ജനപ്രിയനായകന്* ദിലീപ് വീണ്ടും ഒരു തമിഴ് ചിത്രത്തില്* അഭിനയിക്കുകയാണ്. മലയാളത്തില്* തന്*റെ ചിത്രങ്ങള്* വേണ്ടത്ര വിജയം നേടാന്* കഴിയാത്തതിനാല്* ഒരു ബ്രേക്ക് വേണമെന്ന ചിന്തയാണ് ഒരു തമിഴ് ചിത്രത്തിലേക്ക് ദിലീപിനെ കൊണ്ടെത്തിച്ചത്. ദിലീപിന്*റെ ‘ആഗതന്*’ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ സത്യരാജാണ് ദിലീപിന് ഈ അവസരം നല്*കിയതെന്നാണ് അറിയാന്* കഴിയുന്നത്.


‘റോജ മല്ലി കനകാംബരം’ എന്നാണ് ദിലീപ് നായകനാകുന്ന തമിഴ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിജയ് നായകനായ പുതിയ ഗീതൈ, ചേരന്* നായകനായ രാമന്* തേടിയ സീതൈ എന്നീ സിനിമകള്*ക്ക് ശേഷം കെ പി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റോജ മല്ലി കനകാംബരം. സത്യരാജും ഈ സിനിമയില്* മുഖ്യവേഷത്തിലെത്തുന്നുണ്ട്. ദിലീപിന് മൂന്നു നായികമാരാണ് ഈ ചിത്രത്തില്*.

വിജയകാന്ത് ചിത്രമായ ‘രാജ്യം’ ആയിരുന്നു ദിലീപ് മുമ്പ് അഭിനയിച്ച തമിഴ് ചിത്രം. ആ ചിത്രത്തില്* വിജയകാന്തിന്*റെ ഊമയായ അനുജനായാണ് ദിലീപ് വേഷമിട്ടത്. അതുകൊണ്ടുതന്നെ ദിലീപിന്*റെ കഥാപാത്രത്തിന് സംഭാഷണങ്ങള്* ഉണ്ടായിരുന്നില്ല. എന്നാല്*, പുതിയ തമിഴ് ചിത്രത്തില്* സ്വന്തമായി ഡബ്ബ് ചെയ്യാന്* തന്നെയാണ് ദിലീപിന്*റെ തീരുമാനം.

ദിലീപിന്*റേതായി അടുത്തകാലത്ത് പ്രദര്*ശനത്തിനെത്തിയ സ്വ ലേ, ബോഡിഗാര്*ഡ്, ആഗതന്*, പാപ്പീ അപ്പച്ചാ തുടങ്ങിയ സിനിമകള്* ബോക്സോഫീസില്* അത്ര നല്ല പ്രകടനമല്ല കാഴ്ചവച്ചത്. ഇപ്പോള്* മോഹന്*ലാലിനൊപ്പം ക്രിസ്ത്യന്* ബ്രദേഴ്സ് എന്ന ചിത്രത്തില്* അഭിനയിച്ചുവരികയാണ് ദിലീപ്.