-
ജയറാമിന് മീരാ ജാസ്മിന്* നായിക

മീരാ ജാസ്മിന്* ആദ്യമായി ജയറാമിന്*റെ നായികയാകുന്നു. സജി സുരേന്ദ്രന്* സംവിധാനം ചെയ്യുന്ന ‘4 ഫ്രണ്ട്സ്’ എന്ന ചിത്രത്തിലാണ് ജയറാമിന് മീര ജോഡിയാകുന്നത്. ജയറാമിനൊപ്പം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഈ ചിത്രത്തില്* നായകന്**മാരാണ്.
മൂന്നു യുവാക്കളും ഒരു പെണ്*കുട്ടിയും ചേരുന്ന സംഘത്തിന്*റെ അപൂര്*വ്വ സൌഹൃദത്തിന്*റെ കഥയാണിത്. പ്രണയത്തേക്കാള്* സൌഹൃദത്തിനാണ് ചിത്രത്തില്* പ്രാധാന്യം. എന്നാല്* സൌഹൃദത്തിന്*റെ ഏതോ ഘട്ടത്തില്* അവര്* ഓരോരുത്തരും തിരിച്ചറിയുന്നു, പ്രണയത്തിന്*റെ വസന്തകാലത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നതെന്ന്. അതോടെ സംഘര്*ഷവും ആരംഭിക്കുന്നു.
രാജീവ് അഞ്ചലിന്*റെ പാട്ടിന്*റെ പാലാഴി എന്ന ചിത്രത്തിലാണ് മീര ഇപ്പോള്* അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 4 ഫ്രണ്ട്സിലൂടെ വീണ്ടും മലയാളത്തില്* സജീവമാകാനാണ് മീരയുടെ തീരുമാനം. മീര തിരിച്ചെത്തിയതോടെ അവരെ നായികയാക്കി ഒട്ടേറെ പ്രൊജക്ടുകള്* അണിയറയില്* ഒരുങ്ങുകയാണ്.
മേയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന 4 ഫ്രണ്ട്സിലെ ഗാനങ്ങള്* വിദേശരാജ്യങ്ങളില്* ചിത്രീകരിക്കാനാണ് സജി സുരേന്ദ്രന്* തീരുമാനിച്ചിരിക്കുന്നത്. ഇവര്* വിവാഹിതരായാല്*, ഹാപ്പി ഹസ്ബന്*ഡ്സ് എന്നീ സൂപ്പര്*ഹിറ്റുകള്*ക്കുശേഷം സജി ഒരുക്കുന്ന 4 ഫ്രണ്ട്സിന് തിരക്കഥ കൃഷ്ണ പൂജപ്പുരയാണ്. സജി സുരേന്ദ്രന്*റെ ചിത്രത്തില്* കുഞ്ചാക്കോ ബോബന്* ആദ്യമായാണ് അഭിനയിക്കുന്നത്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks