ഇളയദളപതി വിജയ് ചില തീരുമാനങ്ങള്* കൈക്കൊണ്ടിരിക്കുന്നു. കൊമേഴ്സ്യല്* ചേരുവകളെ അമിതമായി ആശ്രയിക്കുന്ന സിനിമകള്* കുറയ്ക്കാനാണ് താരത്തിന്*റെ തീരുമാനം. മാത്രമല്ല, കെട്ടുറപ്പുള്ള തിരക്കഥകളില്* മാത്രമേ ഇനി അഭിനയിക്കൂ എന്നും വിജയ് തീരുമാനമെടുത്തിട്ടുണ്ട്. വിജയ് നായകനായ ആറു ചിത്രങ്ങളാണ് അടുത്തിടെ തുടര്*ച്ചയായി ബോക്സോഫീസില്* തകര്*ന്നത്. ഇതേത്തുടര്*ന്ന് വിജയ് നഷ്ടപരിഹാരം നല്*കണമെന്ന് ആവശ്യപ്പെട്ട് നിര്*മ്മാതാക്കള്* രംഗത്തെത്തിയിരുന്നു.


വിജയ്*യെ ഈ പ്രതിസന്ധിയില്* നിന്ന് കരകയറ്റാന്* പിതാവ് എസ് എ ചന്ദ്രശേഖര്* തന്നെ രംഗത്തെത്തിയിരിക്കുകയാണ്. രജനീകാന്തിനെ നായകനാക്കി താന്* 1985ല്* സംവിധാനം ചെയ്ത ‘നാന്* സിഗപ്പു മനിതന്*’ വിജയ്*യെ നായകനാക്കി റീമേക്ക് ചെയ്യാന്* ഒരുങ്ങുകയാണ് എസ് എ ചന്ദ്രശേഖര്*. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും 100 ദിവസം തികച്ച ചിത്രമായിരുന്നു നാന്* സിഗപ്പു മനിതന്*.

രജനീകാന്തിനെ കൂടാതെ സത്യരാജ്, ഭാഗ്യരാജ്, അംബിക എന്നവരായിരുന്നു ആ ചിത്രത്തിലെ താരങ്ങള്*. കാലികമായ മാറ്റങ്ങള്* വരുത്തി റീമേക്ക് ചെയ്യുന്ന ഈ സിനിമ വിജയ്*യുടെ താരപദവി തിരിച്ചുപിടിക്കുമെന്നാണ് ചന്ദ്രശേഖറിന്*റെ പ്രതീക്ഷ.

അണിയറയില്* ഒരുങ്ങുന്ന സിദ്ദിഖിന്*റെ കാവല്*ക്കാരന്*, ജയം രാജയുടെ വേലായുധം എന്നീ ചിത്രങ്ങളും ഇളയദളപതിയുടെ പതിവ് മസാലച്ചിത്രങ്ങളില്* നിന്ന് വ്യത്യസ്തമാണ്. മാത്രമല്ല, ബോളിവുഡിലെ മെഗാഹിറ്റ് ‘3 ഇഡിയറ്റ്സ്’ തമിഴില്* റീമേക്ക് ചെയ്യുമ്പോള്* നായകന്* വിജയ് തന്നെയാണ്.