-
Kitchen design
അല്*പം മുമ്പത്തെ തലമുറവരെ ആളുകള്*ക്ക്* കരിപുരണ്ട ജീവിതങ്ങളുടെ സിംബലായിരുന്ന കിച്ചണുകള്* ഇന്ന് ആര്*ഭാടത്തിന്റെ ഷോറൂമായി മാറിക്കൊണ്ടിരിക്കുന്നു. ലക്ഷങ്ങള്* ചിലവിട്ടാണ്* പലരും അടുക്കളകള്* ഒരുക്കുന്നത്*. രണ്ടും മൂന്നും കിച്ചണുകള്* ഉള്ള വീടുകള്* ഇന്നു സാധാരണം. നമ്മുടെ ജീവിത രീതിയില്* ഉണ്ടായ മാറ്റം ഏറ്റവും കൂടുതല്* പ്രതിഫലിക്കുന്നതും കിച്ചണുകളില്* തന്നെ. ഇടക്കാലത്ത്* ചിലര്* ആശാരിമാരെക്കൊണ്ട്* "ഗള്*ഫ്* മോഡല്*" കിച്ചണ്* കാബിനറ്റുകള്* ചെയ്യിക്കുവാന്* തുടങ്ങിയപ്പോള്* അതൊരു ട്രന്റായി.വെളുത്ത ടയില്* ഒട്ടിച്ച വര്*ക്ക്* സ്ലാബുകളും അതിനടിയിലെ ഷെല്*ഫുകളും ആ കാലഘട്ടത്തിലെ ട്രെന്റായി.അഴുക്കും കരിയും എളുപ്പത്തില്* പിടിക്കുവാന്* തുടങ്ങിയപ്പോള്* ടെയിലിന്റെ നിറത്തില്* മാറ്റം വരുത്തിയും മാര്*ബിള്* സ്ലാബിട്ടും ചില പരിഷ്ക്കാരങ്ങള്* നടത്തി. മാര്*ബിള്* സ്ലാബില്* ചെറുനാരങ്ങയുടെ നീരുപോലുള്ള അസിഡിറ്റിയുള്ള ദ്രാവകങ്ങള്* വീണാല്* അതിനു നിറം മാറ്റം വരുന്നതും തുടര്*ച്ചയായ ഉപയോഗം മൂലം പെട്ടെന്ന് തേയ്മാനം വരുന്നതും ഒരു പ്രശ്നമായി.തുടര്*ന്ന് ഗ്രാനേറ്റിന്റെ വരവായി.

മോഡുലാര്* കിച്ചണ്* തുടക്കത്തില്* വരേണ്യവര്*ഗ്ഗത്തിന്റെ മാത്രം കുത്തകയായിരുന്നെങ്കിലും ഇന്നത്* മധ്യവര്*ഗ്ഗം ഒരു സ്റ്റാറ്റസിനായി പകര്*ത്തുവാന്* തുടങ്ങി. പലയിടങ്ങളിലും ഒരു ഭ്രമമായി അതുപടര്*ന്നു. ഒരു നൂക്ലിയര്* കുടുമ്പത്തിനു എന്തിനാണ്* ഇത്രവലിയ കിച്ചണ്* എന്ന് ആരും ചിന്തിക്കുന്നില്ല. കിച്ചണ്* ഒരുക്കുമ്പോള്* താഴെ പറയുന്ന കാര്യങ്ങള്* ഉള്*പ്പെടെ ശ്രദ്ധിച്ചാല്* നന്നായിരിക്കും.
* അലങ്കാരത്തിനെന്നപേരില്* ക്യാബിനറ്റുകളില്* അനാവശ്യമായി ലൈറ്റുകള്* സ്ഥാപിക്കാതിരിക്കുക.
*റഫ്രിജറേറ്റര്*,ഓവന്*,മിക്സി,ഡിഷ്*വാഷര്*,വാഷിങ ്ങ്* മെഷീന്* തുടങ്ങിയ ഉപകരണങ്ങള്* എവിടെ സ്ഥാപിക്കണം എന്ന് മുങ്കൂട്ടി കണക്കാക്കി അതിനുള്ള ഇലക്ടിക്ക്* പ്ലെഗ്ഗ്* പോയന്റുകള്* മുങ്കൂട്ടി സ്ഥാപിക്കുക.
*കിച്ചണിലേക്കുള്ള വെന്റിലേഷന്* തടസ്സപ്പെടാത്ത വിധത്തില്* ക്യാബിനെറ്റുകള്* സ്ഥാപിക്കുക.
*ഡിസൈന്* സ്റ്റേജില്* തന്നെ കിച്ചണിന്റെ വലിപ്പം ചെറുതാക്കുക.ചെറിയ കിച്ചണുകള്* വൃത്തിയായി സൂക്ഷിക്കുവാന്* എളുപ്പമാണ്*.
*തുറന്ന മനസ്ഥിതിയുള്ളവര്*ക്കും സ്ഥലപരിമിതിയുള്ളവര്*ക്കും ഓപ്പണ്* കിച്ചണുകള്* വളരെ നല്ലതാണ്*.കിച്ചണിനും ഡൈനിങ്ങിനും ഇടയില്* ഒരു ബ്രേക്ക്* ഫാസ്റ്റ്* കൗണ്ടര്* കൊടുക്കുന്നത്* നന്നായിരിക്കും.
*അനാവശ്യമായി അടുക്കളയിലെ എല്ലാ ചുമരുകളിലും ക്യാബിനറ്റുകള്* കൊടുക്കാതിരിക്കുക. സാമ്പത്തിക ചിലവു വര്*ദ്ധിക്കും എന്നതുമാത്രമല്ല അതിനു മുകളില്* പൊടിപടലം അടിഞ്ഞു കൂടും.അതു വൃത്തിയാക്കുവാന്* ബുദ്ധിമുട്ടും കൂടും.
*കിച്ചണ്* ക്യാബിനറ്റുകള്*ക്കു മുകളില്* പ്രാണികളുടെയും പാറ്റ എലി എന്നിവയുടെ താവളം ആയി മറാതിരിക്കുവാന്* ശ്രദ്ധിക്കുക.പല സ്ത്രീകളിലും തുമ്മലും അലര്*ജിയും ഉണ്ടാക്കുന്നതില്* വൃത്തിയില്ലാത്ത കിച്ചണ്* ക്യാബിനറ്റുകള്*ക്ക്* വലിയ പങ്കുണ്ട്*.
*നിലവാരമുള്ള പ്ലംബിംഗ്* ഫിറ്റിങ്ങ്സ്* ഉപയോഗിക്കുക.സിങ്കില്* നിന്നും പോകുന്ന പൈപ്പുകളില്*നിന്നും ക്യാബിനറ്റുകള്*ക്കുള്ളില്* ചോര്*ച്ചയുണ്ടോ എന്ന് ഇടക്കിടെ പരിശോധിക്കുന്നത്* നല്ലതാണ്*.
*വെള്ളം വീണാല്* പെട്ടെന്ന് കേടുവരുന്ന മരം/പ്ലൈവുഡ്* കൊണ്ടുള്ള ക്യാബിനറ്റുകള്* വെക്കാതിരിക്കുക.
*മുന്*പരിചയവും ഗുണനിലവാരത്തില്* വിട്ടുവീഴ്ചയില്ലാത്തതുമായ സ്ഥപനങ്ങളെക്കൊണ്ട്* മാത്രം മോഡുലാര്* കിച്ചണ്* ചെയ്യീക്കുക.
*മുറിയുടെ വലിപ്പം അനുസരിച്ച്* ആവശ്യമായ കപ്പാസിറ്റിയുള്ള ഹുഡ്ഡ്* സ്ഥാപിക്കുക. *സ്വന്തമായി കിച്ചണ്* കാബിനറ്റ്* വര്*ക്ക്* ചെയ്യീക്കുകയാണെങ്കില്* ഉള്ളിലെ പാര്*ടീഷ്യന്*സ്* ഫെറോസിമെന്റില്* ചെയ്യുക. ഫെറോസിമന്റ്* ഷീറ്റുകള്* മാര്*ക്കറ്റില്* ലഭ്യമണ്*.
*ഉറപ്പുള്ളതും വിലകുറഞ്ഞതുമായ മരത്തില്* സ്റ്റെയിന്* ചെയ്ത്* ക്യാബിനറ്റുകള്* ആകര്*ഷകമാക്കാം.
*സിങ്കിനു സമീപത്തെ ക്യാബിനിലെ വാതിലില്* തുറക്കുമ്പോള്* പുറത്തേക്ക്* വരത്തക്കവണ്ണം വേസ്റ്റ്* ഇടുവാന്* ഒരു ബക്കറ്റ്* വെക്കുവാനുള്ള സൗകര്യം ഒരുക്കുക. ആവശ്യം കഴിഞ്ഞാല്* അത്* അടച്ചാല്* പുറമേക്ക്* കാണുകയില്ല.
*റഫ്രിജറേറ്റര്* സിങ്ക്* അടുപ്പ്* എന്നിവതമ്മിലുള്ള ദൂരം പരമാവധി കുറക്കുവാന്* ശ്രദ്ധിക്കുക.
ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലേയൗട്ടിലെ ഒന്നുരണ്ടുകാര്യങ്ങള്* പറഞ്ഞുകൊള്ളട്ടെ.
1. കൗണ്ടറിന്റെ താഴത്തെ ഷെല്*ഫുകള്* സ്ഥാപിക്കുമ്പോള്* point-A യില്* കൊടുത്തിരിക്കുന്നപോലെ സ്കെര്*ട്ടിങ്ങ്* 7.5-10 സെന്റീമീറ്റര്* ഉള്ളിലേക്ക്* തള്ളിക്കൊടുക്കുവാന്* ശ്രദ്ധിക്കുക. അല്ലെങ്കില്* അടുക്കള കൗണ്ടറില്* ചാരിനിന്ന് ജോലിചെയ്യുന്നവരുടെ കാല്* വിരലുകള്* അവിടെ മുട്ടി അസൗകര്യം ഉണ്ടാക്കും.
2. വിന്റോ അടിഭാഗം വര്*ക്കിങ്ങ്* സ്ലാബില്* നിന്നും 40-45 സെന്റീമീറ്റര്* എങ്കിലും ഉയരത്തില്* സ്ഥാപിക്കുക. ജനലിനരികില്* ആണ്* സ്റ്റൗ വെക്കുന്നതെങ്കില്* കാറ്റടിച്ച്* തീ കെടുവാനുള്ള സാധ്യത കൂടുതല്* ആണ്*. കൂടാതെ ഗ്യാസിന്റെ ഉപയോഗം വര്*ദ്ധിക്കുകയും ചെയ്യും.
3. ഭാരമുള്ള വസ്തുക്കള്* സൂക്ഷിച്ചുവെക്കുവാന്* ഉദ്ദേശിക്കുന്നുവെങ്കില്* ഒന്നോ രണ്ടോ കൗണ്ടറുകള്*ക്കുള്ളിലെ ഫെറോ സിമന്റ്* സ്ലാബുകള്*ക്ക്* സ്റ്റീല്* ആങ്കിളുകള്* കൊടുത്ത്* കൂടുതല്* സപ്പോര്*ട്ട്* നല്*കുക.
4.ഒന്നുരണ്ടു ക്യാബിനുകളില്* പാര്*ട്ടീഷന്* നല്*കാതിരുന്നാല്* അരിചാക്കും പഴക്കുലയും മറ്റും സൂക്ഷിക്കുവാന്* സൗകര്യമായിരിക്കും.
5.കിച്ചണ്* കാബിനറ്റിന്റെ അടിഭാഗം തറനിരപ്പില്* നിന്നും 150 സെന്റീമീറ്ററില്* വെക്കുന്നവരും ഉണ്ട്*. നില്*ക്കുമ്പോള്* തല മുട്ടാത്തെ ശ്രദ്ധിക്കണം എന്നുമാത്രം.( ചുമരില്* നിന്നുമുള്ള ഡെപ്ത്* 40 സെന്റീമീറ്റര്* ആക്കിയാല്* ആ പ്രശ്നം ഒരു പരിധിവരെ കുറാക്കാം)
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks