മമ്മൂട്ടി വീണ്ടും പൊലീസാകുന്നു. സംഗീതപ്രധാനമായൊരു ത്രില്ലര്* ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ കേദാര്*നാഥ് എന്ന മമ്മൂട്ടിയുടെ പുതിയ കഥാപാത്രം ജയരാജ് സംവിധാനം ചെയ്യുന്ന ‘ട്രാക്ക് വിത്ത് റഹ്*മാന്*’ എന്ന ചിത്രത്തിലാണ്. നായകതുല്യമായ വേഷത്തില്* ജയസൂര്യയും അഭിനയിക്കുന്നു. സിനിമയില്* ട്രാക്ക് പാടാന്* വരുന്ന ഒരു ഗായകന്*റെ കഥയാണിത്. അതോടൊപ്പം ഒരു കുറ്റാന്വേഷണവും കഥയുടെ വഴിത്തിരിവാകുന്നു.


മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് ട്രാക്ക് വിത്ത് റഹ്*മാന്* ഒരുങ്ങുന്നത്. ജയസൂര്യയെ നായകനാക്കിയാണ് ജയരാജ് ഈ സിനിമ ചെയ്യാനിരുന്നത്. എന്നാല്* കഥയില്* പെട്ടെന്നുണ്ടായ മാറ്റമാണ് ഈ സിനിമയെ ഒരു ബിഗ് ബജറ്റ് സംരംഭമാക്കിയത്. ശ്രീനിവാസാണ് ചിത്രത്തിന്*റെ സംഗീത സംവിധാനം നിര്*വഹിക്കുന്നത്.

ജൂലൈ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്*റെ കൂടുതല്* ഭാഗങ്ങളും ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരിക്കും. അജയന്* വിന്*സന്*റാണ് ക്യാമറ. ലൌഡ് സ്പീക്കറിന് ശേഷം മമ്മൂട്ടിയും ജയരാജും ഒന്നിക്കുന്ന ട്രാക്ക് വിത്ത് റഹ്*മാന്*റെ രചന നിര്*വഹിക്കുന്നതും ജയരാജ് തന്നെ. ന്യൂ ജനറേഷന്* ഫിലിംസാണ് ചിത്രം നിര്*മ്മിക്കുന്നത്.

മുംബൈയില്* ഈ മാസം അഞ്ചിന് ചിത്രത്തിന്*റെ പൂജ നടക്കും. മൂന്നു ഷെഡ്യൂളുകളായി ചിത്രീകരിക്കാന്* ഉദ്ദേശിക്കുന്ന ട്രാക്ക് വിത്ത് റഹ്*മാന്* വിതരണത്തിനെത്തിക്കുന്നത് ഹാര്*വസ്റ്റ് ഡ്രീംസ് കമ്പനിയാണ്.