സണ്* പിക്ചേഴ്സ് തമിഴ് സിനിമയിലെ ഏറ്റവും വലിയ നിര്*മ്മാണക്കമ്പനികളില്* ഒന്നാണ്. ബിഗ്ബജറ്റ് ക്വാളിറ്റി സിനിമകളാണ് സണ്* അവതരിപ്പിക്കുന്നതില്* മിക്കതും. അതുകൊണ്ടു തന്നെ ‘സണ്*’ എന്ന ബ്രാന്*ഡ് നോക്കി തിയേറ്ററുകളില്* എത്തുന്നവര്* കുറവല്ല. എന്നാല്* അടുത്തകാലത്തായി സണ്* പ്രേക്ഷകര്*ക്ക് നല്*കുന്ന ചിത്രങ്ങള്* പലതും നിരാശപ്പെടുത്തുന്നതാണ്.

ഇക്കഴിഞ്ഞ റിലീസായ ‘സുറാ’ തന്നെ ഉദാഹരണം. താരപ്പകിട്ട് ബൂസ്റ്റ് ചെയ്യാന്* വേണ്ടിമാത്രം സൃഷ്ടിക്കപ്പെടുന്ന ഇത്തരം സിനിമകള്* സണ്* പിക്ചേഴ്സിന്*റെ വിശ്വാസ്യത തകര്*ക്കാനേ ഉപകരിക്കൂ. എന്തായാലും ഈ മുന്**വിധി ഉള്ളിലുള്ളതുകൊണ്ട് സണ്* പിക്ചേഴ്സിന്*റെ പുതിയ ചിത്രമായ ‘സിങ്കം’ കാണാന്* പോകുമ്പോള്* അധികം പ്രതീക്ഷ വച്ചുപുലര്*ത്തിയിരുന്നില്ല. എന്നാല്*, ഇത് ചിത്രം വേറെയാണ്. ഗില്ലിക്കു ശേഷം, സാമിക്ക് ശേഷം, ഗജിനിക്ക് ശേഷം ഒരു ബിഗ് കൊമേഴ്സ്യല്* ആക്ഷന്* എന്*റര്*ടെയ്നര്* - അതാണ് സിങ്കം!

സംവിധായകന്* ഹരി ഈ ചിത്രം ഒരുക്കിയിരിക്കുന്നത് കെട്ടുറപ്പുള്ള ഒരു തിരക്കഥയിന്**മേലാണ്. സൂര്യയുടെ വണ്**മാന്* ഷോയ്ക്കല്ല, കഥയ്ക്കാണ് പ്രധാനം. നായകന്*റെ അലറിവിളിയും ആഘോഷവുമൊന്നുമല്ല. ഒരു കഥ വ്യത്യസ്തമായ ട്രീറ്റ്മെന്*റ് നല്*കി പ്രേക്ഷകരിലെത്തിച്ചിരിക്കുകയാണ്. ഈ ആക്ഷന്* ഡ്രാമ അതുകൊണ്ടുതന്നെ കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുന്നു. ആദ്യപകുതിയിലെ ലൈറ്റ് ഗോയിംഗ് പിന്നീട് പതിയെ മാറുകയാ*ണ്. സെക്കന്*റ് ഹാഫില്* സിംഹം ഗര്*ജ്ജിക്കുക തന്നെ ചെയ്യുന്നു.

നെല്ലൂര്* എന്ന ചെറുപട്ടണത്തിലെ ഇന്*സ്പെക്ടറാണ് ദുരൈ*സിങ്കം(സൂര്യ). അച്ഛന്*റെ ആഗ്രഹപ്രകാരം പൊലീസ് യൂണിഫോം അണിയാന്* വിധിക്കപ്പെട്ടവന്*. സത്യസന്ധനായ, ശാന്തസ്വഭാവമുള്ള ഒരു പൊലീസുകാരനാണ് അയാള്*. ബിസിനസുകാരനായ നാസറിന്*റെ മക്കള്* കാവ്യ(അനുഷ്ക)യും അനുജത്തി ദിവ്യ(പ്രിയ)യും വെക്കേഷന് നെല്ലൂരിലെത്തുകയാണ്. കാവ്യയും ദുരൈസിങ്കവും പ്രണയത്തിലാകുന്നു. കാര്യങ്ങള്* അങ്ങനെ സുഗമമായി പോകുന്നതിനിടയിലാണ് മയില്**വാഹനം(പ്രകാശ്*രാജ്) എന്ന കൊടിയ വില്ലന്*റെ വരവ്.

പിന്നീട് കാണുന്നത് നന്**മയും തിന്**മയും തമ്മിലുള്ള ‘ക്യാറ്റ് ആന്*റ് മൌസ്’ ഗെയിമാണ്. ശാന്തത വെടിഞ്ഞ് ദുരൈസിങ്കം രൌദ്രഭാവം അണിയുന്നു. നെല്ലൂരില്* നിന്ന് ചെന്നൈയിലേക്ക് സ്ഥലം മാറ്റപ്പെട്ട ദുരൈസിങ്കം അവിടെയും മയില്**വാഹനത്തിനെതിരായ പോരാട്ടം തുടരുകയാണ്.

ഒരു എഡ്ജ് ഓഫ് സീറ്റ് ത്രില്ലറാണ് ഇത്തവണ ഹരി ഒരുക്കിയിരിക്കുന്നത്. ഹരിയുടെ മുന്**ചിത്രങ്ങളുടെ പാളിച്ചകളൊക്കെ ഈ ഒറ്റച്ചിത്രത്താല്* മറക്കപ്പെടും. മാസിനെ തൃപ്തിപ്പെടുത്തുന്ന ഘടകങ്ങളൊക്കെ അതിഭാവുകത്വമില്ലാതെ തിരക്കഥയിലുള്*പ്പെടുത്തിയതാണ് ഹരിയുടെ വിജയം. സൂര്യയുമൊത്ത് ആറ്, വേല്* എന്നീ സിനിമകള്* ഹരി മുമ്പ് ചെയ്തിട്ടുണ്ട്. എന്നാല്* ഹരിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമ സിങ്കം തന്നെയാണ്.

‘ഗ്ലാമറിനുവേണ്ടി മാത്രം നായിക’ എന്ന പതിവ് സങ്കല്*പ്പത്തെയും ഹരി തെറ്റിക്കുന്നുണ്ട് ഈ സിനിമയില്*. അനുഷ്ക അവതരിപ്പിക്കുന്ന കാവ്യ എന്ന കാഥാപാത്രം ചിത്രത്തില്* ശക്തമായ സാന്നിധ്യമാണ്. പ്രകാശ്*രാജിന്*റെ പ്രകടനവും എടുത്തുപറയണം. ഗില്ലിക്ക് ശേഷം അദ്ദേഹത്തിന്*റെ ഒരു പവര്**ഫുള്* പെര്*ഫോമന്*സ് ഈ സിനിമയിലാണുള്ളത്. പല സീനിലും സൂര്യയേക്കാള്* കൈയടി പ്രകാശിന് ലഭിക്കുന്നു.

സൂര്യ എന്ന നടന്*റെ കൊമേഴ്സ്യല്* സ്വീകാര്യത ഉറപ്പിക്കുന്ന സിനിമയാണ് സിങ്കം. ആക്ഷന്* - സോംഗ് - പ്രണയ രംഗങ്ങളില്* മാത്രമല്ല, ഇമോഷണല്* സീനുകളും ഗംഭീരമാക്കിയിരിക്കുകയാണ് ഈ നടന്*. കലയെന്നോ കച്ചവടമെന്നോ ഉള്ള വ്യത്യാസമില്ലാതെ അഭിനയത്തെ ആത്മാര്*ത്ഥതയോടെ സമീപിക്കുന്ന സൂര്യ സിങ്കത്തിന്*റെ വിജയത്തോടെ കൂടുതല്* ഉയരത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം. സൂര്യയുടെ ഏറ്റവും വലിയ ഹിറ്റായ ‘അയന്*’ നേടിയ കളക്ഷന്* സിങ്കം പഴങ്കഥയാക്കുമെന്ന് ഉറപ്പ്.

വിവേകിന്*റെ കോമഡി ട്രാക്കും ശ്രദ്ധേയമാണ്. എന്നാല്* അദ്ദേഹം പതിവുരീതികളില്* നിന്ന് വ്യതിചലിക്കാത്തത് മടുപ്പുളവാക്കും. ഗാനരംഗങ്ങളാണ് ചിത്രത്തിന്*റെ മറ്റൊരു ഹൈലൈറ്റ്. ദേവിശ്രീ പ്രസാദ് ഒരുക്കിയ ഗാനങ്ങള്* മികച്ചതാണ്. ‘കാതല്* വന്താലേ’ എന്ന ഗാനം മനോഹരം.

ഈ സമ്മറില്* ഒരു മികച്ച എന്*റര്*ടെയ്നര്* ആഗ്രഹിക്കുന്നവര്*ക്ക് സിങ്കം കളിക്കുന്ന തിയേറ്ററില്* ധൈര്യമായി പോകാം. ഇളയദളപതിയുടെ മസാലച്ചിത്രങ്ങളില്* മനം മടുത്തിരിക്കുന്നവര്*ക്ക് ഈ പുതിയ സൂര്യാവതാരം അനുഗ്രഹം തന്നെയായിരിക്കും.