ലോകകപ്പിലെ അവസാ*ന ഏഷ്യന്* പ്രതീക്ഷയും തകര്*ന്നു. പെനാല്*റ്റി ഷൂട്ടൗട്ടില്* ജപ്പാനെ മറികടന്ന പരഗ്വേ ലോകകപ്പ് ഫുട്ബാളിന്റെ ക്വാര്*ട്ടറില്* കടന്നു. ഷൂട്ടൌട്ടില്* 5-3നാണ് ജപ്പാനെ പരഗ്വേ കീഴടക്കിയത്. മറ്റൊരു മത്സരത്തില്* എതിരില്ലാത്ത ഒരു ഗോളിന് സ്പെയിന്* പോര്*ച്ചുഗലിനെയും തോല്*പ്പിച്ചു.

ലോകകപ്പ് ചരിത്രത്തില്* ആദ്യമായാണ് പരഗ്വേ അവസാന എട്ടില്* സ്ഥാനംപിടിക്കുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും പൊരുതിയ ഇരു ടീമുകള്*ക്കും ഗോള്* കണ്ടെത്തനായില്ല. തുടര്*ന്ന് നടന്ന ഷൂട്ടൌട്ടില്* ജപ്പാന്റെ യൂചി കൊമാനോ കിക്ക് പാഴാക്കുകയായിരുന്നു. എഡ്ഗാര്* ബാരറ്റോ, ലൂക്കാസ് ബാരിയോസ്, ക്രിസ്റ്റിയന്* റിവറോസ്, നെല്*സണ്* വാള്*ഡസ്, കാര്*ഡോസോ എന്നിവര്* പരഗ്വേക്കുവേണ്ടി ഗോള്* നേടി.

ഡേവിസ് വിയ്യയുടെ ഏക ഗോളിനാണ് സ്പെയിന്* അവസാന എട്ടില്* സ്ഥാനമുറപ്പിച്ചത്. ലോകകപ്പില്* നാലാം ഗോള്* കണ്ടെത്തിയ വിയ്യ അറുപത്തിമൂന്നാം മിനുറ്റിലാണ് ഗോള്* നേടിയത്. ആദ്യ മിനുറ്റില്* തന്നെ സ്*പെയിനിന് ഗോള്* നേടാന്* അവസരമുണ്ടായിരുന്നു. ഫെര്*ണാണ്ടോ ടോറസിന്റെഷോട്ട് ഗോളി എഡ്വേര്*ഡോ തട്ടിയകറ്റുകയായിരുന്നു. വേഗമേറിയ ഗോളിനുള്ള ബഹുമതി ടോറസില്* നിന്ന് വഴുതിപ്പോകുകയായിരുന്നു. ക്വാര്*ട്ടറില്* പരഗ്വ സ്പെയിനിനെ നേരിടും.