-
മറ്റുഭാഷകളില്‍* എനിക്ക് തിരക്കുകുറഞ്ഞു: ന
മറുഭാഷാ ചിത്രങ്ങളില്‍* തനിക്ക് തിരക്കു കുറഞ്ഞതായി തെന്നിന്ത്യന്‍* താരറാണി നയന്‍**താര സമ്മതിച്ചു. അതുകൊണ്ടാണ് ഇപ്പോള്‍* മലയാളത്തില്‍* അഭിനയിക്കാനെത്തിയതെന്നും അവര്‍* ഒരു ചലച്ചിത്ര വാരികയ്ക്ക് നല്*കിയ അഭിമുഖത്തില്‍* സമ്മതിച്ചു. മലയാള ചിത്രമായ ‘ഇലക്*ട്ര’യുടെ ലൊക്കേഷനില്‍* വച്ചാണ് നയന്‍*സ് അഭിമുഖം നല്*കിയത്.
“തിരക്കുകുറഞ്ഞു എന്നത് വസ്തുതയാണ്. എന്നാല്‍* മലയാളത്തില്‍* അഭിനയിക്കാന്‍* സമയം കണ്ടെത്തിയതിന് അതുമാത്രമല്ല കാര്യം. കഴിഞ്ഞ ആറു വര്*ഷങ്ങള്* കൊണ്ട് ഞാന്‍* ആഗ്രഹിച്ച താരപദവി എനിക്കു ലഭിച്ചു. ഒരു നടി ആഗ്രഹിക്കുന്ന പ്രശസ്തി, സ്റ്റാറ്റസ് എല്ലാം. കുറച്ചുകാലത്തിന് ശേഷം - ജീവിതത്തില്‍* സെറ്റില്‍* ആകുമ്പോള്‍*, ഞാന്‍* ഓര്*മ്മിക്കപ്പെടുക എന്‍*റെ താരപദവി കൊണ്ടായിരിക്കില്ല. അത് ഞാന്‍* ചെയ്ത കഥാപാത്രങ്ങളിലൂടെയായിരിക്കും. അങ്ങനെ പറയാന്‍* എനിക്ക് നാലഞ്ചു ചിത്രങ്ങളെങ്കിലും ഉണ്ടായിരിക്കണം. അതുകൊണ്ടുകൂടിയാണ് ഞാന്‍* ഇപ്പോള്‍* മലയാളത്തിലെത്തിയത്” - നയന്‍**താര വ്യക്തമാക്കി.
“നമ്മുടെ ഹീറോസായാലും ഹീറോയിന്**സാ*യാലും ആത്യന്തികമായി അവരുടെ ലക്*ഷ്യം ഒരു സ്റ്റാര്‍* ആകുക എന്നതായിരിക്കും. എല്ലാവരും നല്ല ആക്ടേഴ്സായിരിക്കും. എന്നാല്‍* ഒരു സ്റ്റാര്‍* ആകുക എന്നത് നിസാര കാര്യമല്ല. അതിന് ലക്*ഷക്കണക്കിന് ആളുകള്‍* അവരെ ഇഷ്ടപ്പെടണം. ആ ഇഷ്ടപ്പെടലിന് കാരണമോ അതിന്*റെ നിയന്ത്രണമോ നമ്മുടെ കയ്യിലല്ല. അതൊരു മാജിക്കാണ്” - നയന്‍*സ് പറയുന്നു.
തന്നെക്കുറിച്ച് പ്രചരിക്കുന്ന ഗോസിപ്പുകളെക്കുറിച്ചും നായിക പ്രതികരിച്ചു. “എന്നെക്കുറിച്ചുണ്ടാകുന്ന ഗോസിപ്പുകള്‍* കൈകാര്യം ചെയ്യാന്‍* എനിക്കറിയാം. ലൊക്കേഷനില്‍* മാത്രമേ ഞാന്‍* സ്ക്രിപ്റ്റ് ഡിസ്കഷന്* അനുവദിക്കാറുള്ളൂ. അതിനുവേണ്ടി ഞാന്‍* സംവിധായകന്*റെ മുറിയില്‍* പോകാറില്ല. എന്‍*റെ കാരവനില്‍* ഞാന്‍* ആരെയും അനുവദിക്കാറില്ല. ഞാന്‍* ഒരു സ്റ്റാ*ര്‍* ആണ്. ഗോസിപ്പ് ഉണ്ടാകുന്നത് സ്വാഭാവികം. അത് ഹാന്‍*ഡില്* ചെയ്യാന്‍* എനിക്കറിയാം” - നയന്‍*സ് പറഞ്ഞു.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks