-
ജൂനിയര്‍* എന്‍**ടി*ആറിന് സ്ത്രീധനം 500 കോടി!
ജനിക്കുന്നെങ്കില്‍* ജൂനിയര്‍* എന്‍**ടി*ആര്* ആയി ജനിക്കണമെന്ന് വിവാഹപ്രായമെത്തിയ യുവാക്കള്‍*ക്ക് തോന്നാം. കാരണം, തെലുങ്കിലെ മുന്‍**നിര നായകനായ ജൂനിയര്‍* എന്‍**ടി*ആറിന് സ്ത്രീധനമായി ലഭിക്കാന്‍* പോകുന്നത് അഞ്ഞൂറ് കോടി രൂപായാണ്. പണമായും വീടുകളായും ഇടങ്ങളായും ബിസിനസ് സ്ഥാപനങ്ങളായും ഓഹരികളായും ഈ റെക്കോഡ് സ്ത്രീധനം ജൂനിയര്‍* എന്‍**ടി*ആറിന് സമ്മാനിക്കുന്നത് ആരാണെന്നല്ലേ? മുന്‍* ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ബന്ധുവും റിയല്‍* എസ്റ്റേറ്റ് ബിസിനസുകാരനുമായ നര്*ണേ ശ്രീനിവാസ റാവുവാണ് കക്ഷി.
ശ്രീനിവാസന്റെ മകളും പതിനേഴുവയസുകാരിയുമായ ലക്ഷ്മി പ്രണതിയാണ് ജൂനിയര്‍* എന്‍**ടി*ആറിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. പതിനേഴുകാരിയെ വിവാഹം ചെയ്താല്‍* ബാല്യവിവാഹം ആവില്ലേ എന്ന് ആരെങ്കിലും ചോദിക്കുന്നുവെങ്കില്‍* തെറ്റി. ജൂണ്‍* മാസം ആകുന്നതോടെ ലക്ഷ്മിക്ക് പതിനെട്ട് തികയും. ഇപ്പോള്‍* നടക്കുന്നത് വിവാഹനിശ്ചയം മാത്രമാണ്. ഏപ്രില്‍* ഒന്നാം തീയതിയാണ് വിവാഹനിശ്ചയം. ജൂണ്‍* കഴിഞ്ഞേ വിവാഹം ഉണ്ടാവുകയുള്ളൂ.
തെലുങ്കുദേശം പാര്*ട്ടിയുടെ സ്ഥാപകനും പഴയ സൂപ്പര്‍**താരവുമായ എന്‍**ടി*ആറിന്റെ മകന്റെ മകനായ ജൂനിയര്‍* എന്‍**ടി*ആറിന്റെ ശരിക്കുള്ള പേര് ‘താരക രാമറാവു’ എന്നാണ്. മുത്തച്ഛന്റെ കൂടെ ‘ബ്രഹ്മര്‍*ഷി വിശ്വാമിത്ര’ എന്ന സിനിമയില്‍* ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ജൂനിയര്‍* എന്‍**ടി*ആര്* സിനിമയില്‍* സജീവമാകുന്നത്. ‘നിന്നു ചൂഡാലനി’ എന്ന സിനിമയിലൂടെ നായകനുമായി. നയന്‍**താര നായികയായി അഭിനയിച്ച ‘അദൂര്*സ്’ എന്ന സൂപ്പര്‍* ഹിറ്റ് സിനിമയാണ് ജൂനിയര്‍* അഭിനയിച്ച ഏറ്റവും പുതിയ ചിത്രം.
ഇരുപത്തിയാറുകാരനായ ഈ യുവതാരത്തിന് വന്‍* ആരാധകവൃന്ദമാണ് ആന്ധ്രയിലുള്ളത്. സ്ത്രീധനം വാങ്ങരുത് കൊടുക്കരുത് എന്നൊക്കെ വാദിക്കുന്ന തെലുങ്കുദേശം പാര്*ട്ടിയുടെ സ്ഥാപകന്റെ പൌത്രന്* ഇത്ര വലിയ തുക സ്ത്രീധനം വാങ്ങുന്നതിനെ മറ്റ് പാര്*ട്ടികള്* വിമര്*ശിക്കുന്നുണ്ട്. എന്നാല്‍* താനൊന്നും ചോദിച്ചിട്ടില്ലെന്നും ഒരച്ഛന്* മകള്‍*ക്ക് കൊടുക്കുന്ന സമ്മാനം വേണ്ടെന്ന് പറയാന്‍* തനിക്കാകില്ലെന്നുമാണ് ജൂനിയര്‍* എന്‍**ടി*ആര്* പറയുന്നത്. എന്തായാലും ആന്ധ്രയിലെ റെക്കോഡ് സ്ത്രീധനത്തുകയാണെത്രെ ജൂനിയറിന് ലഭിക്കാന്‍* പോകുന്ന 500 കോടി!
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks