-
പ്രിയത്തില്* ബാപ്പയും ഉമ്മയും അറിയാന്‍* ജമ
അസ്സലാമു അലൈകും,
പ്രിയത്തില്* ബാപ്പയും ഉമ്മയും അറിയാന്‍* ജമാല്‍* എഴുത്ത്. ഗള്*ഫില്‍* വന്നിട്ട് ഇന്നേക്ക് അഞ്ചു വര്*ഷം തികയുന്നു. അടുത്ത മാസം നാട്ടില്‍* വരുന്നു. കഴിഞ്ഞ അഞ്ചു വര്*ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല്‍* നാട്ടില്‍* വന്നു പോരാനും സാധിച്ചു എന്നതൊഴിച്ചാല്‍* സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്*ഫിലേക്ക് ഞാന്‍* തിരിച്ചു പോരുന്നില്ല. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത് കൊണ്ട് നാട്ടില്‍* വല്ല കൂലിപ്പണിക്കും പോകാം. നിങ്ങളുടെ അഭിപ്രായം മറുപടിയില്‍* അറിയിക്കുമല്ലോ. എന്ന് സ്വന്തം ജമാല്‍*.
പ്രിയത്തില്* മകന്* ജമാല്‍* അറിയാന്‍* ബാപ്പ എഴുതുന്നത്*
കത്ത് കിട്ടി. നീ വരുന്നു എന്നറിഞ്ഞതില്‍* വളരെ സന്തോഷിക്കുന്നു. ബാക്കി വിവരങ്ങള്‍* ഉമ്മ എഴുതും.ജമാല്‍* അറിയാന്‍* ഉമ്മ എഴുതുന്നത്*. നമ്മുടെ വീട് ചോര്‍*ന്നൊലിക്കുന്ന വിവരം നിനക്കറിയാലോ. ഓടു മാറ്റാന്‍* ആശാരി വന്നപ്പോള്‍* പട്ടികയും കഴുക്കോലും മാറ്റണമെന്നാണ് പറഞ്ഞത്. ഇനി മരത്തിനു പൈസ ചിലവാക്കുന്നതിലും നല്ലത് വാര്*ക്കുന്നതാണെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്തായാലും പുര നന്നാക്കാതെ പറ്റില്ലല്ലോ. ഇവിടെ വന്നു കൂലിപ്പണിക്ക് പോയാല്‍* നിന്നെക്കൊണ്ട് പുര നന്നാക്കാന്‍*സാധിക്കുമോ. ഉമ്മ പറഞ്ഞെന്നേയുള്ളൂ. ഇനി എല്ലാം നിന്*റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.
പ്രിയത്തില്* ഉമ്മ അറിയാന്‍* ജമാല്‍* എഴുത്ത്
ഞാന്‍* ഈ മരുഭൂമിയില്‍* വന്നിട്ട് ഇന്നേക്ക് പത്തു വര്*ഷം കഴിഞ്ഞു. അടുത്ത മാസം നാട്ടിലേക്ക് വരാന്‍* ഉദ്ദേശിക്കുന്നു. ഏതായാലും ഇക്കഴിഞ്ഞ മൂന്നു നാല് വര്*ഷം കൊണ്ട് നമ്മുടെ വീട് പുതുക്കിപ്പണിയാന്‍* സാധിച്ചു. അതിന്*റെ കടങ്ങളൊക്കെ വീട്ടി. ഇനി നാട്ടില്‍* ടാക്സി ഓടിച്ചു കഴിയാമെന്നാണ് ഞാന്‍*വിജാരിക്കുന്നത്. നമ്മുടെ നിത്യച്ചിലവിനുള്ള വക അതില്‍*നിന്ന് കിട്ടും. ഈ മരുഭൂമിയിലെ ജീവതം എനിക്ക് മടുത്തു. നാട്ടില്‍*വന്നു മക്കളോടൊപ്പം കഴിയണം. ഉമ്മയുടെ അഭിപ്രായം അറിയിക്കുമല്ലോ.
പ്രിയ മകന്* ജമാല്‍* അറിയാന്‍* ഉമ്മ എഴുത്ത്
നിന്*റെ എഴുത്ത് വായിച്ചപ്പോള്‍* ഉമ്മാക്ക് സങ്കടമായി. എന്‍*റെ കുട്ടി ചെറുപ്പം മുതല്‍* ഈ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാന്‍* തുടങ്ങിയതാണ്*. എങ്കിലും ഒരു കാര്യംകൂടെ ഉമ്മ ആവശ്യപ്പെടുകയാണ്. സൈനബക്ക് വയസ്സ് ഇരുപതു കഴിഞ്ഞു. അവളെ ഒരുത്തന്*റെ കൂടെ പറഞ്ഞയക്കണ്ടേ. അതിനു നീ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ. അവളുടെ നിക്കാഹു കഴിഞ്ഞു കണ്ടിട്ട് ഉമ്മാക്ക് മരിച്ചാലും വേണ്ടില്ല. നിന്നെ വിഷമിക്കാനല്ല ഉമ്മ ഇതെഴുതിയത്. ഇനി എല്ലാം നിന്*റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.
പ്രിയത്തില്* ഉമ്മയും സുഹറയും അറിയാന്‍* ജമാല്‍* എഴുത്ത്
ഞാന്‍* ഗള്*ഫില്‍* വന്നിട്ട് കഴിഞ്ഞ ജനുവരിയിലേക്ക് പതിനാലു വര്*ഷം കഴിഞ്ഞു. ഇവിടുത്തെ ജീവിതം മടുത്തു. ഇനി തുടരാന്‍* വയ്യ. ഞാന്‍* വിസ കാന്‍*സല്* ചെയ്തു പോരുകയാണ്. കഴിഞ്ഞ നാല് വര്*ഷം കൊണ്ട് സൈനബയുടെ നിക്കാഹു പടച്ചവന്*റെ കൃപയാല്‍* നമ്മള്* ഉദേശിച്ചതിലും ഭംഗിയായി നടത്താന്‍* സാധിച്ചു. അവര്‍* ആവശ്യപ്പെട്ട പോലെ അറുപതു പവനും രണ്ടു ലക്ഷം രൂപയും കൊടുത്തതിന്*റെ കടംമുഴുവനും വീട്ടി. ഇനി നാട്ടില്‍*വന്നു വല്ല ഡ്രൈവര്‍* പണിയോ മറ്റോ എടുത്തു കഴിയാമെന്നാണ് വിജാരിക്കുന്നത്. വലിയ ദേഹാദ്ധ്വാനമുള്ള പണി ഒന്നും ഇനി ചെയ്യാന്‍* കഴിയില്ല. പ്രഷറും ഷുഗറും ഒക്കെ ആവശ്യത്തില്‍* കൂടുതല്‍* ഉണ്ട്. ഇവിടുന്നു ചികിത്സിക്കാന്‍* നിന്നാല്‍* പിന്നെ കിട്ടുന്ന ശമ്പളം മുഴുവനും അതിനു കൊടുക്കേണ്ടി വരും. ഏതായാലും ഇനി നാട്ടില്‍* വന്നിട്ട് ആയുര്‍*വേദചികിത്സ വല്ലതും നോക്കാം. കത്ത് ചുരുക്കട്ടെ എന്ന് സ്വന്തം ജമാല്‍*
പ്രിയത്തില്* എന്‍*റെ ജമാല്‍* അറിയാന്‍* ഉമ്മ എഴുതുന്നത്*.
നിന്*റെ കത്ത് വായിച്ചു ഉമ്മ ഒരു പാട് കരഞ്ഞു. ഇനി ഏതായാലും നീ തിരിച്ചു പോകണ്ട. പിന്നെ സുഹറക്ക് എന്തോ എഴുതാന്‍* ഉണ്ടെന്നു പറഞ്ഞു....... പ്രിയത്തില്* എന്‍*റെ ഇക്കാക്ക അറിയാന്‍* സുഹറ എഴുത്ത്.ഇന്ന് വരെ ഞാന്‍* എനിക്ക് വേണ്ടി ഒന്നും നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍* ഇപ്പൊ ഒരു കാര്യം പറയാതെ വയ്യ. ജലാലിന്*റെ കല്യാണം കഴിഞ്ഞതോടെ ഉമ്മാക്ക് ഇപ്പൊ എന്നെ കണ്ടു കൂടാതായി. ഇപ്പൊ എല്ലാത്തിനും ചെറിയ മരുകകള്* മതി. പിന്നെ ഈ വീട് ജലാലിന്*റെ പേരില്‍* എഴുതിക്കൊടുക്കാന്‍* പോവാണെന്നു ഉമ്മ പറയുന്നത് കേട്ടു. നമുക്ക് സ്വന്തമായി ഒരു കൂരയെങ്കിലും വേണ്ടെ ജമാലിക്കാ. അത്ഇക്കാക്ക് നാട്ടില്‍* നിന്നുണ്ടാക്കാന്‍* സാധിക്കുമോ. കമ്പിയുടെയും സിമന്റിന്*റെയും പിന്നെ ഇഴ്പ്പോഴത്തെ പണിക്കൂലിയും ഒക്കെ ഇക്കാക്ക് അറിയാമല്ലോ. നാളെ മക്കളെയും കൊണ്ട് ഇറങ്ങേണ്ടി വന്നാല്‍* നമ്മള്* എവിടെ പോകും. ഞാന്‍* എന്‍*റെ സങ്കടം പറഞ്ഞെന്നെയുള്ളൂ. ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.
പ്രിയത്തില്* സുഹറ അറിയുന്നതിന്.
എന്‍*റെ പ്രവാസ ജീവിതത്തിനു ഈ മാസത്തോടെ പത്തൊന്*പതു വര്*ഷം പൂര്*ത്തിയായി. നീ ആഗ്രഹിച്ചതിലും നല്ലൊരു വീട് കഴിഞ്ഞ നാല് വര്*ഷത്തെ എന്‍*റെ അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുവാന്‍* നമുക്ക് സാധിച്ചു. കയ്യില്‍* ഇനി പൈസ ഒന്നും ബാക്കിയില്ല. കമ്പനിയില്‍* നിന്നും പിരിഞ്ഞു പോരുമ്പോള്‍* മൂന്നു ലക്ഷം രൂപ കിട്ടും. അത് മാത്രമാണ് ആകെയുള്ള സമ്പാദ്യം. * എന്നാലും തിരിഞ്ഞു നോക്കുമ്പോള്‍* ഇത്രയൊക്കെചെയ്യാന്‍* സാധിച്ചല്ലോ എന്ന സംതൃപ്തിയുണ്ട്. ഇനി ഇവിടെ തുടരാന്‍* വയ്യ. നീണ്ട പത്തൊന്*പതു വര്*ഷവും ജീവിതം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇനി നാട്ടില്‍* വന്നു ഒന്ന് സ്വസ്ഥമായി നിന്നോടും മക്കളോടും ഒപ്പം കഴിയണം. ഈ മാസാവസാനത്തോടെ ഞാന്‍* ജോലിയില്‍* നിന്ന് പിരിയുകയാണ്. ശേഷം നേരില്‍*.
പ്രിയത്തില്* ഇക്കാക്ക അറിയാന്‍* സുഹറ എഴുത്ത്
കത്ത് വായിച്ചു ഒരു പാട് സന്തോഷമായി. ഇപ്പോഴെങ്കിലും ഗള്*ഫ്* ജീവിതം മതിയാക്കാന്‍* തോന്നിയല്ലോ. പിന്നെ മോന്* ഒരു കാര്യം എഴുതാന്‍* പറഞ്ഞു. അവനു എന്ജിനീയറിങ്ങിനു പോകാനാണ് താല്*പര്യം. കോയമ്പത്തൂര്‍* അമൃത ഇന്‍*സ്റ്റിട്ട്യൂട്ടില്* നിന്നും അഡ്മിഷന്* കാര്‍*ഡ്* വന്നിട്ടുണ്ട്. ആദ്യത്തെ വര്*ഷം നാല് ലക്ഷം രൂപ വേണം. പിന്നെ ഓരോ വര്*ഷവും മൂന്നു ലക്ഷം മതിയാകും. തവണകളായിട്ടു കൊടുത്താല്‍* മതി എന്നാണു അവന്* പറയുന്നത്. അവിടെ പഠിക്കുന്നതൊക്കെ ഗള്*ഫുകാരുടെ മക്കളാണത്രേ. ഈമുപ്പതാംതിക്കുള്ളില്* ചേരണം എന്നാണു അവന്* പറയുന്നത്. ഇക്ക കത്ത് കിട്ടിയാല്‍* ഉടനെ മറുപടി അയക്കുമല്ലോ. സ്നേഹപൂര്*വ്വം സുഹറ.
മകന്*റെ എഞ്ചിനീയറിംഗ് പഠനത്തിത്തിനും മകളുടെ വിവാഹത്തിനുമായി പിന്നെയും വര്*ഷങ്ങള്* ചിലവിട്ടു നീണ്ട ഇരുപത്തിയേഴു വര്*ഷത്തെ പ്രവാസ ജീവിതം മതിയാക്കി സ്വന്തം സമ്പാദ്യങ്ങളായ പ്രഷറും ഷുഗറും നടുവ് വേദനയും അള്*സറുമായി ജമാല്‍* നാട്ടിലേക്ക് വിമാനം കയറുമ്പോള്‍* പുതിയ ആവലാതികളുമായി വന്ന കത്ത് അയാളുടെ പോക്കറ്റില്‍* ഉണ്ടായിരുന്നു. ജമാല്‍* ജീവിതത്തില്‍* ആദ്യമായി തുറന്നു വായിക്കാത്ത കത്ത്.

BizHat.com - Health
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks