-
അവളുടെ വീട്ടില്* കല്യാണാലോചനകള്* മുറപോലെ നടക്കുന്നു. എന്*റെ വീട്ടില്*
ചേട്ടന്*മാരുടെ കല്യാണം പോലും ആലോചിച്ചു തുടങ്ങിയിട്ടില്ല. അവളുടെ
അപ്പന്* ഓരോ ദിവസവും എന്ന മട്ടില്* ആലോചനകളുമായി എത്തിയതോടെ കൊച്ചിന്*റെ
കോളജില്*പ്പോക്കു നിന്നു. എന്നും കട്ടന്*കാപ്പിയും പരിപ്പുവടയുമായി
ഓരോരുത്തരുടെ മുന്നില്*ച്ചെന്ന് ചമഞ്ഞുനില്*ക്കാനും പിന്നീട്
ആട്ടിന്*കൂടിനടുത്തുവച്ചു നടക്കുന്ന സൗഹൃദഅഭിമുഖത്തില്* പഞ്ചപാവം
അഭിനയിക്കാനും മാത്രമായി അവളുടെ സമയം ചുരുങ്ങി.
എനിക്കായിരുന്നു തിരക്കേറെ. എല്ലാ കല്യാണവും കൃത്യമായി മുടക്കുകയെന്ന
ഉത്തരവാദിത്തം ഉദ്ദേശിച്ചതിലും ഭാരിച്ചതായിരുന്നു. ഊമക്കത്ത് അഥവാ
മുടക്കത്തപാല്* മുതല്* ഭീഷണി വരെ പല പല സമീപനങ്ങളിലൂടെ ഒരു വിധത്തില്* ആ
കല്യാണാലോചനകളെല്ലാം ഞാന്* മുടക്കിപ്പോന്നു.
ദൈവത്തിനു നന്ദി!
ഈ ദൈവം മാത്രമായിരുന്നു ഞങ്ങളുടെ ഏക പ്രതീക്ഷ.
അവളുടെ അപ്പന്* ഇറച്ചിവെട്ടുകാരന്* അന്ത്രോസു ചേട്ടനു മുന്നില്* ഞാനൊരു
പുഴുവായിരുന്നു. അവളുടെ അങ്ങളമാരുടെ മുന്നില്* ഞാന്* ഒരു പാഴായിരുന്നു.
സ്വന്തമായി കൂലിയും വേലയുമില്ലാത്ത എനിക്ക് അവളെയെന്നല്ല, ലോകത്ത് ആരും
പെണ്ണുതരുകേല എന്നതായിരുന്നു അവസ്ഥ.
ഈ ദുരവസ്ഥയില്* പലവഴിക്കു മണിയടിക്കാന്* നോക്കിയിട്ടും ദൈവം കനിഞ്ഞില്ല.
അവളുടെ സമ്മതമില്ലാതെ അവളുടെ കല്യാണമുറപ്പിച്ചു. അവളു കയറുപൊട്ടിക്കാന്*
തുടങ്ങി. എന്*റെ ചങ്കുപൊട്ടി.
ഇനിയിപ്പോള്* അവളെ വിളിച്ചിറക്കുക മാത്രമാണ് പോംവഴി. അതിനു മുന്*പ്
ഒഫിഷ്യലായി അവളുടെ വീട്ടില്*പ്പോയി പെണ്ണുചോദിക്കണം. അതിനു മുന്*പ്
തന്*റെ വീട്ടില്* കാര്യമറിയിക്കണം. ഇപ്പോള്* പറഞ്ഞതെല്ലാം എന്നെ
സംബന്ധിച്ച് അസാധ്യകാര്യങ്ങള്* തന്നെയായിരുന്നു. എന്*റെ വീട്ടില്*
എതിര്*പ്പുണ്ടായില്ലെങ്കിലും അവളുടെ അപ്പന്* സമ്മതിച്ചാലും അവളെ
വിളിച്ചിറക്കിയാലും ജീവിതം കട്ടപ്പുകയാകുമെന്നുറപ്പിച്ച ഘട്ടത്തിലാണ്
ഞാന്* അവളോട് അങ്ങനെ പറഞ്ഞത്.
നമുക്ക് ആത്മഹത്യ ചെയ്യാം....?!!!
ഈ ലോകത്തില്* നമുക്കു സ്വൈര്യമായി ജീവിക്കാന്* പറ്റില്ല. ആ നിലയ്ക്ക്
മരിച്ച് സ്വര്*ഗത്തിലോ നരകത്തിലോ പോയി നമുക്കു സുഖമായി ജീവിക്കാമല്ലോ...
അവളതു കേറിയങ്ങു സമ്മതിച്ചു കളഞ്ഞു. എന്*റെ ഉള്ള ജീവന്* അതോടെ പോയിക്കിട്ടി!!!
പിറ്റേന്നു മുതല്* എന്നാണ് ആത്മഹത്യ, എങ്ങനെയാണുചാകുന്നത് എന്നീ
ചോദ്യങ്ങളായി കൂടുതല്*. ഞാന്* അങ്ങോട്ടിട്ട ഐഡിയ ആയതിനാല്* ഞാന്* തന്നെ
എങ്ങനെ തട്ടിത്തെറിപ്പിക്കും?!!
ഒടുവില്* മനസ്സില്ലാമനസ്സോടെ ഞങ്ങള്* ആത്മഹത്യ ചെയ്യാന്* തീരുമാനിച്ചു.
എങ്ങനെ മരിക്കണം???
തുങ്ങിച്ചാകാന്* അവള്*ക്കു പേടിയായിരുന്നു. എനിക്കും. വിഷം കഴിച്ചാല്*
മരിക്കുമെന്നുറപ്പില്ല. കടലില്* ചാടിയാലും അതുതന്നെ സ്ഥിതി. ആ നിലയ്ക്ക്
ട്രെയനിനു തലവച്ചു ചാകുകയാണ് ഉചിതമായ വഴി എന്ന് അവള്* തന്നെപറഞ്ഞുതന്നു.
അതാവുമ്പോള്* ഒറ്റസെക്കന്*ഡില്* തീരുമാനമാവും!!
മനസ്സില്ലാമനസ്സോടെ ഞാന്* സമ്മതിച്ചു. ട്രെയിന്* വരുന്നതു വരെ പാളത്തില്*
തലവച്ചു കിടക്കുന്നതു വല്ലവരും കണ്ടാല്*???
തലവച്ചു കിടക്കുന്നതൊക്കെ പഴയ സ്റ്റൈല്*. ട്രെയിന്* വരുമ്പോള്*
മുന്നോട്ടു ചാടുന്നതാണ് പുതിയ സ്റ്റൈല്*. അവള്* തിരുത്തിത്തന്നു.
പിന്നെയൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. സകലദൈവങ്ങളെയും മനസ്സില്*
ധ്യാനിച്ച് കൂകിപ്പാഞ്ഞുവന്ന ട്രെയിനിനു മുന്നിലേക്ക് എന്നെയും
പിടിച്ചുകൊണ്ട് അവള്* എടുത്തു ചാടി.
ഡും!!
ഞങ്ങളു മരിച്ചു.
പത്തു സെക്കന്*ഡിനകം ഞങ്ങളു സ്വര്*ഗത്തില്* ചെന്നു. വിമാനത്തേല്* കേറി
മുംബൈയില്* എത്തണേല്* വേണം ഒന്നരമണിക്കൂര്*. സ്വര്*ഗത്തിലേക്ക് അത്രയും
പോലും ദൂരമില്ലെന്ന് അപ്പോള്* ആണു മനസ്സിലായത്.
ചെന്നാപാടെ ദൈവത്തെ കേറിക്കണ്ടു.
ഭൂമിയില്* ഒരുമിച്ചു ജീവിക്കാന്* ഒരു നിവൃത്തിയുമില്ലാത്തതിനാല്*
വന്നതാണ്. ഇവിടെ വച്ച് ഞങ്ങളുടെ കല്യാണം നടത്തിത്തരണം.
ദൈവം ഞങ്ങളെ രണ്ടുപേരെയും നോക്കി.
ശരി. ഒരുവര്*ഷം ഇതിലേ പ്രേമിച്ചു നടക്ക്. ഇവിടെയാവുമ്പോള്* ആരുടെയും
ശല്യമില്ലല്ലോ. അതുകഴിഞ്ഞാവാം കല്യാണം.
ദൈവം റൊമാന്*റിക്കായ കക്ഷിയാണെന്നു പിടികിട്ടി. ചുമ്മാ
അടിച്ചുപൊളിച്ചോളാനും പറ*ഞ്ഞ് ഒരുവര്*ഷത്തെ ഓഫറാണു തന്നിരിക്കുന്നത്.
പിറ്റേന്നു മുതല്* ടിപരിപാടി തുടങ്ങി.
രാവിലെ മുതല്* ഉച്ചവരെ പ്രണയം. ഉച്ചകഴിഞ്ഞ് വൈകിട്ടുവരെ പ്രണയം. വൈകിട്ടു
മുതല്* രാത്രി ഉറങ്ങാന്* പിരിയും വരെ പ്രണയം. ഉറക്കത്തിലും പ്രണയം.
സ്വപ്നത്തിലും പ്രണയം.
ആദ്യ ഒരാഴ്ച വല്യ കുഴപ്പമില്ലായിരുന്നു. പിന്നെ, പതിയെപ്പതിയെ ബോറഡി തുടങ്ങി.
പ്രണയമല്ലാതെ വേറൊന്നുമില്ലാത്ത സ്ഥിതി. വല്ലതും നാലു വര്*ത്തമാനം
പറയുന്നതിന്നിടയ്ക്ക് പരിചയക്കാര്* ആരേലും കാണുന്നുണ്ടോ എന്ന പേടിച്ചുള്ള
നോട്ടം പോലുമില്ലാത്ത പ്രണയം. നാലുപാടും അവളുടെ അപ്പനേയും ആങ്ങളമാരെയും
പ്രതീക്ഷിച്ചുകൊണ്ടുള്ള ആ പ്രണയത്തിന്*റെ ത്രില്ല് ഈ പ്രണയത്തിനില്ലെന്നു
സങ്കടത്തോടെ ഞാന്* മനസ്സിലാക്കി.
എന്നിരുന്നാലും, ദൈവം എന്തു വിചാരിക്കും, അവള്* എന്തു വിചാരിക്കും എന്നു
കരുതി ഞാന്* വീണ്ടും പ്രണയം തുടര്*ന്നു. അവളും.
എത്രകാലം ഇതു സഹിക്കും. പ്രണയത്തിനിടെ കലഹം പതിവായിത്തുടങ്ങി. ഞാനാണേല്*
പിടിവാശിക്കാരന്*. അവളാണേല്* മുന്*ശുണ്ഠിക്കാരി. ഇത്രയും കാലം ഇതൊന്നും
പുറത്തുവന്നിരുന്നില്ല. പുറത്തുകാണിക്കാന്* സമയവുമുണ്ടായിരുന്നില്ല.
പക്ഷേ, ഇപ്പോളതല്ലല്ലോ സ്ഥിതി. രാവിലെ മുതല്* രാത്രി വരെ ഇത്തിള്*ക്കണ്ണി
പോലെ അവളു കൂട്ടത്തില്*. എവിടെപ്പോയാലും സ്വൈര്യം തരില്ലെന്നു
വച്ചാല്*....
എനിക്കു ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അതു
പുറത്തുകാട്ടിയില്ല. അവളെന്തു വിചാരിക്കും?!! അവളൊന്നും
വിചാരിക്കില്ലെന്നു മനസ്സിലായത് പിന്നീടൊരു ദിവസമായിരുന്നു. എന്തോ പറഞ്ഞ്
പറഞ്ഞുണ്ടായ കോപത്തിന്*റെ തുടര്*ച്ചയെന്നോണം അന്ന് അവളെന്നെ ചെരിപ്പൂരി
അടിച്ചുകളഞ്ഞു.
പിന്നെയൊരു ഭീഷണിയും- ഇനി മേലാല്* താന്* എന്*റെ പിന്നാലെ നടക്കരുത്!!!
നാളെ മുതല്* ഞാന്* മുന്നാലെ നടന്നോളാം എന്നു പറയാന്* ഞാന്* പോയില്ല.
എന്*റെ പട്ടിപോകും!!!
പിറ്റേന്ന് ഞാനും അവളുംകൂടി ദൈവത്തെ ചെന്നു കണ്ടു.
എന്തു പറ്റി? ആറുമാസമല്ലേ ആയൂള്ളൂ. അതിനും മുന്*പേ കല്യാണം നടത്തണമെന്ന
നിര്*ബന്ധമായോ? ചിരിച്ചുകൊണ്ടു ദൈവം ചോദിച്ചു.
കരഞ്ഞുകൊണ്ട് ഞാന്* മറുപടി പറഞ്ഞു- കല്യാണം നടത്തേണ്ടെന്*റെ
ഒടേതമ്പുരാനേ.......ഇതൊന്നു ഡിവോഴ്സ് ആക്കിത്തന്നാ മതി!!!!

Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks