മമ്മൂട്ടി മൂന്നു വേഷങ്ങളില്* അഭിനയിച്ച, സംസ്ഥാന അവാര്*ഡുകള്* വാരിക്കൂട്ടിയ ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്*റെ കഥ’ എന്ന സിനിമ വീണ്ടും റിലീസ് ചെയ്യുന്നു. വിഷുദിനത്തില്* കേരളത്തിലെ 30 തിയേറ്ററുകളിലാണ് രഞ്ജിത് സംവിധാനം ചെയ്ത ഈ ത്രില്ലര്* പ്രദര്*ശനത്തിനെത്തുന്നത്.


ഒരു സിനിമ റിലീസ് ചെയ്ത് അധികനാള്* കഴിയുന്നതിന് മുമ്പ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത് മലയാളത്തില്* അപൂര്*വമായ കാര്യമാണ്. പ്രേക്ഷകരുടെ അഭ്യര്*ത്ഥന മാനിച്ചാണ് ഈ സിനിമ വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നതെന്ന് നിര്*മ്മാതാവായ സുബൈര്* പറഞ്ഞു.

വീണ്ടും റിലീസ് ചെയ്യുമ്പോള്* ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്*റെ കഥ’ എന്ന പേരില്* ചെറിയ മാറ്റമുണ്ടാകുമെന്ന് സൂചനയുണ്ട്. ‘പാലേരിമാണിക്യം’ എന്നുമാത്രമേ ടൈറ്റില്* ഉണ്ടാകുകയുള്ളൂ എന്നാണ് അറിയുന്നത്.

മികച്ച സിനിമ, മികച്ച നടന്*, നടി എന്നിവയുള്*പ്പടെ 2009ലെ സംസ്ഥാന അവാര്*ഡുകളില്* പ്രധാനപ്പെട്ടവയെല്ലാം വാരിക്കൂട്ടിയ സിനിമയാണ് പാലേരിമാണിക്യം. അവാര്*ഡുകള്* ലഭിച്ചപ്പോഴാണ് ഈ ചിത്രം കൂടുതല്* ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന്*റെ മികവിനെക്കുറിച്ച് കേട്ടറിഞ്ഞ് കൂടുതല്* പേര്* സിനിമ കാണാന്* ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ് വീണ്ടും റിലീസ് ചെയ്യുക എന്ന ആശയത്തിലെത്തിയതെന്ന് നിര്*മ്മാതാവ് പറയുന്നു.