സിദ്ദിഖ് സംവിധാനം ചെയ്യുന്ന തന്*റെ പുതിയ ചിത്രത്തിന്*റെ പേര് ‘കാവല്*ക്കാരന്*’ എന്നല്ലെന്ന് ഇളയദളപതി വിജയ്. ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്. ‘കാവല്*ക്കാരന്*’ എന്ന പേര് മാധ്യമങ്ങള്* റിപ്പോര്*ട്ടുചെയ്തതാണെന്നും യഥാര്*ത്ഥ പേര് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും വിജയ് പറയുന്നു.


“ഞങ്ങള്* ഇതുവരെ ഈ ചിത്രത്തിന് പേര് കണ്ടെത്തിയിട്ടില്ല. മാധ്യമങ്ങളില്* വന്നതുപോലെ കാവല്*ക്കാരന്* എന്നായിരിക്കില്ല ഈ ചിത്രത്തിന്*റെ പേര്. ഈ സിനിമയുടെ ഒറിജിനലായ മലയാളചിത്രം ബോഡിഗാര്*ഡ് ഞാന്* കണ്ടു. അതൊരു വ്യത്യസ്തമായ സ്ക്രിപ്റ്റാണ്. എന്*റെ പതിവ് ഫോര്*മുല ചിത്രങ്ങളില്* നിന്ന് വ്യത്യസ്തമായ ഒന്ന്. മലയാളചിത്രത്തില്* നിന്ന് ചില വ്യത്യാസങ്ങള്* സിദ്ദിഖ് തമിഴ് പതിപ്പിനുവേണ്ടി വരുത്തിയിട്ടുണ്ട്. എന്നാല്* കഥയില്* മാറ്റമൊന്നുമില്ല” - വിജയ് പറയുന്നു.

തന്*റെ മകന്* ഈ ചിത്രത്തില്* അഭിനയിക്കുന്നു എന്ന വാര്*ത്തയും വിജയ് നിഷേധിച്ചു. അങ്ങനെ ഒരു കാര്യം ചര്*ച്ചയില്* വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ത്രീ ഇഡിയറ്റ്സിന്*റെ തമിഴ് പതിപ്പില്* താന്* അഭിനയിക്കുന്നതിനെക്കുറിച്ച് ഇപ്പോള്* ഒന്നും പറയാന്* കഴിയില്ലെന്നും വിജയ് വ്യക്തമാക്കി.

വിജയ്*യുടെ അമ്പതാം ചിത്രമായ സുറ പ്രദര്*ശനം തുടരുകയാണ്. ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന നെഗറ്റീവ് റിപ്പോര്*ട്ടുകള്* താരം കാര്യമാക്കുന്നില്ല. “നിരൂപകരുടെ നെഗറ്റീവ് റിവ്യൂകള്* ഒന്നും എന്നെ ബാധിക്കില്ല. ഒരു സിനിമയുടെ വിജയപരാജയങ്ങള്* നിര്*ണയിക്കുന്നത് പ്രേക്ഷകരാണ്, നിരൂപകരല്ല. വിജയവും പരാജയവുമൊന്നും എനിക്ക് വിഷയവുമല്ല.” - വിജയ് പറയുന്നു.