പോക്കിരിരാജ മെഗാവിജയമാകുകയാണ്. ഇരുപത്തഞ്ചാം നാളിലേക്ക് കടക്കുമ്പോള്* പോക്കിരിരാജയുടെ ഗ്രോസ് കളക്ഷന്* 15 കോടി രൂപയാണ്. റിലീസിംഗ് സെന്*ററുകളില്* നിന്ന് മാത്രം ഇത്രയും തുക നേടിയ ചിത്രം നിര്*മ്മാതാവിന് കോടികളുടെ ലാഭമാണ് ഇപ്പോള്*ത്തന്നെ നേടിക്കൊടുത്തത്.


ചെന്നൈ, ബാംഗ്ലൂര്* എന്നിവിടങ്ങളില്* ആറു തിയേറ്ററുകളില്* വീതമാണ് പോക്കിരിരാജ കളിക്കുന്നത്. മമ്മൂട്ടിയും പൃഥ്വിരാജും മത്സരിച്ചഭിനയിക്കുന്ന ചിത്രം പൊള്ളാച്ചിയിലും പ്രദര്*ശനം തുടരുന്നു. സിംഗപ്പൂര്*, അമേരിക്ക, ന്യൂസിലന്*ഡ്, കാനഡ, ഇംഗ്ലണ്ട്, ആസ്ട്രേലിയ എന്നിവിടങ്ങളില്* ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ഈയാഴ്ച ഗള്*ഫിലും പോക്കിരിരാജ റിലീസാകുകയാണ്.

“റിമോട്ട് കൈയില്* ഇല്ലാതെ ടി വി കാണുന്നത് പലര്*ക്കും ഇന്ന് ആലോചിക്കാന്* കഴിയില്ല. ഒരു ചാനല്* അല്*പ്പനേരം കണ്ടാല്* ഉടന്* മറ്റ് ചാനലുകളിലേക്ക് പോകും. പ്രേക്ഷകര്*ക്ക് ക്ഷമയില്ലാത്ത കാലം. അതുകൊണ്ടുതന്നെ, കഥയുടെ ഫ്ലോ നഷ്ടപ്പെടാതെ വേഗത്തില്* ഒരു ചിത്രമൊരുക്കുകയായിരുന്നു ലക്*ഷ്യം.” - പോക്കിരിരാജയുടെ സംവിധായകന്* വൈശാഖ് പറഞ്ഞു.

4.25 കോടി രൂപയാണ് പോക്കിരിരാജയുടെ ബജറ്റ്. മുതല്*മുടക്കിന്*റെ പലമടങ്ങ് ലാഭം നിര്*മ്മാതാവിന് നേടിക്കൊടുക്കാന്* ആദ്യചിത്രത്തിലൂടെത്തന്നെ വൈശാഖിന് കഴിഞ്ഞു. ഇപ്പോള്* നിര്*മ്മാതാക്കള്* വൈശാഖിന്*റെ പിന്നാലെയാണ്. അദ്ദേഹം തന്*റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞു. ‘സീനിയേഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്* മലയാളത്തിലെ നാല് സൂപ്പര്*താരങ്ങള്* നായകന്**മാരാകും.