-
ഗുഡ്*ബൈ ബ്രസീല്*, ഗുഡ്*ബൈ ഡുംഗ
ഇത് കാല്**പന്തുകളിയിലെ ദുരന്തമായിരുന്നു. അഞ്ചു തവണ ലോകകപ്പ് കിരീടം നേടിയിട്ടുള്ള ബ്രസീല്* ഡച്ചു പടയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്*ക്ക് തകര്*ന്നു. നെല്*സണ്* മണ്ടേല ബേയിലെ മൈതാനത്തില്* ഹോളണ്ടിന്റെ ഓറഞ്ച് പടക്കെതിരെ പോരാട്ടത്തിനിറങ്ങിയ കക്കായും കൂട്ടരും നിലതെറ്റി വീഴുന്നതാണ് കാണാനായത്. കഴിഞ്ഞ ലോകകപ്പിന്റെ ആവര്*ത്തനമായി ക്വാര്*ട്ടറില്* വീണ്ടും തോല്*വി.
ലോകകപ്പ് ചരിത്രത്തില്* ആദ്യമായി സ്വന്തം വലയിലേക്ക് സെല്*ഫ് ഗോളിന്റെ നാണക്കേട് വഴിതിരിച്ചുവിട്ട ബ്രസീലിയന്* ടീം ഒരു ഗോളിന് മുന്നിട്ടുനിന്നശേഷം ഡച്ചുകാരുടെ പോരാട്ടവീര്യത്തിനു മുന്നില്* കീഴടങ്ങുകയായിരുന്നു. കളിതുടങ്ങി പത്താം മിനുറ്റില്* തന്നെ റൊബീന്യോയിലൂടെ മുന്നിലെത്തി. ആദ്യ പകുതിയില്* പൊരുതിക്കളിച്ച ബ്രസീലിന് ലഭിച്ചത് നിരവധി അവസരങ്ങളാണ്.
എന്നാല്*, രണ്ടാം പകുതി ഡച്ച് പട ഏറ്റെടുത്തു. അമ്പത്തിമൂന്നാം മിനുറ്റില്* ഫെലിപ്പ് മെലോയുടെ സെല്*ഫ് ഗോള്* ഹോളണ്ടിന് തുല്യത സമ്മാനിച്ചു. കാല്* മണിക്കൂറിനുശേഷം വെസ്*ലി സ്*നൈഡറുടെ ഹെഡറിലൂടെ ഹോളണ്ട് ലീഡും നേടിയതോടെ ബ്രസീല്* തീര്*ത്തും തളരുകയായിരുന്നു. ആര്*യെന്* റോബനെ ചവിട്ടി വീഴ്ത്തിയതിന് മെലോ അവസാന മിനുറ്റില്* ചുവപ്പുകാര്*ഡ് കണ്ടു മടങ്ങി.
1998ന് ശേഷം ആദ്യമായാണ് ഹോളണ്ട് ലോകകപ്പിന്റെ സെമിയിലെത്തുന്നത്. സ്*ലോവാക്യയെ പ്രീക്വാര്*ട്ടറില്* കീഴടക്കിയ അതേ ഇലവനെയാണ് ഡച്ച് പട കളിക്കാനിറക്കിയത്. തുടര്*ച്ചയായി ഇരുപത്തിനാലാം മല്*സരത്തിലാണ് ഹോളണ്ട് തോല്*ക്കാതെ മുന്നേറുന്നത്.
ഇന്നലെ നടന്ന രണ്ടാം ക്വാര്*ട്ടര്* ഫൈനലില്* ആഫ്രിക്കന്* പ്രതീക്ഷയായ ഘാനയെ പെനാല്*റ്റി ഷൂട്ടൗട്ടില്* 4-2ന് മറികടന്ന് ഉറുഗ്വായ് സെമിയിലെത്തി. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1 എന്ന നിലയിലായിരുന്നു. ജോണ്* മെന്*സയുടെയും അദിയയുടെയും കിക്കുകള്* തട്ടിയകറ്റിയ ഗോളി ഫെര്*ണാണ്ടോ മുസ്*ലേരയാണ് ഉറുഗ്വായുടെ ഹീറോ.
എന്നാല്*, എക്*സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമില്* ഗോള്*ലൈനില്* പന്ത് കൈ കൊണ്ട് തട്ടിമാറ്റി ചുവപ്പ് കാര്*ഡ് കണ്ടെങ്കിലും ആ നീക്കത്തിലൂടെ ലൂയി സുവാറെസ് ടീമിനെ ഷൂട്ടൗട്ടിലേക്കും പിന്നെ സെമിയിലേക്കും നയിച്ച ഹീറോയായി മാറി. ആ ഫൗളിന് ലഭിച്ച പെനാല്*റ്റി തുലച്ച് അസമോവ ഗ്യാന്* ഘാനയുടെ ദുരന്ത നായകനുമായി.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks