ഞാവല്*പ്പഴങ്ങള്*
വീണുകൊണ്ടിരുന്നു

കിളികള്* കൊത്തിയിടുന്നതാണ്
കാറ്റില്*
പൊഴിയുന്നതുമാണ്


മരച്ചുവട്ടില്*
ഞാവല്*പ്പഴങ്ങള്*
ചിതറിക്കിടക്കുന്നു
ചീഞ്ഞപഴങ്ങള്*ക്കു മുകളില്*
തുടുത്ത പഴങ്ങള്*
എന്ന വണ്ണം


പാര്*ക്കില്* വന്ന
കുട്ടികള്*
കല്ലുപാകിയ വഴിയിലൂടെ വന്ന്
ഞാവല്*പ്പഴം പെറുക്കുന്നു
കിളികൊത്തിയതോ
കാറ്റു വീഴ്ത്തിയതോ
എന്നൊന്നും നോക്കാതെ
കടിച്ചുകൊണ്ട് ചിരിക്കുന്നു
ചീഞ്ഞതോ തുടുത്തതോ
എന്നൊന്നും നോക്കാതെ
പെറുക്കിക്കൂട്ടുന്നു

ഉടുപ്പില്*
കറയാക്കുന്നു
അരികിലിട്ട സിമന്റു ബഞ്ചില്*
ആരും കാണാതെ നമ്മള്*
നാക്കുനീട്ടി
ഞാവല്*പ്പഴത്തിന്റെ രക്തക്കറ
കാണിക്കുന്നു



കവി: അനീഷ് പി ഏ