ദിലീപ് നായകനായ തന്*റെ ചിത്രം ‘ബോഡിഗാര്*ഡ്’ തിയേറ്ററുകളില്* ഏറെ പരീക്ഷണങ്ങളെ അതിജീവിച്ച സിനിമയാണെന്ന് സംവിധായകന്* സിദ്ദിഖ്. ഈ സിനിമയെ കൂവിത്തോല്*പ്പിക്കാന്* ചിലര്* ശ്രമിച്ചെങ്കിലും അതൊന്നും വിജയം കണ്ടില്ലെന്നും സിദ്ദിഖ് പറയുന്നു. ഒരു പ്രമുഖ ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിദ്ദിഖ് മനസു തുറക്കുന്നത്.


“മലയാള പ്രേക്ഷകര്* മാത്രമല്ല, എല്ലാ ഭാഷക്കാരും ഒരുപോലെ അംഗീകരിച്ച സിനിമയാണ് ബോഡിഗാര്*ഡ്. ഇതുപോലെ പുതുമയുള്ളൊരു ലൌസ്റ്റോറി എത്രയോ വര്*ഷങ്ങള്*ക്കു ശേഷമാണ് മലയാളത്തിലുണ്ടാകുന്നത്. എന്നിട്ടും ബോഡിഗാര്*ഡിനെ കൂവിത്തോല്*പ്പിക്കാനാണ് ചിലര്* ശ്രമിച്ചത്. എന്നാല്* അതൊന്നും വിജയിച്ചില്ല. ആശയപരമായി വ്യത്യസ്തമായ സിനിമകള്* എടുക്കുമ്പോള്* ഇത്തരത്തിലുള്ള ആക്രമണമുണ്ടാകും. ഇതെനിക്ക് പുതിയ അനുഭവമല്ല” - സിദ്ദിഖ് പറയുന്നു.

“ബോഡിഗാര്*ഡിനു നേരെയുണ്ടായ കൂവിത്തോല്*പ്പിക്കല്* ശ്രമങ്ങളെയൊന്നും ഞാന്* കാര്യമാക്കുന്നില്ല. എന്*റെ ഒരു സിനിമയെങ്കിലും പൊട്ടിക്കാണണമെന്ന് ആഗ്രഹിക്കുന്ന ഒരുപാടു പേരുണ്ട്. സിനിമയുടെ ക്വാളിറ്റിയും എന്*റെ സിനിമയെ സ്നേഹിക്കുന്ന വലിയൊരു ശതമാനം കുടുംബപ്രേക്ഷകരുടെ പിന്തുണയും കൊണ്ടാണ് കൂവല്* സംഘങ്ങളെ അതിജീവിക്കാനായത്. ഇവിടെ സിനിമ കാണാതെയാണ് പലരും അഭിപ്രായം പറയുന്നത്. മിക്കവരും എല്ലാത്തിന്*റെയും കുറ്റം കണ്ടുപിടിക്കാന്* ശ്രമിക്കുന്നവരാണ്” - സിദ്ദിഖ് വിമര്*ശിക്കുന്നു.

“തമിഴില്* തന്*റെ അമ്പതാം ചിത്രമായി ബോഡിഗാര്*ഡ് ചെയ്യാമെന്ന് വിജയ് പറഞ്ഞതാണ്. ഇക്കാര്യം ഞാന്* ദിലീപിനോടും ജോണി സാഗരികയോടും പറഞ്ഞപ്പോള്* അവര്* സമ്മതിച്ചില്ല. അങ്ങനെയാണ് ആദ്യം ഈ സിനിമ മലയാളത്തില്* ചെയ്തത്. സല്*മാന്* ഖാനും ഏറെ ഇഷ്ടപ്പെട്ട സിനിമയാണ് ബോഡിഗാര്*ഡ്. സിനിമ കണ്ടയുടനെ എന്നെ വിളിച്ച് എത്രയും വേഗം ഹിന്ദിയില്* ചെയ്യണമെന്ന് പറയുകയായിരുന്നു. ഷോലെയുടെ തിരക്കഥാകൃത്തായ സലിം ഖാന്* എക്സലന്*റ് തിരക്കഥയെന്നാണ് ബോഡിഗാര്*ഡിന്*റെ സ്ക്രിപ്റ്റിനെ വിശേഷിപ്പിച്ചത്” - സിദ്ദിഖ് പറയുന്നു.