മലയാള സിനിമയിലെ തിരക്കഥയുടെ മന്ത്രവാദി ലോഹിതദാസ് ഭൂമിയില്* നിന്ന് യാത്രയായിട്ട് ജൂണ്* 28ന് ഒരു വര്*ഷം തികയുകയാണ്. അദ്ദേഹത്തിന്*റെ സ്മരണയ്ക്കായി ഒരു ‘സ്മൃതിസന്ധ്യ’ 27ന് ചാലക്കുടിയില്* നടക്കും. ലോഹിയുടെ സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവര്*ത്തകരുമൊക്കെ ആ ചടങ്ങില്* പങ്കെടുക്കും. എന്നാല്* ലോഹിതദാസ് സിനിമയില്* കൈപിടിച്ചുയര്*ത്തിയ മീരാ ജാസ്മിന്* ‘ലോഹിസ്മൃതി’യില്* നിന്ന് വിട്ടുനില്*ക്കും എന്നറിയുന്നു.


മെന്**ഡോസ് ഇന്*റര്*നാഷണലില്* നടക്കുന്ന അനുസ്മരണ സമ്മേളനം മെഗാസ്റ്റാര്* മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ആദ്യ ‘ലോഹിതദാസ് പുരസ്കാരം’ മമ്മൂട്ടി സംവിധായകന്* രഞ്ജിത് ശങ്കറിന് സമ്മാനിക്കും. സത്യന്* അന്തിക്കാട്, നെടുമുടി വേണു, ജയറാം, ഭാമ, കമല്*, ഇന്നസെന്*റ്, ജയസൂര്യ തുടങ്ങിയവര്* ലോഹിതദാസിനെക്കുറിച്ചുള്ള ഓര്*മ്മകള്* പങ്കുവയ്ക്കും.

മീരാ ജാസ്മിന്* ലോഹിസ്മൃതിയില്* പങ്കെടുക്കില്ലെന്നാണ് അറിയാന്* കഴിയുന്നത്. എന്നാല്* ലോഹിയുടെ അനുസ്മരണത്തില്* നിന്ന് മീര വിട്ടുനില്*ക്കുന്നതാണോ മീരയെ ക്ഷണിക്കാത്തതാണോ എന്നത് വ്യക്തമല്ല. സൂത്രധാരന്* മുതല്* ലോഹി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മീരാ ജാസ്മിന്*. എന്നാല്* കസ്തൂരിമാനിന്*റെ തമിഴ് പതിപ്പുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും ‘ചെമ്പട്ട്’ എന്ന സിനിമ മുടങ്ങിയതുമാണ് ലോഹിയെയും മീരയെയും അകറ്റിയത്.

ലോഹിയുടെ മരണശേഷവും മീര അന്വേഷിക്കാറോ വിളിക്കാറോ ഇല്ലെന്നാണ് അദ്ദേഹത്തിന്*റെ പത്*നി സിന്ധു ലോഹിതദാസ് പറയുന്നത്.