ഏഷ്യാകപ്പില്* നിന്ന് പുറത്തായ പാകിസ്ഥാന് ആശ്വാസ ജയം. ബംഗ്ലാദേശിനെതിരെ 139 റണ്*സിനാണ് പാകിസ്ഥാന്* വിജയം നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്* നിശ്ചിത അമ്പത് ഓവറില്* ഏഴു വിക്കറ്റ് നഷ്ടത്തില്* 385 റണ്*സ് നേടി. എന്നാല്* മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 246 റണ്*സിന് പുറത്താകുകയായിരുന്നു.


ഏഷ്യാ കപ്പില്* രണ്ടാം സെഞ്ച്വറി നേടിയ നായകന്* ശഹീദ് അഫ്രീദിയുടെ(124) മികവിലാണ് പാകിസ്ഥാന്* കൂറ്റന്* സ്കോര്* നേടിയത്. ഓപ്പണര്*മാരായ ഇമ്രാന്* ഫര്*ഹത്ത്(66), സഹ്സാഹിബ് ഹസ്സന്*(50), കമ്രാന്* അക്മല്*(50) എന്നിവരും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു.

കൂറ്റന്* സ്കോര്* മുന്നില്* കണ്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് അഞ്ചു വിക്കറ്റ് നഷ്ടത്തില്* 246 റണ്*സെടുക്കാനെ സാധിച്ചൊള്ളൂ. ജുനൈദ് സിദ്ദീഖ്(97), തമിം ഇഖ്ബാല്*(34), ഇമ്രുല്* കൈസ്(66) എന്നിവര്* മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും വിജയം നേടാനായില്ല. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്* ഇന്ത്യ ശ്രീലങ്കയെ നേരിടും. ഇരുടീമുകളും നേരത്തെ തന്നെ ഫൈനലില്* കടന്നിരുന്നു.