ഏഷ്യാകപ്പ് ക്രിക്കറ്റ് ചാമ്പ്യന്*ഷിപ്പിലെ ഫൈനലിന് മുമ്പുള്ള അവസാന മല്*സരത്തില്* ശ്രീലങ്ക ഏഴു വിക്കറ്റിന് ഇന്ത്യയെ തകര്*ത്തു. വ്യാഴാഴ്ച നടക്കുന്ന ഫൈനലില്* ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും. ഫര്*വീസ് മഹറൂഫിന്റെ മികച്ച ബൌളിംഗാണ് ഇന്ത്യയെ തകര്*ത്തത്.

തകര്*പ്പന്* ഹാട്രിക്കും 42 റണ്*സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഫര്*വീസ് മഹറൂഫ് ഇന്ത്യയെ 42.3 ഓവറില്* 209 റണ്*സിന് ചുരുട്ടിക്കെട്ടി. മറുപടി ബാറ്റിംഗിനെത്തിയ ലങ്ക 75 പന്തുകള്* ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്* ലക്*ഷ്യം നേടി.

നായകന്* സംഗക്കാര 73ഉം ജയവര്*ധനെ പുറത്താവാതെ 53ഉം റണ്*സെടുത്തു ജയം എളുപ്പമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തില്* മികച്ച പ്രകടനം നടത്തിയെങ്കിലും മധ്യനിര തകരുകയായിരുന്നു. 69 റണ്*സെടുത്ത രോഹിത് ശര്*മയാണ് ഇന്ത്യയുടെ ടോപ് സ്*കോറര്*. ഓപണര്*മാരായ ഗൗതംഗംഭീറും (23) ദിനേശ് കാര്*ത്തിക്കും (40) നല്ല തുടക്കം നല്*കി.

വിരാട് കോഹ്*ലി പത്തും സുരേഷ് റെയ്*ന 18ഉം റണ്*സെടുത്ത് പുറത്തായി. പിന്നീടെത്തിയ നായകന്* ധോണിയും (41) അഞ്ചാം വിക്കറ്റിന് 79 റണ്*സ് ചേര്*ത്ത് ഇന്നിങ്*സ് നേരെയാക്കിയെങ്കിലും ഇരുവരും ഇല്ലാത്ത റണ്ണിനോടി പുറത്തായതോടെ മഹറൂഫ് ഹാട്രിക് മികവില്* ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചു. രവീന്ദ്ര ജദേജ, പ്രവീണ്*കുമാര്*, സഹീര്*ഖാന്* എന്നിവരെ മടക്കിയാണ് മഹറൂഫ് ഹാട്രിക് നേടിയത്.