മനസ്സ് പ്രക്ഷുബ്ധമാണ്..

പണ്ടൊക്കെ എന്ത് സുഖമായിരുന്നു...
ഓര്*മ്മകള്*, അവ ഞാനൊന്ന് അയവിറക്കുന്നു..
ചം, ചം, ചം..

"ഹായ് മനു, ആര്* യൂ മാരീഡ്?"
"നോ, നോ, ഐയാം എ ബാച്ചി"
"ബാച്ചി?"
"യെസ്സ്, ബാച്ചി"
മച്ചി, കൊച്ചി, പിച്ചി എന്നൊക്കെ പറയുന്ന പോലെ ബാച്ചി!!!
പറയാനും, കേള്*ക്കാനും ഇമ്പമുള്ള വാക്ക്.

ഓഫീസില്* ചെല്ലുമ്പോള്* ബോസ്സ് 'എന്താടാന്ന്' ചോദിച്ചാല്* 'നീ പോടാന്ന്' പറയാനുള്ള ചങ്കൂറ്റം, ഇനി ഇവിടെ ജോലി ചെയ്യേണ്ടാന്ന് എച്ച്.ആര്* പറഞ്ഞാല്*, 'ചുവന്ന നൈലോണ്* സാരിയില്* നിങ്ങള്* സുന്ദരിയാണെന്ന്' സൂചിപ്പിക്കാനുള്ള മഹാമനസ്ക്കത, ഇത്രേം ശമ്പളമേ തരൂന്ന് കമ്പനി പ്രഖ്യാപിച്ചാല്* 'ഐ ഡോണ്ട് ലൈക്ക് ദിസ്സ് ഡേര്*ട്ടി കമ്പനി' എന്ന് വിളിച്ച് കൂവാനുള്ള ആര്*ജ്ജവം, എന്നിങ്ങനെ എണ്ണപ്പെട്ട കഴിവുകള്* ഈ ബാച്ചി ലൈഫില്* എന്നോടൊപ്പമുണ്ടായിരുന്നു.

പക്ഷേ കല്യാണം കഴിഞ്ഞതോടെ എല്ലാം കീഴ്മേല്* മറിഞ്ഞു...
ജോലി ഉണ്ടായിട്ട് വക വയ്ക്കാത്തവര്* (ഭാര്യയല്ല!), ജോലി ഇല്ലെങ്കില്* എങ്ങനെ ട്രീറ്റ് ചെയ്യും എന്നത് മനോമുകുരത്തില്* മൊട്ടായി വിരിഞ്ഞപ്പോള്* ഞാന്* ഒന്ന് തീരുമാനിച്ചു, ഓഫീസില്* ഇനി ഞാന്* ഒരു മര്യാദരാമന്* ആയിരിക്കും.അങ്ങനെ ഞാന്* ഒരു പുതിയ ജീവിതം ആരംഭിച്ചു, അതോടെ എന്*റെ ദിവസങ്ങള്* തിരക്ക് പിടിച്ചതായി തുടങ്ങി.

എന്നും രാവിലെ സഹധര്*മ്മിണിയുടെ ആവലാതികള്*..
"ചേട്ടാ, ഉപ്പില്ല, മുളകില്ല, പാലില്ല, തൈരില്ല...."
വൈകിട്ട് കൊണ്ട് വരാമേ!!!!

ഓഫീസില്* പ്രോജക്റ്റ് മാനേജരുടെ അന്വേഷണങ്ങള്*..
"ഡോക്കുമെന്*റ്* എവിടെ? കോഡ് എവിടെ? ആപ്ലിക്കേഷന്* എവിടെ?"
ഇപ്പോ തയാറാക്കാമേ!!!!

ഇടക്കിടെ എച്ച്. ആര്* (കമ്പനിയിലെ ഏറ്റവും സുന്ദരി) വരും..
കുണുങ്ങി കുണുങ്ങിയുള്ള വരവ് കാണുമ്പോള്* ഊഹിച്ചോണം, ഇട്ടിരിക്കുന്നത് പുതിയ ഡ്രസ്സാ.അതിനെ പറ്റിയുള്ള അഭിപ്രായം അറിയാനുള്ള വരവാ.നമ്മളായിട്ട് എന്തിനാ കുറക്കുന്നത്, വെറുതെ വച്ച് കാച്ചി:
"മേഡം, ഈ ഡ്രസ്സില്* സുന്ദരി ആയിരിക്കുന്നു"
അവരൊന്ന് വെളുക്കെ ചിരിച്ചു, എന്നിട്ട് പരിഭവത്തോടെ ചോദിച്ചു:
"എന്താ മനു, ഈ ഡ്രസ്സിടുമ്പോള്* മാത്രമാണോ ഞാന്* സുന്ദരി ആയത്?"
'അയ്യോ അല്ലേ, ഡ്രസ്സൊന്നും ഇട്ടില്ലെങ്കിലും മാഡം സുന്ദരിയാണേ' എന്ന് പറയാന്* വന്നത് മനപൂര്*വ്വം വിഴുങ്ങി, പകരം ഒരു ചിരി ചിരിച്ചു, നാക്ക് വച്ച് ചുണ്ടൊന്ന് നനച്ചു(വെറുതെ!), അത്രമാത്രം.

വൈകിട്ട് വീട്ടിലെത്തി സഹധര്*മ്മിണിയോട് ഈ തമാശ ഉണര്*ത്തിച്ചു, എല്ലാം കേട്ടപ്പോള്* അവളും പൊട്ടിച്ചിരിച്ചു.തുടര്*ന്ന് കിരണ്* ടീവി ഓണ്* ചെയ്തു കൊണ്ട് ഊണ്* കഴിക്കാന്* ഇരുന്നു.വിഷമങ്ങള്* മറന്ന് പൊട്ടിച്ചിരിക്കാന്* താഹ ഒരുക്കിയ മലയാളം പടം..
ഈ പറക്കും തളിക!!
ദിലീപിന്*റെയും ഹരിശ്രീ അശോകന്*റെയും തമാശകള്* കണ്ട്കൊണ്ട്, മാമ്പഴപുളിശ്ശേരിയും, കടുമാങ്ങായും കൂട്ടി കുഴച്ച് വലിയൊരു ഉരുള വായിലേക്ക് വച്ചപ്പോള്* സഹധര്*മ്മിണി ചോദിച്ചു:
"എച്ച്. ആറിലെ ആ പെണ്ണ്* അത്ര സുന്ദരിയാണോ?"
ഗ്ലും!!!!
ഉരുള അറിയാതെ വിഴുങ്ങി പോയി!!!
കര്*ത്താവേ, പണിയായോ??
"ആണോ ചേട്ടാ, സുന്ദരിയാണോ?"
ആയി, പണിയായി!!!
ശെടാ, ഒന്നും വേണ്ടായിരുന്നു.
ഒടുവില്* അവള്*ക്ക് സമാധാനമാകട്ടെ എന്ന് കരുതി പറഞ്ഞു:
"ഹേയ്, ഇന്ന് ആ ഡ്രസ്സില്* കൊള്ളാമെന്ന് തോന്നി, അതാ പറഞ്ഞത്"
ഇത് കേട്ടതും വാമഭാഗത്തിന്*റെ മുഖമിരുണ്ടു.
"ഹും! ഞാന്* എത്രയോ പുതിയ ഡ്രസ്സിട്ടിരിക്കുന്നു.അന്നൊന്നും നിങ്ങളിത് പറഞ്ഞിട്ടില്ലല്ലോ?"
ഹാവു, പൂര്*ത്തിയായി!!

എന്താണാവോ ഈ സന്ദര്*ഭത്തിനു ചേര്*ന്ന പഴംചൊല്ല്..
മോങ്ങാനിരുന്ന നായുടെ തലയില്* തേങ്ങാ വീണെന്നോ??
അതോ നായരു പിടിച്ച പുലി വാലെന്നോ??
എന്തായാലും ഭേഷായി!!

എന്തൊക്കെയോ വിളിച്ച് കൂവി കൊണ്ട് അവള്* അടുക്കളയിലേക്ക് കയറി.ഏതൊക്കെയോ പാത്രങ്ങള്* താഴെ വീഴുന്ന ശബ്ദം, നാലഞ്ച് പ്ലേറ്റുകള്* അന്തരീക്ഷത്തിലൂടെ പറന്നു പോയി.സംഭവവികാസങ്ങളെ കുറിച്ച് അറിയാതെ ആ മുഹൂര്*ത്തത്തില്* വീട്ടിലേക്ക് കടന്ന് വന്ന അളിയന്* ഒന്ന് അമ്പരന്നു, എന്നിട്ട് അന്തം വിട്ട് ചോദിച്ചു:

"എന്താദ്?"

അതിനു മറുപടി എണ്ണായിരം രൂപ കൊടുത്ത് ഞാന്* വാങ്ങിയ ടീവിയുടെ വക ആയിരുന്നു..

"പറക്കും തളിക..
ഇത് മനുഷ്യരെ കറക്കും തളിക.."

അത് കേട്ടിട്ടും മനസിലാവാത്ത അളിയന്* വീണ്ടും തിരക്കി::
"എന്താ ചേട്ടാ കാര്യം?"
"ഒരു ബാച്ചിയല്ലാത്ത ഞാനൊരു തമാശ കാച്ചി, അത് കേട്ട് അവളെന്നെ കീച്ചി"
"എന്ത് തമാശ?"
ഛേ, ഛേ, അതൊരു വൃത്തികെട്ട തമാശയാ, അളിയന്* കേള്*ക്കേണ്ടാ!!

ഇതാണ്* ജീവിതം.