-
രാജസ്ഥാന്*, മുംബൈ മുന്നോട്ട്
തുടര്‍*ച്ചയായ നാലു ജയത്തോടെ രാജസ്ഥാന്* റോയല്‍**സും ആറു മത്സരങ്ങളില്‍* നിന്ന് അഞ്ചു ജയത്തോടെ മുംബൈ ഇന്ത്യന്‍*സും മൂന്നാം ഐ പി എല്‍* ടൂര്‍*ണമെന്റില്* കുതിപ്പ് തുടരുന്നു. രാജസ്ഥാന്* റോയല്‍*സ് 17 റണ്‍*സിനാണ് ചെന്നൈ സൂപ്പര്‍* കിങ്*സിനെ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തില്‍* മുംബൈ ശക്തരായ ഡെക്കാന്‍* ചാര്*ജേഴ്സിനെ 41 റണ്‍*സിനും പരാജയപ്പെടുത്തി.
ടോസ് നേടിയ രാജസ്ഥാന്* ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിലെ അടിച്ചു കളിച്ച രാജസ്ഥാന്* ആദ്യ പത്ത് ഓവറില്‍* തന്നെ ഒരു വിക്കറ്റ് നഷ്ടത്തില്‍* 98 റണ്‍*സെടുത്തിരുന്നു. 49 പന്തുകളില്‍* ആറ് ബൗണ്ടറികളും അഞ്ച് സിക്*സറുകളുമായി 80 റണ്‍*സെടുത്ത നമന്‍* ഓജയാണ് റോയല്‍*സിന്റെ വിജയാവകാശി. റോയല്‍**സിന്റ് 178 റണ്‍*സ് വിജയലക്*ഷ്യം പിന്തുടര്*ന്ന ചെന്നൈയുടെ പോരാട്ടം 160 റണ്‍*സില്* തീര്*ന്നു.
തുടരെ മൂന്നാം മത്സരത്തിലും മൈക്കല്‍* ലംബിന്റെ മികച്ച ബാറ്റിംഗാണ് റോയല്‍*സിന് മികച്ച സ്കോര്‍* നേടിക്കൊടുത്തത്. 16 പന്തുകളില്‍* മൂന്ന് ബൗണ്ടറിയും രണ്ട് സിക്*സറുമടക്കം 30 റണ്‍*സെടുത്ത ലംബ് പുറത്താകുമ്പോള്‍* നാല് ഓവറില്‍* 47 റണ്‍*സെടുത്തിരുന്നു. പിന്നീടെത്തിയ ഫസലിനും (17) യൂസഫ് പഠാനും (8) പെട്ടെന്ന് മടങ്ങിയതോടെ സ്കോറിംഗ് മന്ദഗതിയിലായി.
മാത്യു ഹെയ്ഡന്* (19) ഒരിക്കല്‍* കൂടി പരാജയപ്പെട്ടു. വെടിക്കെട്ട് പുറത്തെടുത്ത മുരളി വിജയ് (24) റണ്ണൗട്ടായത് ചെന്നൈയ്ക്ക് ഭീഷണിയായി. ഇതിനു പുറകെ റെയ്*നയെ (14) വോണ്‍* പുറത്താക്കിയപ്പോള്‍* ധോനി (21) റണ്ണൗട്ടായത് ചെന്നൈയ്ക്ക് തിരിച്ചടിയായി. ആല്*ബി മോര്*ക്കല്‍* (28), ബദരീനാഥ് (25) എന്നിവരുടെ പോരാട്ടവും വിജയിച്ചില്ല.
രണ്ടാം മത്സരത്തില്‍* ടോസ് നേടിയ ഡെക്കാന്‍* മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണര്‍* സച്ചിനും ധവാനും മികച്ച തുടക്കം നല്*കി. എന്നാല്‍* നാലാമത്തെ ഓവറിലെ മൂന്നാം പന്തില്‍* ധവാന്* (8) റണ്‍*സിന് പുറത്തായി. പിന്നാലെ വന്ന ബ്രാവോയും (23) നിലയുറപ്പിക്കുന്നതിന് മുമ്പ് മടങ്ങി. തിവാരി(4), റൈയുഡു(6), സതീശ്(3), പൊളാര്‍*ഡ് എന്നിവര്‍* പെട്ടെന്ന് പുറത്തായതോടെ മുംബൈയുടെ നില പരുങ്ങലിലായി. ഒരു ഭാഗത്ത് സച്ചിന്* ബാറ്റിംഗ് തുടര്‍*ന്നെങ്കിലും സ്കോറിംഗ് മന്ദഗതിയിലായിരുന്നു. 43 പന്തില്‍* നിന്ന് 55 റണ്‍*സെടുത്ത് സച്ചിന്* പുറത്താകുമ്പോള്‍* മുംബൈ 16.4 ഒവറില്‍* 119 റണ്‍*സ്. പിന്നെ എല്ലാം ഭാജിയുടേതായിരുന്നു.
18 പന്തില്‍* നിന്ന് എട്ടു ബൌണ്ടറിയും രണ്ട് സിക്സറും നേടി ഹര്*ഭജന്‍* സിംഗ് കത്തിക്കയറിയപ്പോള്‍* നിശ്ചിത ഇരുപത് ഓവറില്‍* മുംബൈ നേടിയത് 172 റണ്‍*സ്. അവസാന അഞ്ചു ഓവറില്‍* മുംബൈ നേടിയത് 72 റണ്‍*സ്. വന്‍* സ്കോര്‍* ലക്*ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ ഡെക്കാന്‍ ആദ്യ ഓവറില്‍* തന്നെ വിക്കറ്റ് നഷ്ടം. ഹര്*ഭജന്റെ പന്തില്‍* നായകന്* ഗില്‍*ക്രിസ്റ്റ് പൂജ്യത്തിന് പുറത്തായി. പിന്നീട് ഒരോ ഓവറിലും വിക്കറ്റ് വീണുകൊണ്ടേയിരുന്നു.
അമിത് മിശ്ര(13), ഗിബ്സ്(27), സൈമണ്ട്സ്(1), സുമന്*(15) എന്നിവര്‍* പെട്ടെന്ന് പുറത്തായി. 28 പന്തില്‍* നിന്ന് 45 റണ്‍*സെടുത്ത് രോഹിത് ശര്*മ പിടിച്ചുനിന്നെങ്കിലും സഹീര്‍* ഖാന്റെ പന്തില്‍* പുറത്തായി. ഹര്*ഭജന്‍*, സഹീര്‍*ഖാന്*, മല്ലിംഗ എന്നിവര്‍* മൂന്നു വിക്കറ്റ് വീതം നേടി. ഹര്*ഭജന്‍* സിംഗാണ് കളിയിലെ കേമന്‍*.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks