ഇന്ത്യന്* ടെന്നീസ് താരം സാനിയ മിര്*സയുടെ പ്രതിശ്രുത വരന്* ഷൊയൈബ് മാലിക് സാനിയയുടെ ഹൈദരാബാദിലെ വീട്ടിലെത്തി. ഇന്നലെ വൈകിട്ടാണ് ഷൊയൈബ് സാനിയയുടെ വീട്ടിലെത്തിയത്. ഷൊയൈബ് സാനിയുടെ വീട്ടില്* നില്*ക്കുന്ന ദൃശ്യങ്ങള്* ചാനലുകള്* സംപ്രേക്ഷണം ചെയ്തു. അതേസമയം സാനിയയുടെ വിവാഹം മുന്*നിശ്ചയപ്രകാരം ഈ മാസം 15ന് തന്നെ നടക്കുമെന്ന് സാനിയയുടെ കുടുംബാംഗങ്ങള്* അറിയിച്ചു.

ഹൈദരാബദില്* വെച്ചു തന്നെയായിരിക്കും വിവാഹമെന്നും സാ*നിയയുടെ കുടുംബാംഗങ്ങള്* പറഞ്ഞു. സാനിയയുടെ വിവാഹം ദുബായിലേക്ക് മാറ്റിയതായും വിവാഹ തീയതി നീട്ടിവെച്ചതായും പാകിസ്ഥാന്* ടെലിവിഷന്* ചാനലായ ജിയോ ടിവി നേരത്തെ റിപ്പോര്*ട്ട് ചെയ്തിരുന്നു.

സാനിയുമായുള്ള വിവാഹത്തിന് മുന്*പ് ഷൊയൈബ് പരസ്യമായി താനുമായുള്ള വിവാഹ ബന്ധം വേര്*പ്പെടുത്തുണമെന്ന് ആവശ്യപ്പെട്ട് ആയേഷയുടെ കുടുംബം ഷൊയൈബിന് വക്കീല്* നോട്ടീസ് അയച്ചിരുന്നു.

ആയേഷ തന്നെ അപകീര്*ത്തിപ്പെടുത്തിയെന്ന് കാണിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മാലിക് എന്നും റിപ്പോര്*ട്ടുണ്ടായിരുന്നു. ഷോയൈബുമായുള്ള വിവാഹ സര്*ട്ടിഫിക്കറ്റ് ആയേഷ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സര്*ട്ടിഫിക്കറ്റ് ഒരു പാകിസ്ഥാനി ടി വി ചാനലിന് ആയേഷ ഇ-മെയില്* ചെയ്യുകയായിരുന്നു. ഇത് ചാനല്* സം*പ്രേക്ഷണം ചെയ്തു. ഇതിനു പുറമെ 500 രൂപ ‘മഹര്*’ നല്*കിയാണ് ഷൊയൈബ് തന്നെ വിവാഹം കഴിച്ചതെന്നും ആയേഷ സിദ്ദീഖി പറഞ്ഞിരുന്നു.

മാലിക് തന്*റെ ഭര്*ത്താവാണെന്ന് തെളിയിക്കാനുള്ള എല്ലാ തെളിവും കൈവശമുണ്ടെന്ന് പിന്നീട് ഒരു ഇന്ത്യന്* ചാനലിന് നല്*കിയ ടെലഫോണ്* അഭിമുഖത്തിലും ആയേഷ അവകാശപ്പെട്ടു. ‘സാനിയാ മിര്*സയെ മാലിക്കിന് പരിചയപ്പെടുത്തിക്കൊടുത്തത് താനാണെന്നും സാനിയയെ കണ്ടതോടെ ഷൊയൈബ് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും ആയേഷ ആരോപിച്ചിരുന്നു.

എന്നാല്* മറ്റൊരാളുടെ ഫോട്ടോ കാണിച്ച് ആയേഷയും കുടുംബവും തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും യഥാര്*ത്ഥ ആയേഷയെ തിരിച്ചറിഞ്ഞപ്പോഴാണ് താന്* നിശ്ചയത്തില്* നിന്ന് പിന്**മാറിയതെന്നും ഷോയൈബ് പറയുന്നു.

അതേസമയം ഷൊയൈബിന് പിന്തുണയുമായി സാനിയയും കുടുംബവും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സത്യം തങ്ങള്*ക്കറിയാമെന്നും അതിനാല്* ഈ വിഷയത്തില്* തങ്ങള്* പൂര്*ണമായും ഷൊയൈബിനൊപ്പമാണെന്നും സാനിയ പറഞ്ഞു. ഷൊയൈബിനെ വിവാഹം ചെയ്യാനുള്ള തീരുമാനം ഇത്രമാത്രം വിവാദമാവുമെന്ന് കരുതിയിരുന്നില്ലെന്നും സാനിയ പറഞ്ഞു. വിവാദങ്ങള്* തനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചതെന്നും സാനിയ പറഞ്ഞു.

മാലിക് മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്* ആഗ്രഹിക്കുന്നുവെങ്കില്* ആദ്യം എന്നില്* നിന്ന് നിയമപരമായി വിവാഹ മോചനം നേടേണ്ടി വരും. ഇപ്പോള്* നടക്കുന്ന വിവാദത്തില്* ഷൊയൈബിന്*റെ കുടുംബം പുലര്*ത്തുന്ന സമീപനം കണ്ട് താന്* ഞെട്ടിപ്പോയെന്നും ആയേഷ പറഞ്ഞു. മാലിക്കിന് പരസ്യമായി തന്നില്* നിന്ന് വിവാഹ മോചനം നേടിയശേഷമേ സാനിയയെ വിവാഹം ചെയ്യാനാവുകയുള്ളൂവെന്നും ആയേഷ വ്യക്തമാക്കി.

ബുധനാഴ്ചയാണ് സാനിയയും ഷൊയൈബും തമ്മില്* വിവാഹിതരാവാന്* പോവുന്നുവെന്ന വാര്*ത്ത പുറത്തുവന്നത്. ഇരു കുടുംബങ്ങളും വിവാഹ വാര്*ത്ത സ്ഥിരീകരിക്കുകയും ചെയ്തു.