-
രണ്*ജി പണിക്കരുടെ ചിത്രത്തില്‍* മോഹന്*ലാല്‍

മോഹന്*ലാലിനു വേണ്ടി രണ്*ജി പണിക്കര്* എഴുതിയ ഏക തിരക്കഥ ‘പ്രജ’ ആയിരുന്നു. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം പക്ഷേ ബോക്സോഫീസില്* പരാജയമായി. മോഹന്*ലാലിന്*റെ ശരീരഭാഷയ്ക്ക് യോജ്യമായ ഡയലോഗുകളായിരുന്നില്ല ആ ചിത്രത്തിലേതെന്നായിരുന്നു പ്രധാന വിമര്*ശനം. അതിന് ശേഷം ‘നരന്*’ എന്നൊരു പൊലീസ് സ്റ്റോറിയും ലാലിനെ നായകനാക്കി രണ്*ജി ആലോചിച്ചിരുന്നു. ചില പ്രത്യേക കാരണങ്ങളാല്* അത് നടന്നില്ല. ആ കഥയില്* ആവശ്യമായ മാറ്റങ്ങള്* വരുത്തിയാണ് പിന്നീട് രണ്*ജി ‘രൌദ്രം’ സൃഷ്ടിച്ചത്.
ഇപ്പോഴിതാ, മോഹന്*ലാലിനെ നായകനാക്കി രണ്*ജി പണിക്കര്* ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. ആശീര്*വാദ് സിനിമാസിന്*റെ ബാനറില്* ആന്*റണി പെരുമ്പാവൂര്* നിര്*മ്മിക്കുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കല്* ആക്ഷന്* ചിത്രമാണ്. മോഹന്*ലാലിന്*റെ വ്യത്യസ്തമായ കഥാപാത്രത്തെയായിരിക്കും ഈ ചിത്രത്തിലൂടെ പ്രേക്ഷകര്*ക്ക് ലഭിക്കുക.
തീ പാറുന്ന സംഭാഷണങ്ങളും കരുത്തുറ്റ മുഹൂര്*ത്തങ്ങളുമുള്ള ഈ സിനിമയുടെ തിരക്കഥയ്ക്കാവശ്യമായ വിഭവങ്ങള്* ശേഖരിച്ചുവരികയാണ് രണ്*ജി ഇപ്പോള്*. മാക്സ് ലാബായിരിക്കും ഈ സിനിമ പ്രദര്*ശനത്തിനെത്തിക്കുക. എന്നാല്* ഈ ചിത്രത്തിന് മുമ്പ് രണ്ടു ചിത്രങ്ങള്* ഒരുക്കാന്* രണ്*ജി പണിക്കര്* പദ്ധതിയിടുന്നതായും സൂചനയുണ്ട്.
മമ്മൂട്ടിയെ നായകനാക്കി ‘കടുവാക്കുന്നില്* കുറുവച്ചന്*’ എന്ന പേരില്* ഒരു സിനിമയായിരിക്കും അതിലൊന്ന് എന്നാണ് അറിയുന്നത്. മാത്രമല്ല, വിജി തമ്പി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിന് രണ്*ജി പണിക്കര്* തിരക്കഥയെഴുതുന്നതായും സൂചനയുണ്ട്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks