-
അമ്മയാകാന്‍* ആഗ്രഹം: നയന്‍*സ്

യഥാര്*ത്ഥ ജീവിതത്തില്‍* അമ്മയാകാന്‍* താല്*പ്പര്യമുണ്ടെന്ന് നയന്‍**താര. ഏറ്റവും പുതിയ ചിത്രമായ ‘ഇലക്ട്ര’യുടെ ലൊക്കേഷനില്‍* മാധ്യമപ്രവര്*ത്തകര്* സമീപിച്ചപ്പോഴാണ് നയന്‍*സ് തന്*റെ ആഗ്രഹം തുറന്നു പറഞ്ഞത്. പ്രഭുദേവയുമായുള്ള ബന്ധത്തെക്കുറിച്ച് ഇപ്പോള്‍* പരസ്യമായി സമ്മതിക്കുന്ന നയന്‍**താര ഉടന്‍* തന്നെ കുടുംബജീവിതത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“പത്തു വര്*ഷത്തിനുള്ളില്* ഞാന്‍* ഒരു വീട്ടമ്മയായിരിക്കും. യാഥാര്*ത്ഥ ജീവിതത്തില്‍* ഒരു അമ്മയായിരിക്കും” - നയന്‍**താര വ്യക്തമാക്കി.
ജീവിതത്തോടും പ്രൊഫഷനോടും അങ്ങേയറ്റം ആത്മാര്*ത്ഥത പ്രകടിപ്പിക്കുന്ന വ്യക്തിയാണ് താനെന്നും നയന്‍*സ് പറയുന്നു. പ്രഭുദേവയുമായുള്ള ബന്ധത്തെക്കുറിച്ച് താരം ഇപ്പോഴൊന്നും മറച്ചുവയ്ക്കുന്നില്ല. അടുത്തിടെ കേരളത്തില്‍* പോലും ഒരു പൊതുവേദിയില്‍* നയന്‍*സും പ്രഭുദേവയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.
പ്രഭുദേവ വിവാഹമോചിതനായാലുടന്* നയന്‍**താരയുമായുള്ള വിവാഹം നടക്കുമെന്നാണ് കോടമ്പാക്കം ന്യൂസ്. ഇരുവരും ഒരുമിച്ച് ചില ബിസിനസ് പദ്ധതികളൊക്കെ ആസൂത്രണം ചെയ്തിട്ടുണ്ടത്രേ.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks