-
തമിഴ് ചിത്രത്തില്* ബ്ലെസി നടന്*!
മലയാളത്തിന്*റെ പ്രിയ സംവിധായകന്* ബ്ലെസി ക്യാമറയ്ക്ക് മുന്നിലെത്തുകയാണ്. ഒരു തമിഴ് ചിത്രത്തിലൂടെയാണ് അഭിനേതാവെന്ന നിലയില്* ബ്ലെസിയുടെ അരങ്ങേറ്റം. ‘സുബ്രഹ്മണ്യപുരം’ എന്ന ഒറ്റച്ചിത്രത്തിലൂടെ തമിഴകത്തെ ഒന്നാം നിര സംവിധായകരില്* ഒരാളായി മാറിയ ശശികുമാര്* സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ബ്ലെസി അഭിനേതാവാകുന്നത്.
നഗരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്* രണ്ടുകുട്ടികളുടെ പിതാവായാണ് ബ്ലെസി അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വേഷം തന്നെയാണ് ബ്ലെസിക്ക് നല്*കിയിരിക്കുന്നത്. “ഞാന്* ശശികുമാറിന്*റെ ചിത്രത്തില്* നടനെന്ന നിലയിലൊരു ശ്രമം നടത്തുകയാണ്. എന്*റെ അടുത്ത സംവിധാന സംരംഭം ഉടന്* ആരംഭിക്കും. പൃഥ്വിരാജാണ് ഹീറോ” - ബ്ലെസി വ്യക്തമാക്കി.
ബ്ലെസിയുടെ ആരാധകന്* കൂടിയാണ് ശശികുമാര്*. കാഴ്ച, തന്**മാത്ര, ഭ്രമരം തുടങ്ങിയ ബ്ലെസിച്ചിത്രങ്ങളെ ഏറെ സ്നേഹിക്കുന്ന ശശികുമാര്* താന്* ഏറ്റവും ബഹുമാനിക്കുന്ന സംവിധായകനെ നടന്* എന്ന നിലയില്* അവതരിപ്പിക്കാന്* കഴിഞ്ഞതില്* വലിയ ആവേശത്തിലാണ്. ബ്ലെസിയുടെ ഒരു ചിത്രത്തില്* അഭിനയിക്കാന്* ശശികുമാറും അടുത്തിടെ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
എന്തായാലും നടന്* എന്ന നിലയില്* തന്*റെ പ്രകടനം സ്വയം വിലയിരുത്തിയ ശേഷം അഭിനയജീവിതം തുടരണമോ എന്ന് തീരുമാനിക്കാനാണ് ബ്ലെസി ആലോചിക്കുന്നത്. ‘നഗരം’ നിര്*മ്മിക്കുന്നത് തമിഴകത്തെ സൂപ്പര്*സ്റ്റാര്* വിക്രമാണ്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks