കോൺക്രീറ്റ്* മുറ്റങ്ങൾ നമുക്കു വേണ്ട.


ഇത്തിരിയുള്ള സ്ഥലത്ത്* നിറഞ്ഞുനിൽക്കുന്ന വീടും അതിനു ചുറ്റും ഉള്ള ഇടം മുഴുവൻ കോൺക്രീറ്റ്* ഇട്ടോ കോൺക്രീറ്റ്* ടെയിലുകൾ പാകിയോ "വൃത്തിയായി" സൂക്ഷിക്കുക നഗരങ്ങളിലെ ഒരു സ്ഥിരം കാഴ്ചയാണ്*.ഇത്* തികച്ചും നിരുത്സാഹപ്പെടുത്തേണ്ട പ്രവണതയാണ്*.മഴക്കാലത്ത്* ഇവിടെ നിന്നും മഴവെള്ളം ഭൂമിയിലേക്ക്* താഴ്*ന്നുപോകുവാൻ സാധ്യമല്ലാതെ വരികയും ഇത്* പൊതുവഴിയിലേക്കോ,ഓടകളിലേക്കോ ഒഴുകിപ്പോകുവാൻ ഇടവരികയും ചെയ്യുന്നു. കൃത്യമായി തടസ്സങ്ങൾ നീക്കി വൃത്തിയായി സൂക്ഷിക്കുന്ന ഓടകൾ അന്യ്മായ നമ്മുടെ നാട്ടിൽ ഇത്* ധാരാളം ആരോഗ്യപ്രശനങ്ങൾക്കും ഇടവരുത്തും. കൂടുതൽ വെള്ളം ഒഴുകിയെത്തുന്നതോടെ റോഡുകൾക്കും കേടുപാടുകൾ സംഭവിക്കും. ഭൂമിക്കു മുകളിലെ സ്വാഭാവികമായ "ഹരിതകവചത്തെ" നശിപ്പിച്ചുകൊണ്ട്* അനുദിനം നിരവധി നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നു.അന്തരീക്ഷത്തിലെ ചൂടു വർദ്ധിപ്പിക്കുന്നതിൽ അവ ഗണ്യമായ പങ്കുവഹിക്കുന്നു.കൂടാതെ എ.സി ഇന്ന് നമ്മുടെ കെട്ടിടങ്ങളിൽ അതിവേഗം സ്ഥാനം പിടിക്കുന്നു.ഇതെല്ലാം അന്തരീക്ഷ ഊഷ്മാവ്* വർദ്ധിപ്പിക്കുവാൻ ഇടവരുത്തുന്നു.

മുറ്റം അൽപം "വൃത്തികേടായാലും" ഭൂമിക്കു മേലുള്ള അനാവശ്യമായ കോൺക്രീറ്റ്* ആവരണം ഒഴിവാക്കുവാൻ ഓരോരുത്തരും പരമാവധി ശ്രദ്ധിക്കുക.മുറ്റത്തെ ചെളികെട്ടുന്നത്* ഒഴിവാക്കുവാൻ അവിടേ വെള്ളാരം കല്ല് പാകിയാലും കുഴപ്പമില്ല. കെട്ടിടങ്ങളുടെ ബാൽക്കണിയിലും, ടെറസ്സിലും എല്ലാം ചെടികളും പച്ചക്കറികളും വളർത്താവുന്നതാണ്*.ടെറസ്സിൽ ചോർച്ചയുണ്ടാക്കും എന്നൊക്കെ പറഞ്ഞ്* ഒഴിയാതെ അതിനു തടയിടുവാൻ വേണ്ട സംവിധാനം ഒരുക്കി കഴിയുന്നത്ര ഹരിതാഭ സൃഷ്ടിക്കുവാനും അതിനെ സംരക്ഷിക്കുവാനും നാം ഓരോരുത്തരും ശ്രമിച്ചാൽ അത്* നമുക്ക്* തന്നെയാണ്* ഗുണം ചെയ്യുക.

മറ്റൊരുകാര്യം കൂടെ പറഞ്ഞുകൊള്ളട്ടെ.സ്വന്തം വീടിന്റെ മുറ്റത്തെ മണലിൽ ഓടിക്കളിക്കുവാൻ നമ്മുടെ കുട്ടികൾക്ക്* അവസരം നൽകുക.കോഴിക്കുട്ടികളെ തീറ്റയും ഹോമോണും കൊടുത്ത്* ഫാം ഹൗസുകളിൽ വളർത്തിയെടുക്കുന്ന പോലെ ആകരുത്* പുതുതലമുറയെ വാർത്തെടുക്കേണ്ടത്*.മുറ്റത്തിറങ്ങിയാൽ രോഗം വരും, ഫ്ലോറിങ്ങിൽ അഴുക്കാകും എന്നെല്ലാം പറഞ്ഞ്* വിലക്കാതെ പ്രകൃതിയെ തൊട്ടറിയുവാൻ അവർക്കും അവസരം കൊടുക്കുക.


Thanks to S. Kumar