ശ്രദ്ധയോടെ വാഹനം ഓടിക്കുകയാണ് സുരക്ഷ ഉറപ്പുവരുത്തുന്നതില്* പരമപ്രധാനം. വാഹനം ശരിയായ രീതിയില്* അറ്റകുറ്റപ്പണി നടത്തി തകരാറുകള്* പരിഹരിച്ചിരിക്കണം. സ്വന്തം ജീവനും ജീവനും തന്റെ കൈകളിലാണെന്ന ബോധ്യത്തോടെയാവണം ഡ്രൈവിങ്. റോഡ് നിയമങ്ങള്* കര്*ശനമായി പാലിച്ചാല്* അപകടങ്ങള്* ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാം. സുരക്ഷിതയാത്ര ഉറപ്പാക്കാന്* ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്* ഇതാ.

മദ്യം പ്രധാന വില്ലന്*

ഒരിക്കലും മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക. മദ്യവും മയക്കുമരുന്നുകളും ഡ്രൈവിങ്ങിലെ ശ്രദ്ധ നഷ് ടപ്പെടുത്തും. കടുത്ത ക്ഷീണമുള്ളപ്പോള്* വാഹനം ഓടിക്കുന്നതും പരമാവധി ഒഴിവാക്കുക. ഉറക്ക ക്ഷീണത്തോടെയും വാഹനം ഓടിക്കരുത്. ദൂരയാത്രകള്* പോകുന്നതിനു മുന്*പ് ശരിയായി ഉറങ്ങാന്* ശ്രദ്ധിക്കുക. മദ്യപിക്കുകയോ, കടുത്ത ക്ഷീണം അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കില്* സ്വന്തം വാഹനം ഡ്രൈവ് ചെയ്യുന്നതിനു പകരം ടാക്*സിയെ ആശ്രയിക്കുന്നതാകും നല്ലത്.

ഒറ്റയ്ക്ക് വാഹനം ഓടിക്കുമ്പോള്*


വാഹനത്തില്* യാത്രക്കാര്* ഉണ്ടെങ്കില്* ഡ്രൈവറുടെ ശ്രദ്ധ വര്*ദ്ധിക്കുമെന്ന് പഠനങ്ങള്* തെളിയിക്കുന്നു. ഒറ്റയ്ക്കുള്ള യാത്രകളില്* അശ്രദ്ധമായും അമിതവേഗത്തിലും ഡ്രൈവ് ചെയ്യാനുള്ള സാധ്യത ഏറെയാണ്. ക്ഷീണിതനാണെങ്കില്* ഉറങ്ങിപ്പോകാനും സാധ്യതയുണ്ട്. ഇവയെല്ലാം മനസില്*വച്ച് അതീവ ശ്രദ്ധയോടെവേണം ഒറ്റയ്ക്ക് വാഹനം ഓടിക്കാന്*.

യാത്ര മുന്*കൂട്ടി ആസൂത്രണം ചെയ്യുക

ലക്ഷ്യത്തിലെത്താന്* എത്രസമയം വേണമെന്ന്് മനസിലാക്കി യാത്രകള്* മുന്*കൂട്ടി ആസൂത്രണം ചെയ്യുക. യാത്രയ്ക്കുവേണ്ട കൃത്യസമയം കണക്കുകൂട്ടി യാത്ര തുടങ്ങരുത്. യാത്രക്കായി അല്*പം കൂടുതല്* സമയം കരുതുക. പിരിമുറുക്കമില്ലാതെ വാഹനം ഓടിക്കാന്* ഇത് സഹായിക്കും. അപ്രതീക്ഷിത ഗതാഗത കുരുക്കുകളും മറ്റുമുണ്ടായാലും ലക്ഷ്യത്തിലെത്താന്* വൈകില്ല. വേഗം നിയത്രിച്ച് സുരക്ഷിതമായി വാഹനം ഓടിക്കുന്നതിനും നേരത്തെ ഇറങ്ങുന്നത് സഹായിക്കും.

വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങള്* മനസിലാക്കുക

വാഹനം വാങ്ങുന്നതിനു മുന്*പ് അത് നല്*കുന്ന സുരക്ഷാ സംവിധാനങ്ങളെപ്പറ്റി മനസിലാക്കുക. അല്*പ്പം പണം കൂടുതല്* ചിലവഴിച്ചാലും എയര്*ബാഗുകളും മറ്റുമുള്ള വാഹനം വാങ്ങുന്നതാണ് സുരക്ഷ ഉറപ്പുവരുത്താന്* നല്ലത്. വാഹനം തിരഞ്ഞെടുക്കുമ്പോള്* സുരക്ഷാ സംവിധാനങ്ങള്*ക്കും പ്രാധാന്യം നല്*കുക.

പിരിമുറുക്കം ഒഴിവാക്കുക

മാനസിക പിരിമുറുക്കമില്ലാതെ വാഹനം ഓടിക്കുന്നത് സുരക്ഷിത യാത്രയ്ക്ക് അത്യാവശ്യമാണ്. മാനസിക പിരിമുറുക്കത്തോടെ വാഹനം ഓടിക്കുന്നത് പലപ്പോഴും ട്രാഫിക് നിയമങ്ങള്* ലംഘിക്കുന്നതിനും സുരക്ഷിതമല്ലാത്ത രീതിയില്* മറ്റുവാഹനങ്ങളെ മറികടക്കുന്നതിനും മറ്റും കാരണമാകും.

ഉറക്കം വന്നാല്* ഉടന്* വണ്ടി നിര്*ത്തുക

ഡ്രൈവിങ്ങിനിടെ ഉറക്കംവന്നാല്* കണ്ണുതുറന്നുവച്ച് യാത്ര തുടരാന്* ശ്രമിക്കരുത്. വാഹനത്തിലുളള മറ്റാരെയെങ്കിലും നിയന്ത്രണം ഏല്*പ്പിക്കുന്നതാണ് നല്ലത്. വാഹനത്തില്* മറ്റാരുമില്ലെങ്കില്* ഉടന്* സുരക്ഷിത സ്ഥാനത്ത് നിര്*ത്തിയിടുക. കഴിയുമെങ്കില്* അല്*പ്പനേരം ഉറങ്ങാന്* ശ്രമിക്കാം. നേരമില്ലെങ്കില്* വാഹനത്തില്*നിന്ന് ഇറങ്ങി അല്*പ്പനേരം നടന്നശേഷം യാത്ര തുടരാം. ദൂരയാത്രകള്*ക്ക് മുന്*പ് ലളിതമായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. മൂക്കുമുട്ടെ ഭക്ഷണം കഴിക്കുന്നത് കടുത്ത ക്ഷീണമുണ്ടാക്കും.

ഫോണില്* സംസാരിക്കേണ്ട

വാഹനം ഓടിക്കുന്നതിനിടെ ഫോണില്* സംസാരിക്കുന്നത് ഡ്രവിങ്ങിലെ ശ്രദ്ധ നഷ് ടപ്പെടുത്തും. ചെവിതുളയ്ക്കുന്ന സംഗീതവും ഒഴിവാക്കാം. സഹയാത്രികരുമായി സംസാരിക്കുമ്പോഴും ശ്രദ്ധ നഷ് ടപ്പെടാതെ സൂക്ഷിക്കുക. ഓരോ സ്ഥലത്തെയും അനുവദനീയമായ വേഗപരിധിയില്* മാത്രം വണ്ടി ഓടിക്കുക.

സിഗ്നലുകള്* നല്*കാന്* മറക്കരുത്

വളവുകള്* തിരിയുമ്പോഴും വേഗം കുറയ്ക്കുമ്പോഴും മറ്റുവാഹനങ്ങളെ മറികടക്കുമ്പോഴുമെല്ലാം മറ്റുവാഹനങ്ങളുടെ ഡ്രൈവര്*മാര്*ക്ക് കൃത്യമായ സിഗ്നലുകള്* നല്*കുക. സിഗ്നല്* ലൈറ്റുകള്* ഉപയോഗിച്ചും അവ പ്രവര്*ത്തിച്ചില്ലെങ്കില്* കൈ ഉപയോഗിച്ചും സൂചനകള്* നല്*കുക.

രാത്രി യാത്രകളില്* വാഹനത്തിന്റെ ഹെഡ്*ലൈറ്റ് ഡിം ചെയ്യാന്* മടികാട്ടേണ്ട. ഒരിക്കലും ട്രാഫിക് സിഗ്നല്* ലൈറ്റുകളെ അവഗണിക്കരുത്. ഗതാഗത നിയമങ്ങള്* കര്*ശനമായി പാലിക്കാം. ഇന്ത്യന്* റോഡുകളില്* ഏതുനിമിഷവും കാല്*നട യാത്രക്കാരും മൃഗങ്ങളും സൈക്കിള്*പോലെയുള്ള ചെറുവാഹനങ്ങളും മുന്നിലേക്ക് ചാടിയെന്നുവരാം. ഇത്തരം സാഹചര്യങ്ങള്* മുന്*കൂട്ടിക്കണ്ട് വേഗം കുറച്ചാല്* അപകടം ഒഴിവാക്കാം.