Results 1 to 10 of 19

Thread: വീട്*

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default ഡൈനിങ്ങ്* റൂം.

    ഡൈനിങ്ങ്* റൂം.





    കേവലം ഭക്ഷണം കഴിക്കുവാനുള്ള ഒരു ഇടം എന്നതില്* നിന്നും വീട്ടിലുള്ള അംഗങ്ങള്*ക്ക്* ഒത്തുകൂടുവാനും സംസാരിക്കുവാനും ഉള്ള ഒരിടംകൂടിയാണ്* ഡൈനിങ്ങ്* റൂം.(ഫോര്*മലായി സ്വീകരിക്കേണ്ട അതിഥികള്* ഇല്ലാത്തപ്പോള്* ലിവിങ്ങ്* റൂമിനേക്കാള്* കൂടുതല്* സാധാരണയായി വീട്ടിലെ അംഗങ്ങള്* കൂടുതലായും ഡൈനിങ്ങ്* റൂമിലാണ്* ഒത്തുകൂടുക)
    ചില വീടുകള്*ക്ക്* ഡൈനിങ്ങ്* ഹാളും ലിവിങ്ങും ഒറ്റ "ഹാള്*" ആയിട്ടാണ്* നല്*കാറുള്ളത്*.ഇതിന്റെ ഇരുവശത്തുമായി മറ്റു മുറികള്* ക്രമീകരിക്കുന്നു. ഇത്* പലപ്പോഴും വീട്ടുകാരുടെ സ്വകാര്യതക്ക്* തടസ്സമാകാറുണ്ട്*.1000 ചതുരശ്രയടിയില്* കൂടുതല്* വരുന്ന വീടുകള്*ക്ക്* ലിവിങ്ങും ഡൈനിങ്ങും പ്രത്യേകം കൊടുക്കുന്നതായിരിക്കും നല്ലത്*.

    ഡൈനിങ്ങ്* റൂമില്* നിന്നും മറ്റു മുറികളിലേക്കുള്ള വാതിലുകള്* പരമാവധി സ്ഥലം നഷ്ട്ടപ്പെടാത്ത രീതിയില്* കൊടുക്കുവാന്* ശ്രദ്ധിക്കണം.( മൂന്നു മൂലകളിലും വാതില്* വന്നാല്* പലപ്പോഴും അത്* ഡൈനിങ്ങ്* റൂമിന്റെ സൗകര്യത്തെ കുറക്കും)

    ടേബിള്* മധ്യഭാഗത്തിട്ടാല്* അതിനു ചുറ്റും നടക്കാനുള്ള സൗകര്യം ഉണ്ടായിരിക്കണം.

    റ്റോയ്*ലറ്റിന്റെ വാതില്* വാഷ്ബേസിന്* എന്നിവ നേരിട്ട്* ഡൈനിങ്ങ്* റൂമിലേക്ക്* വരത്തക്ക വിധം ആയിരിക്കരുത്*. ഒരു ചെറിയ പോക്കറ്റ്* കൊടുക്കുക.

    സ്റ്റൈയര്*കേസ്* ഡൈനിങ്ങ്* റൂമില്* നിന്നും കൊടുക്കുമ്പോള്* അത്* ഒരു വിധത്തിലും ഡൈനിങ്ങ്* ടേബിളിന്റെ സൗകര്യത്തെ ബാധിക്കാത്തരീതിയില്* കൊടുക്കുക.
    (ഇതോടൊപ്പം ഉള്ള ചിത്രത്തില്* നിന്നും ഒരു മോശം ഡൈനിങ്ങ്* റൂമിന്റെ അറേഞ്ച്*മന്റ്* കാണാം)

    ഭക്ഷണത്തിന്റെ മണം കെട്ടിനില്*ക്കാതിരിക്കാന്* ഡൈനിങ്ങ്* റൂമില്* നല്ലവണ്ണം വെന്റിലേഷന്* ഉണ്ടായിരിക്കണം. ഒരു വശത്തെങ്കിലും നേരിട്ട്* പുറത്തേക്ക്* തുറക്കാവുന്ന വിന്റോകളോ അലെങ്കില്* കോര്*ട്ട്* യാര്*ഡോ നല്*കണം.ഡബിള്* ഹൈറ്റും നല്*കിയാല്* നന്നായിരിക്കും.

    മുറിയുടെ ആകൃതി വലിപ്പം എന്നിവക്ക്* അനുസൃതമായ ടേബിളുകള്* തിരഞ്ഞെടുക്കുക. വളരെ വലിയ ടേബിളുകള്* ഒഴിവാക്കുക.

    ചുമരുകളില്* മനോഹരമായ ചിത്രങ്ങള്* കൊടുക്കാം.

    അടുക്കളക്കും ഡൈനിങ്ങ്* ഹാളിനും ഇടയില്* ഒരു പാണ്ട്രി സെറ്റുചെയ്യാം. അടുക്കളചുമരില്* ഒരു ചെറിയ ഓപ്പണിങ്ങ്* ഉണ്ടാക്കി ഒരു കിളിവാതില്* കൊടുത്ത്* അവിടെ നിന്നും ഭക്ഷണം സെര്*വ്വ്* ചെയ്യുവാന്* സൗകര്യം കൊടുക്കാം.

    ഇന്റീരിയര്* പ്ലന്റുകള്* വെക്കുന്നതും നന്നായിരിക്കും.

    സ്ഥലപരിമിതിയുള്ളവര്*ക്കും അണുകുടുമ്പങ്ങള്*ക്കും ഓപ്പണ്* കിച്ചണ്* നല്*കാം.അല്*പ്പം സ്വതന്ത്ര ചിന്തയും വൃത്തിയും ഉണ്ടെങ്കില്* ഡൈനിങ്ങും കിച്ചണും ഒരുമിച്ചാകുന്നതില്* കുഴപ്പം ഒന്നും ഇല്ല.


    നോണ്* വെജ്* ഉപയോഗിക്കുന്ന വീടുകളാണെങ്കില്* പൂജാമുറികള്* ഡൈനിങ്ങിനോട്* ചേര്*ന്ന് കൊടുക്കാതിരിക്കുന്നത്* നല്ലതാണ്*.

    ഡൈനിങ്ങിനോട്* ചേര്*ന്ന് വെന്റിലേഷനു കോട്ടം വരാത്തരീതിയില്* ഒരു വരാന്തയും പിന്നെ ഗാര്*ഡനും കൊടുക്കുന്നതും നല്ലതാണ്*. ഇടക്ക്* പുറത്തിരുന്നും ഭക്ഷണം ആകാം!

  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default Kitchen design

    അല്*പം മുമ്പത്തെ തലമുറവരെ ആളുകള്*ക്ക്* കരിപുരണ്ട ജീവിതങ്ങളുടെ സിംബലായിരുന്ന കിച്ചണുകള്* ഇന്ന് ആര്*ഭാടത്തിന്റെ ഷോറൂമായി മാറിക്കൊണ്ടിരിക്കുന്നു. ലക്ഷങ്ങള്* ചിലവിട്ടാണ്* പലരും അടുക്കളകള്* ഒരുക്കുന്നത്*. രണ്ടും മൂന്നും കിച്ചണുകള്* ഉള്ള വീടുകള്* ഇന്നു സാധാരണം. നമ്മുടെ ജീവിത രീതിയില്* ഉണ്ടായ മാറ്റം ഏറ്റവും കൂടുതല്* പ്രതിഫലിക്കുന്നതും കിച്ചണുകളില്* തന്നെ. ഇടക്കാലത്ത്* ചിലര്* ആശാരിമാരെക്കൊണ്ട്* "ഗള്*ഫ്* മോഡല്*" കിച്ചണ്* കാബിനറ്റുകള്* ചെയ്യിക്കുവാന്* തുടങ്ങിയപ്പോള്* അതൊരു ട്രന്റായി.വെളുത്ത ടയില്* ഒട്ടിച്ച വര്*ക്ക്* സ്ലാബുകളും അതിനടിയിലെ ഷെല്*ഫുകളും ആ കാലഘട്ടത്തിലെ ട്രെന്റായി.അഴുക്കും കരിയും എളുപ്പത്തില്* പിടിക്കുവാന്* തുടങ്ങിയപ്പോള്* ടെയിലിന്റെ നിറത്തില്* മാറ്റം വരുത്തിയും മാര്*ബിള്* സ്ലാബിട്ടും ചില പരിഷ്ക്കാരങ്ങള്* നടത്തി. മാര്*ബിള്* സ്ലാബില്* ചെറുനാരങ്ങയുടെ നീരുപോലുള്ള അസിഡിറ്റിയുള്ള ദ്രാവകങ്ങള്* വീണാല്* അതിനു നിറം മാറ്റം വരുന്നതും തുടര്*ച്ചയായ ഉപയോഗം മൂലം പെട്ടെന്ന് തേയ്മാനം വരുന്നതും ഒരു പ്രശ്നമായി.തുടര്*ന്ന് ഗ്രാനേറ്റിന്റെ വരവായി.



    മോഡുലാര്* കിച്ചണ്* തുടക്കത്തില്* വരേണ്യവര്*ഗ്ഗത്തിന്റെ മാത്രം കുത്തകയായിരുന്നെങ്കിലും ഇന്നത്* മധ്യവര്*ഗ്ഗം ഒരു സ്റ്റാറ്റസിനായി പകര്*ത്തുവാന്* തുടങ്ങി. പലയിടങ്ങളിലും ഒരു ഭ്രമമായി അതുപടര്*ന്നു. ഒരു നൂക്ലിയര്* കുടുമ്പത്തിനു എന്തിനാണ്* ഇത്രവലിയ കിച്ചണ്* എന്ന് ആരും ചിന്തിക്കുന്നില്ല. കിച്ചണ്* ഒരുക്കുമ്പോള്* താഴെ പറയുന്ന കാര്യങ്ങള്* ഉള്*പ്പെടെ ശ്രദ്ധിച്ചാല്* നന്നായിരിക്കും.

    * അലങ്കാരത്തിനെന്നപേരില്* ക്യാബിനറ്റുകളില്* അനാവശ്യമായി ലൈറ്റുകള്* സ്ഥാപിക്കാതിരിക്കുക.

    *റഫ്രിജറേറ്റര്*,ഓവന്*,മിക്സി,ഡിഷ്*വാഷര്*,വാഷിങ ്ങ്* മെഷീന്* തുടങ്ങിയ ഉപകരണങ്ങള്* എവിടെ സ്ഥാപിക്കണം എന്ന് മുങ്കൂട്ടി കണക്കാക്കി അതിനുള്ള ഇലക്ടിക്ക്* പ്ലെഗ്ഗ്* പോയന്റുകള്* മുങ്കൂട്ടി സ്ഥാപിക്കുക.

    *കിച്ചണിലേക്കുള്ള വെന്റിലേഷന്* തടസ്സപ്പെടാത്ത വിധത്തില്* ക്യാബിനെറ്റുകള്* സ്ഥാപിക്കുക.

    *ഡിസൈന്* സ്റ്റേജില്* തന്നെ കിച്ചണിന്റെ വലിപ്പം ചെറുതാക്കുക.ചെറിയ കിച്ചണുകള്* വൃത്തിയായി സൂക്ഷിക്കുവാന്* എളുപ്പമാണ്*.

    *തുറന്ന മനസ്ഥിതിയുള്ളവര്*ക്കും സ്ഥലപരിമിതിയുള്ളവര്*ക്കും ഓപ്പണ്* കിച്ചണുകള്* വളരെ നല്ലതാണ്*.കിച്ചണിനും ഡൈനിങ്ങിനും ഇടയില്* ഒരു ബ്രേക്ക്* ഫാസ്റ്റ്* കൗണ്ടര്* കൊടുക്കുന്നത്* നന്നായിരിക്കും.

    *അനാവശ്യമായി അടുക്കളയിലെ എല്ലാ ചുമരുകളിലും ക്യാബിനറ്റുകള്* കൊടുക്കാതിരിക്കുക. സാമ്പത്തിക ചിലവു വര്*ദ്ധിക്കും എന്നതുമാത്രമല്ല അതിനു മുകളില്* പൊടിപടലം അടിഞ്ഞു കൂടും.അതു വൃത്തിയാക്കുവാന്* ബുദ്ധിമുട്ടും കൂടും.


    *കിച്ചണ്* ക്യാബിനറ്റുകള്*ക്കു മുകളില്* പ്രാണികളുടെയും പാറ്റ എലി എന്നിവയുടെ താവളം ആയി മറാതിരിക്കുവാന്* ശ്രദ്ധിക്കുക.പല സ്ത്രീകളിലും തുമ്മലും അലര്*ജിയും ഉണ്ടാക്കുന്നതില്* വൃത്തിയില്ലാത്ത കിച്ചണ്* ക്യാബിനറ്റുകള്*ക്ക്* വലിയ പങ്കുണ്ട്*.


    *നിലവാരമുള്ള പ്ലംബിംഗ്* ഫിറ്റിങ്ങ്സ്* ഉപയോഗിക്കുക.സിങ്കില്* നിന്നും പോകുന്ന പൈപ്പുകളില്*നിന്നും ക്യാബിനറ്റുകള്*ക്കുള്ളില്* ചോര്*ച്ചയുണ്ടോ എന്ന് ഇടക്കിടെ പരിശോധിക്കുന്നത്* നല്ലതാണ്*.

    *വെള്ളം വീണാല്* പെട്ടെന്ന് കേടുവരുന്ന മരം/പ്ലൈവുഡ്* കൊണ്ടുള്ള ക്യാബിനറ്റുകള്* വെക്കാതിരിക്കുക.

    *മുന്*പരിചയവും ഗുണനിലവാരത്തില്* വിട്ടുവീഴ്ചയില്ലാത്തതുമായ സ്ഥപനങ്ങളെക്കൊണ്ട്* മാത്രം മോഡുലാര്* കിച്ചണ്* ചെയ്യീക്കുക.

    *മുറിയുടെ വലിപ്പം അനുസരിച്ച്* ആവശ്യമായ കപ്പാസിറ്റിയുള്ള ഹുഡ്ഡ്* സ്ഥാപിക്കുക. *സ്വന്തമായി കിച്ചണ്* കാബിനറ്റ്* വര്*ക്ക്* ചെയ്യീക്കുകയാണെങ്കില്* ഉള്ളിലെ പാര്*ടീഷ്യന്*സ്* ഫെറോസിമെന്റില്* ചെയ്യുക. ഫെറോസിമന്റ്* ഷീറ്റുകള്* മാര്*ക്കറ്റില്* ലഭ്യമണ്*.

    *ഉറപ്പുള്ളതും വിലകുറഞ്ഞതുമായ മരത്തില്* സ്റ്റെയിന്* ചെയ്ത്* ക്യാബിനറ്റുകള്* ആകര്*ഷകമാക്കാം.

    *സിങ്കിനു സമീപത്തെ ക്യാബിനിലെ വാതിലില്* തുറക്കുമ്പോള്* പുറത്തേക്ക്* വരത്തക്കവണ്ണം വേസ്റ്റ്* ഇടുവാന്* ഒരു ബക്കറ്റ്* വെക്കുവാനുള്ള സൗകര്യം ഒരുക്കുക. ആവശ്യം കഴിഞ്ഞാല്* അത്* അടച്ചാല്* പുറമേക്ക്* കാണുകയില്ല.

    *റഫ്രിജറേറ്റര്* സിങ്ക്* അടുപ്പ്* എന്നിവതമ്മിലുള്ള ദൂരം പരമാവധി കുറക്കുവാന്* ശ്രദ്ധിക്കുക.


    ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലേയൗട്ടിലെ ഒന്നുരണ്ടുകാര്യങ്ങള്* പറഞ്ഞുകൊള്ളട്ടെ.

    1. കൗണ്ടറിന്റെ താഴത്തെ ഷെല്*ഫുകള്* സ്ഥാപിക്കുമ്പോള്* point-A യില്* കൊടുത്തിരിക്കുന്നപോലെ സ്കെര്*ട്ടിങ്ങ്* 7.5-10 സെന്റീമീറ്റര്* ഉള്ളിലേക്ക്* തള്ളിക്കൊടുക്കുവാന്* ശ്രദ്ധിക്കുക. അല്ലെങ്കില്* അടുക്കള കൗണ്ടറില്* ചാരിനിന്ന് ജോലിചെയ്യുന്നവരുടെ കാല്* വിരലുകള്* അവിടെ മുട്ടി അസൗകര്യം ഉണ്ടാക്കും.

    2. വിന്റോ അടിഭാഗം വര്*ക്കിങ്ങ്* സ്ലാബില്* നിന്നും 40-45 സെന്റീമീറ്റര്* എങ്കിലും ഉയരത്തില്* സ്ഥാപിക്കുക. ജനലിനരികില്* ആണ്* സ്റ്റൗ വെക്കുന്നതെങ്കില്* കാറ്റടിച്ച്* തീ കെടുവാനുള്ള സാധ്യത കൂടുതല്* ആണ്*. കൂടാതെ ഗ്യാസിന്റെ ഉപയോഗം വര്*ദ്ധിക്കുകയും ചെയ്യും.

    3. ഭാരമുള്ള വസ്തുക്കള്* സൂക്ഷിച്ചുവെക്കുവാന്* ഉദ്ദേശിക്കുന്നുവെങ്കില്* ഒന്നോ രണ്ടോ കൗണ്ടറുകള്*ക്കുള്ളിലെ ഫെറോ സിമന്റ്* സ്ലാബുകള്*ക്ക്* സ്റ്റീല്* ആങ്കിളുകള്* കൊടുത്ത്* കൂടുതല്* സപ്പോര്*ട്ട്* നല്*കുക.

    4.ഒന്നുരണ്ടു ക്യാബിനുകളില്* പാര്*ട്ടീഷന്* നല്*കാതിരുന്നാല്* അരിചാക്കും പഴക്കുലയും മറ്റും സൂക്ഷിക്കുവാന്* സൗകര്യമായിരിക്കും.

    5.കിച്ചണ്* കാബിനറ്റിന്റെ അടിഭാഗം തറനിരപ്പില്* നിന്നും 150 സെന്റീമീറ്ററില്* വെക്കുന്നവരും ഉണ്ട്*. നില്*ക്കുമ്പോള്* തല മുട്ടാത്തെ ശ്രദ്ധിക്കണം എന്നുമാത്രം.( ചുമരില്* നിന്നുമുള്ള ഡെപ്ത്* 40 സെന്റീമീറ്റര്* ആക്കിയാല്* ആ പ്രശ്നം ഒരു പരിധിവരെ കുറാക്കാം)

  3. #3
    Join Date
    Sep 2003
    Location
    india
    Posts
    11,527

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •