തോമസ് മുളളര്* വെറും ‘പന്തു പെറുക്കി’ അല്ലെന്ന് അര്*ജന്*റീനയുടെ ഇതിഹാസ പരിശീലകന്* ഡീഗോ മറഡോണ ഒടുവില്* തിരിച്ചറിഞ്ഞു. ലോകകപ്പ് ക്വാര്*ട്ടറില്* അര്*ജന്*റീനിയന്* പ്രതീക്ഷകള്*ക്ക് മേല്* കരിനിഴല്* വീഴ്ത്തി ജര്*മനിയുടെ രണ്ടാം ഗോള്* നേടിയ മുളളര്* മറഡോണ അറിഞ്ഞോ അറിയാതെയോ നടത്തിയ ‘പന്ത് പെറുക്കി’ പരാമര്*ശത്തിന് കളിയിലൂടെ മറുപടി പറയുകയായിരുന്നു.

മാര്*ച്ചില്* ജര്*മനിയുമായുള്ള സൌഹൃദ മത്സരത്തിനായി മ്യൂണിക്കിലെത്തിയപ്പോഴാണ് മറഡോണയുടെ വിവാദ പരാമര്*ശം ഉണ്ടായത്. മത്സരത്തിന് മുന്നൊടിയായുള്ള വാര്*ത്താസമ്മേളനത്തിന് മറഡോണയ്ക്കൊപ്പം ജര്*മനിയെ പ്രതിനിധീകരിച്ച് മുളളറും ഉണ്ടായിരുന്നു. എന്നാല്* മുളളറെ തിരിച്ചറിയാതിരുന്ന മറഡോണ ഈ പന്തു പെറുക്കി (ബോള്* ബോയ്)യെ വാര്*ത്താ സമ്മേളനം നടക്കുന്ന ഹാളില്* നിന്ന് പുറത്താക്കാതെ താന്* ഒരക്ഷരം സംസാരിക്കില്ലെന്ന് ശഠിച്ചിരുന്നു.

ഇത് വിവാദമാവുകയും ചെയ്തു. ദക്ഷിണാഫ്രിക്കയില്* നാലു ഗോളുകളൊടെ ജര്*മനിയുടെ മുന്**നിര പോരാളിയായി ഉദിച്ചുയര്*ന്ന മുള്ളര്* അര്*ജന്*റീനയ്ക്കെതിരെ നേടിയ ഗോളാണ് തനിക്ക് ഏറ്റവും കൂടുതല്* സന്തോഷം പകരുന്നതെന്ന് പറഞ്ഞ് മറഡോണയുടെ മുറിവില്* ഇപ്പോള്* മുളക് പുരട്ടുകയും ചെയ്തു.

ജര്*മനിയുടെ വേഗത്തിനും തന്ത്രത്തിനും ഒപ്പമെത്താന്* അര്*ജന്*റീനയ്ക്കായില്ലെന്നും ഈ വിജയം തനിക്കിപ്പോഴും വിശ്വസിയ്ക്കാനാവുന്നില്ലെന്നും മുളളര്* പറഞ്ഞു. അര്*ജന്*റീനയ്ക്കെതിരായ മത്സരത്തില്* മഞ്ഞക്കാര്*ഡ് കണ്ട മുളളര്*ക്ക് സെമിയില്* സ്പെയിനിനെതിരെ സൈഡ് ബെഞ്ചിലിരുന്ന് കളി കാണേണ്ടി വരുമെന്നതാണ് ഏക സങ്കടം.