുന്ന ഐശ്വര്യ ഇപ്പോള്* മുത്തശ്ശിയെ കാണുന്നതിനായി അഭിഷേകിനൊപ്പം യാത്ര പോയിരിക്കുകയാണ്.


    ആഷ് ഗര്*ഭം ധരിക്കാത്തതിന് കാരണം ഉദരക്ഷയമാണെന്നാണ് റിപ്പോര്*ട്ടുകള്*. ഇക്കാര്യത്തില്* ബച്ചന്* കുടുംബം കടുത്ത ആശങ്കയിലാണത്രേ. ഐശ്വര്യയുടെ ആരോഗ്യനില കൂടുതല്* വഷളാകുന്നത് അമിതാഭ് ബച്ചനെയും അഭിഷേകിനെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

    37കാരിയായ ഐശ്വര്യയുടെ ഗര്*ഭധാരണം വൈകുന്നത് കൂടുതല്* ‘റിസ്ക്’ ആണെന്നാണ് ഡോക്ടര്*മാരുടെയും അഭിപ്രായം. എന്നാല്* ആഷ് നല്ല ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും അതിനു ശേഷം കുട്ടികള്* മതിയെന്നുമാണ് ബച്ചന്* കുടുംബം അഭിപ്രായപ്പെടുന്നത്.

    “കുട്ടികള്* ഉണ്ടാകുമ്പോള്* ഉണ്ടാകട്ടെ” എന്നാണത്രേ അമിതാബ് ബച്ചന്*റെ പ്രതികരണം. എങ്കിലും പേരക്കുട്ടിയെ വേണമെന്ന് ബിഗ്ബിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് അടുപ്പമുള്ളവര്* പറയുന്നു. ഐശ്വര്യ റായ് വേഗത്തില്* സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കാം.
    Last edited by RenuCK; 02-19-2010 at 04:47 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •