ലോകകപ്പ് ഫൈനലില്* ഇംഗ്ലീഷ് സൂപ്പര്* താരം വെയ്ന്** റൂണിയെ എതിരാളിയായി കിട്ടാനാണ് താന്* ആഗ്രഹിക്കുന്നതെന്ന് അര്*ജന്*റീനിയന്* സൂപ്പര്* താരം ലയണല്* മെസ്സി. റൂണിയ്ക്കെതിരെ കളിക്കുക എന്നത് വലിയ കാര്യമാണ്. റൂണിയ്ക്കൊപ്പം ഒരുമിച്ച് കളിക്കാന്* തനിക്ക് അധികം അവരം ലഭിച്ചിട്ടില്ലെന്നും മെസ്സി പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം ഇംഗ്ലണ്ട് സന്തുലിതമായ ടീമാണ്. അവരെ പേടിക്കണം. റൂണിയ്ക്കൊപ്പം പീറ്റര്* ക്രൌച്ച് കൂടി എത്തുന്നതോടെ അവരുടെ മുന്നേറ്റനിര ആര്*ക്കും ഭീഷണിയാവും. സ്റ്റീവന്* ജെറാര്*ഡിനെയും ഫ്രാങ്ക് ലം*പാര്*ഡിനെയും എനിക്കിഷ്ടമാണ്. എങ്കിലും റൂണിയായിരിക്കും ഇംഗ്ലണ്ട് നിരയിലെ പ്രധാന താരം. റൂണിയ്ക്കെതിരെ കളിക്കുക എന്നത് എപ്പോഴും സന്തോഷകരമാണ്. അത് ഫൈനലിലായാല്* സന്തോഷം ഇരട്ടിക്കും.

ഇംഗ്ലണ്ടും അര്*ജന്*റീനയും തമ്മിലുള്ള ശത്രുതയെക്കുറിച്ച് ഞങ്ങളെല്ലാവരും ബോധവാന്**മാരാണ്. അതിനാല്* തന്നെ കളിക്കളത്തില്* മന:ക്കരുത്തുള്ളവര്* ജയിക്കും. മാനസികമായി ഇംഗ്ലീഷ് കളിക്കാര്* ശക്തരാണ്. കാപ്പെല്ലൊ അവരെ കൂടുതല്* ശക്തരാക്കിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിന് തീര്*ച്ചയായും സാധ്യതയുണ്ട്. എന്നാല്* ഇംഗ്ലണ്ടിനേക്കാള്* സാധ്യതയുള്ള ടീമാണ് സ്പെയിന്*. ബ്രസീലും ഇറ്റലിയും സാധ്യതയുള്ളവരുടെ കൂട്ടത്തിലാണെന്നും മെസ്സി പറഞ്ഞു.