- 
	
	
		
		
		
		
			
 രഞ്ജിത് ചിത്രത്തില്‍* നായകന്* കൈലാഷ്
		
		
				
					
					
				
				
					
				
		
			
				
					
‘നീലത്താമര’ മലയാള  സിനിമയ്ക്ക് കഴിവുള്ള കുറേ പുതുമുഖങ്ങളെ സമ്മാനിച്ചു. ആ ചിത്രത്തിലെ  നായകന്* കൈലാഷ് വളരെ ശ്രദ്ധയോടെ തന്*റെ പുതിയ ചിത്രങ്ങള്‍*  തെരഞ്ഞെടുക്കുകയാണ്. ബെസ്റ്റ് ഓഫ് ലക്ക്, ശിക്കാര്‍* തുടങ്ങിയ പുതിയ  ചിത്രങ്ങളില്‍* മികച്ച കഥാപാത്രങ്ങളെയാണ് കൈലാഷിന് ലഭിച്ചിട്ടുള്ളത്.  ഇപ്പോഴിതാ മലയാള സിനിമയിലെ ‘മാറ്റങ്ങളുടെ തമ്പുരാന്*’ രഞ്ജിത് കൈലാഷിനെ  തന്*റെ ചിത്രത്തില്‍* നായകനാക്കുന്നു.
രഞ്ജിത് കഥയും തിരക്കഥയുമെഴുതുന്ന ‘പെണ്**പട്ടണം’  എന്ന ചിത്രത്തില്‍* കൈലാഷാണ് നായകന്*. സ്ത്രീ കഥാപാത്രങ്ങള്‍*ക്ക്  പ്രാധാന്യമുള്ള ഈ ചിത്രത്തില്‍* ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ്  കൈലാഷ് അവതരിപ്പിക്കുന്നത്. വിഷ്ണുപ്രിയ, രേവതി, ശ്വേതാ മേനോന്*, കെ പി എ  സി ലളിത എന്നിവര്‍* കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വി എം വിനു ആണ്  ‘പെണ്*പട്ടണം’ സംവിധാനം ചെയ്യുന്നത്. രഞ്ജിത്തിന്*റെ തിരക്കഥയ്ക്ക് സംഭാഷണം  എഴുതുന്നത് ടി എ റസാഖ്.
വര്*ണചിത്ര ഫിലിംസ് നിര്*മ്മിക്കുന്ന പെണ്*പട്ടണം ഈയാഴ്ച ചിത്രീകരണം  ആരംഭിക്കും. കോഴിക്കോടാണ് പ്രധാന ലൊക്കേഷന്‍*.
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks