ഏഷ്യാ കപ്പിലെ ആദ്യ ജയം ലങ്കയ്ക്ക്. പാകിസ്ഥാനെ പതിനാറ് റണ്*സിനാണ് ശ്രീലങ്ക തോല്*പ്പിച്ചത്. പേസ് ബൌളര്* ലസിത് മല്ലിംഗയുടെ പന്തുകള്*ക്ക് മുന്നില്* പതറിപ്പോയ പാക് ബാറ്റിംഗ് നിര തകര്*ന്നു. ശഹീദ് അഫ്രീദിയുടെ സെഞ്ച്വറിക്ക് പോലും പാക്കിസ്ഥാനെ രക്ഷിക്കാനായില്ല.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്ക 50 ഓ*വറില്* ഒന്*പത് വിക്കറ്റ് നഷ്ടത്തില്* 242 റണ്*സെടുത്തു. എന്നാല്* പാക്കിസ്ഥാന്* 47 ഓ*വറില്* 226ന്* എല്ലാവരും പുറത്താകുകയായിരുന്നു*. 76 പന്തില്* നിന്ന് 109 റണ്*സ് നേടിയ അഫ്രീദിയും പുറത്തായതോടെ പാക് പരാജയം ഉറപ്പാകുകയായിരുന്നു. അഫ്രീദിയാണു കളിയിലെ കേമന്**.

പാക്ക്* നിരയില്* ഉമര്* അക്മല്*(30), അബ്ദുല്* റസാക്ക്*( പുറത്താകാതെ 26) എന്നിവര്* മാത്രമേ തിളങ്ങിയൊള്ളൂ. ലങ്കയ്ക്കു വേണ്ടി പേസ്* ബോളര്* ലസിത്* മലിംഗ അഞ്ചു വിക്കറ്റ്* വീഴ്ത്തി. നേരത്തെ നായകന്* കുമാര്* സംഗക്കാര(42), മഹേള ജയവര്*ധന(54), എയ്ഞ്ചലോ മാത്യൂസ്*(55) എന്നിവരാണ്* ലങ്കയ്ക്ക് വേണ്ടി മാന്യമായ സ്കോര്* സമ്മാനിച്ചത്.