-
Real truth about love...!!!!!! Love story...
സ്കൂളില്* പഠിക്കുന്ന കാലത്ത് ഇന്*റര്*വെല്* സമയത്ത് നടയിറങ്ങി ഓടിവന്ന
അവളും നടകയറി ഓടിപ്പോവുകയായിരുന്ന ഞാനും തമ്മില്* കൂട്ടിയിടിച്ചു വീണതിനു
പിറ്റേന്നു മുതലായിരുന്നു പ്രേമത്തിന്*റെ തുടക്കം.
വീഴ്ചയുടെ ഓര്*മയ്ക്കായി എന്നോണം അവളുടെ നെറ്റിയില്* മുറിവിന്*റെ ഒരു
പാടു വീണു. അതോടെ, അവളുടെ സൗന്ദര്യം മുഴുവന്* പോയി എന്ന് അവളുടെ വല്യമ്മ
സ്കൂളില്* വന്നു കരഞ്ഞു നെലോളിച്ചു പറയുന്നതു *ഞാന്* കേട്ടു.
ഞാനെന്തു ചെയ്യാന്*?, ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്നു
ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്*
അതു ചെയ്തില്ല. അവളുടെ സൗന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് അന്ന്
എനിക്കു വല്യ ധാരണയുണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന്
കുറഞ്ഞുപോയി എന്ന് അവളുടെ വല്യമ്മ പറഞ്ഞതിനാലാവണം അവള്*ക്കു
സൗന്ദര്യമുണ്ടായിരുന്നു, കുറഞ്ഞതോതിലാണെങ്കിലും ഇപ്പോളുമുണ്ട് എന്നു
ഞാനങ്ങു വിശ്വസിച്ചു.
അവിടെയായിരിക്കണം തുടക്കം.
ചന്ദ്രക്കല പോലെ നെറ്റിയുടെ ഇടത്തുഭാഗത്ത് ഒരിക്കലും മായ്ക്കാത്ത പാടായി
വീണ ആ മുറിവായിരുന്നു എന്*റെ പ്രണയം. അതിന്*റെ നീറ്റലും വേദനയും
മാറിക്കഴിഞ്ഞ്,അവള്* വീണ്ടും സ്കൂളില്* വരാന്* തുടങ്ങിയ അന്നുമുതല്*
ഞാനവളെ പ്രേമിച്ചു തുടങ്ങി. എന്*റെ കൂട്ടത്തില്* പഠിക്കുന്ന ഒരുത്തനും
അന്ന് പ്രേമം എന്താണെന്നറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക്
എന്നോട്ടു ഭയങ്കര ബഹുമാനവും സ്നേഹവും തോന്നി. പക്ഷേ, അവള്*ക്ക്
എന്നോടില്ലാത്തതും അതായിരുന്നു.
അന്നത്തെ ആ കുട്ടിയിടിക്കു ശേഷം കണ്ണുകള്* കൊണ്ടുപോലും
കൂട്ടിയിടിക്കാതിരിക്കാന്* ശ്രദ്ധിച്ചായി അവളുടെ നടപ്പ്. അതെന്*റെ
മനസ്സില്* അവളുടെ നെറ്റിയിലുള്ളതിനെക്കാള്* വലിയ മുറിപ്പാടുകള്*
വീഴ്ത്തി.
ആ മുറിവുകളില്*നിന്ന് ഒലിച്ചിറങ്ങിയ ചുടുചോരയില്* ഞാന്* നട്ട പ്രണയമെന്ന
ചെമ്പകം വളരാന്* തുടങ്ങി. ആരുമറിയാതെ, അവള്* പോലുമറിയാതെ, അതങ്ങനെ
വളര്*ന്നു പന്തലിച്ചു തുടങ്ങിയതോടെ ഇനിയെന്നീ ചെമ്പകം പുഷ്പിക്കുമെന്ന
ചോദ്യവും എന്നെ അലട്ടിത്തുടങ്ങി.
മിക്സ്ഡ്സ്കൂളിന്*റെ സ്വാതന്ത്ര്യങ്ങളില്*നിന്ന് ആണ്*കുട്ടികളും
പെണ്*കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്* എന്ന കാരാഗ്രഹത്തിലേക്ക്
പഠനം മാറിയപ്പോളായിരുന്നു പുഷ്പിക്കാതെ നില്*ക്കുന്ന ആ ചെമ്പകത്തിന്*റെ
വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്.
അവളെ എങ്ങനെയും വളച്ചെടുക്കുക എന്നതായിരുന്നു എന്*റെ അടുത്ത ഉന്നം.
തുടര്*ച്ചയായി തിരമാലയടിച്ചാല്* മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ എന്ന
കുമാരനാശാന്* കവിതയെ മനസ്സില്* ധ്യാനിച്ച് എന്നുമവള്*ക്കു ഞാന്*
പ്രണയലേഖനമെഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്* അതില്* മികച്ച ഒരെണ്ണം
എന്ന തോതില്* അവള്*ക്ക് നല്*കിപ്പോരുകയും ചെയ്തു.
ആഴ്ചകളും മാസങ്ങളും അതു തുടര്*ന്നു. ഞാന്* അങ്ങോട്ടുകൊടുത്ത
പ്രണയലേഖനങ്ങളുടെ എണ്ണം നൂറ് തികഞ്ഞ അന്ന് അവള്* എനിക്കൊരു പ്രണയലേഖനം
തിരിച്ചു തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി, രണ്ടും കല്*പിച്ചു
വീട്ടിലോട്ട് ഓടിയ ഞാന്* പുസ്തകം എവിടെയോ വലിച്ചെറിഞ്ഞ്, കപ്പക്കാലായില്*
പോയിരുന്ന് ആ വിശുദ്ധലേഖനം പൊട്ടിച്ചു.
ആര്*ത്തിയോടെ ആതിലേക്കു നോക്കിയ എനിക്ക് ഒരേയൊരു വാചകമായിരുന്നു കാണാന്*
കഴിഞ്ഞത്. അതിങ്ങനെയായിരുന്നു.
മേലാല്* എന്*റെ പുറകേ നടക്കരുത്....!!
അതൊരു മുന്നറിയിപ്പായി എനിക്കു തോന്നിയില്ല. അവള്*ക്ക് ഞാനൊരു മറുപടി
കത്തെഴുതി. പിറ്റേന്ന് അവള്* വരുന്ന വഴിയില്* കാത്തുനിന്ന് അവള്*ക്കതു
കൈമാറി.
ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്. വായിക്കുമല്ലോ.
അവള്* വായിച്ചു കാണും. അതിങ്ങനെയായിരുന്നു
നാളെ മുതല്* ഞാന്* മുന്*പേ നടന്നോളാം....!!
അതവള്*ക്കങ്ങിഷ്ടപ്പെട്ടു. അതോടെ, എന്*റെ കഷ്ടപ്പാടുകള്*ക്ക് ഒരറുതിയായി.
വളച്ചെടുക്കുകയെന്ന ദുഷ്കരമായ ദൗത്യം *ഞാനങ്ങനെ വര്*ഷങ്ങള്* നീണ്ട
തപസ്യയിലൂടെ നേടിയെടുത്തു എന്നു തന്നെ പറയാം. വളച്ചെടുത്തു കഴിഞ്ഞ്
പിന്നെ മേയ്ച്ചോണ്ടു നടക്കാനായിരുന്നു അതിലേറെ കഷ്ടം. വല്ലാതെ
ബുദ്ധിമുട്ടി, പെടാപ്പാടു പെട്ട് കഴിഞ്ഞ ആറേഴുവര്*ഷം ഞങ്ങള്
ആത്മാര്*ഥമായി പ്രണയിച്ചു.
എല്ലാ പ്രണയങ്ങളുടെയും ഒടുവില്* സംഭവിക്കുന്ന ട്രാജഡി പോലെ ഞങ്ങളു
കല്യാണം കഴിക്കാന്* തീരുമാനിച്ചു. അവളെത്തന്നെ കെട്ടണമെന്ന്
എനിക്കപ്പോഴും ഒരു നിര്*ബന്ധവുമില്ലായിരുന്നു. പക്ഷേ, ഇത്രയും കാലം ഞാന്*
കഷ്ടപ്പെട്ടു സംരക്ഷിച്ചു പ്രണയിച്ചതിനാലാവണം അവള്*ക്കു ഭയങ്കര
നിര്*ബന്ധം- കല്യാണം കഴിച്ചേ തീരു...
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks