തനിക്ക് കല്യാണം ഇപ്പോള്* വേണ്ടെന്ന് നടി ഭാവന. തമിഴിലും തെലുങ്കിലും മലയാളത്തിലും കുറച്ചു നല്ല സിനിമകള്* ചെയ്ത ശേഷം വിവാഹം മതിയെന്നാണ് ഭാവന പറയുന്നത്. ഒരു പ്രമുഖ സിനിമാ വാരികയ്ക്ക് നല്*കിയ പ്രത്യേക അഭിമുഖത്തിലാണ് വിവാഹം ഇപ്പോള്* വേണ്ടെന്ന് ഭാവന പറയുന്നത്.


“മൂന്നു മാസത്തിനകം ഭാവന വിവാഹിതയാകുമെന്ന് ഒരു വാര്*ത്ത ഈയിടെ കണ്ടു. കാവ്യയും, ഗോപികയും, നവ്യയുമൊക്കെ വിവാഹം കഴിച്ചില്ലേ? ഇനി അക്കൂട്ടത്തില്* വിവാഹം കഴിക്കാനുള്ള ഒരാള്* ഞാന്* ആണ്. എനിക്കും കല്യാണമായിക്കാണും എന്നുറപ്പിച്ച് ആരോ സൃഷ്ടിച്ച കഥയാണത്.” - ഭാവന പറയുന്നു.

“സിനിമാക്കാരെക്കുറിച്ച് വരുന്ന ഗോസിപ്പുകളെല്ലാം സത്യമാണെന്ന് സിനിമയില്* വരുന്നതിനു മുമ്പ് ഞാന്* വിശ്വസിച്ചിരുന്നു. ഞങ്ങള്*ക്കും സാധാരണ പെണ്*കുട്ടികളുടെ മനസ് തന്നെയാണ്. ഗോസിപ്പ് കേള്*ക്കുന്നത് അത്ര സന്തോഷമുള്ള കാര്യമല്ല. നായികമാര്*ക്കും കുടുംബമുണ്ട്. സത്യമല്ലാത്ത ഒരു വാര്*ത്ത ആരെയൊക്കെ വേദനിപ്പിക്കും?” - ഭാവന ചോദിക്കുന്നു.

“കല്യാണം വേണം, പക്ഷേ ഇപ്പോള്* വേണ്ട. അച്ഛനും അമ്മയും കണ്ടു പിടിക്കുന്ന നല്ലൊരാളെ വിവാഹം കഴിക്കും. അതിനു മുമ്പ് മാനസികമായി എനിക്കൊന്ന് ഒരുങ്ങണം” - ഭാവന വ്യക്തമാക്കി.