-
മനുഷ്യഭോജികളായ അന്യഗ്രഹജീവികളെത്തുന്!
അര്*നോള്‍*ഡ് ഷ്വാര്*സ്നെഗര്* അഭിനയിച്ച്, 1987-ല്‍* തീയേറ്ററുകളില്‍* എത്തിയ പ്രിഡേറ്റര്‍* ഒരു അത്ഭുതസിനിമയാണ്. കളക്ഷന്‍* റെക്കോര്*ഡുകള്* തിരുത്തിക്കുറിച്ച ഈ സിനിമ സംവിധാനം ചെയ്തത് ‘ഡൈ ഹാര്*ഡ്’ എടുത്ത് ചരിത്രം വിരചിച്ച ജോണ്‍* മക്*ടൈര്‍*നാര്* ആയിരുന്നു. ഈ സിനിമ കണ്ടവരാരും തീയേറ്ററിലിരുന്ന് ഞെട്ടാതിരുന്നിട്ടുണ്ടാവില്ല. മൂന്ന് വര്*ഷങ്ങള്*ക്ക് ശേഷം സ്റ്റീഫന്‍* ഹോപ്*കിന്**സിന്റെ (ലോസ്റ്റ് ഇന്‍* സ്പേസ് ഫെയിം) സംവിധാനത്തില്‍* ഈ സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങി.
പ്രിഡേറ്റര്‍* എന്ന ആശയത്തെ ഉപജീവിച്ച് എലിയന്‍* ഫ്രാഞ്ചൈസ് (2004), എലിയന്‍* വേഴ്സസ് പ്രിഡേറ്റര്‍* (2004), എലിയന്‍* വേഴ്സസ് പ്രിഡേറ്റര്‍*: റിക്വിയം (2007) എന്നീ ഉപ സിനിമകളും ഉണ്ടായി. പ്രേക്ഷകരുടെ മനസില്‍* മായാത്ത മുദ്ര പതിപ്പിച്ച പ്രിഡേറ്ററിന്റെ മൂന്നാം ഭാഗം ഇതാ ജൂലൈ ആദ്യവാരം തീയേറ്ററുകളില്‍* എത്തുന്നു.
സ്പൈ കിഡ്സ്, സിന്* സിറ്റി, പ്ലാനറ്റ് ടെറര്‍* തുടങ്ങിയ സിനിമകള്‍* സംവിധാനം ചെയ്ത റോബര്*ട്ട് റോഡ്രിഗ്യൂസ് എന്ന സംവിധായകനാണ് പ്രിഡേറ്റേഴ്സ് എന്ന ഈ സിനിമ നിര്*മിക്കുന്നത്. ആര്*മോര്*ഡ് അടക്കം മൂന്ന് ഹിറ്റ് സിനിമകള്‍* ചെയ്തിട്ടുള്ള നിം*റോഡ് അന്*റാല്* ആണ് സിനിമയുടെ സംവിധായകന്*. തീയേറ്റര്‍* റിലീസിന് മുമ്പേ പ്രിഡേറ്റേഴ്സിന്റെ പ്രിവ്യൂ ഷോ മാധ്യമപ്രവര്*ത്തകര്*ക്കായി ഒരുക്കിയിരുന്നു. ഒറിജനലിനെ വെല്ലുന്ന കിടിലന്‍* സിനിമ എന്നാണ് പ്രിവ്യൂ കണ്ടവര്‍* അഭിപ്രായപ്പെടുന്നത്.
റോയ്സ്(ദി പിയാനിസ്റ്റില്‍* നായകനെ അവതരിപ്പിച്ച ആഡ്രിയന്* ബ്രോഡി) എന്ന പട്ടാളക്കാരനെ അന്യഗ്രഹജീവികള്‍* ഭൂമിയില്‍* നിന്ന് തട്ടിക്കൊണ്ടുവന്ന് ഒരു ഗ്രഹത്തില്‍* വിടുകയാണ്. തന്നെപ്പോലെ മറ്റ് പലരെയും അന്യഗ്രഹജീവികള്‍* ഈ ഗ്രഹത്തില്‍* വിട്ടിട്ടുണ്ടെന്ന് റോയ്സ് മനസിലാക്കുന്നു. ആവശ്യമുള്ളപ്പോള്‍* തങ്ങളെ വേട്ടയാടിക്കൊന്ന് ഭക്ഷണമാക്കാനാണ് അന്യഗ്രഹജീവികളുടെ ഉദ്ദേശ്യമെന്ന് അവര്‍* തിരിച്ചറിയുന്നു. മനുഷ്യരെ ഈ ഗ്രഹത്തിലെ വനത്തില്‍* നിന്ന് വേട്ടയാടിപ്പിടിച്ച് കൊന്നുതിന്നലാണ് അന്യഗ്രഹജീവികളുടെ വിനോദങ്ങളിലൊന്ന്!
അന്യഗ്രഹജീവികളുടെ കൈകളില്‍* പെടാതിരിക്കാന്‍* ജീവന്**മരണപോരാട്ടം നടത്തുന്ന അവര്‍*, ഒരു ഗുഹയില്‍* ഒളിച്ചുതാമസിക്കുന്ന നോളണ്ടിനെ(മാട്രിക്സില്‍* മോര്*ഫ്യൂസിനെ അനശ്വരനാക്കിയ ലോറന്**സ് ഫിഷ്*ബേണ്‍*) കണ്ടുമുട്ടുന്നു. നോളണ്ട് ഗ്രഹത്തില്‍* എത്തിയിട്ട് വര്*ഷങ്ങളായെങ്കിലും അന്യഗ്രഹജീവികള്‍*ക്ക് പിടികൊടുത്തിട്ടില്ല. അയാള്‍* അവരുടെ കണ്ണുവെട്ടിച്ച് ഒളിച്ചുതാമസിക്കുകയാണ്. അന്യഗ്രഹജീവികളെ പറ്റി റോയ്സിനും കൂട്ടുകാര്‍*ക്കും നോളണ്ട് പറഞ്ഞുകൊടുക്കുന്നു. ഭയവിഹ്വലരായ എല്ലാവരും കൂടി ഒരുമിച്ചുനില്*ക്കാന്‍* തീരുമാനിക്കുന്നു. എല്ലാവരും ഒത്തൊരുമിക്കുമ്പോള്‍* അന്യഗ്രഹജീവികളെ നേരിടാനാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ബാക്കി സിനിമ.
നോളണ്ടിനെ അവതരിപ്പിക്കാനായി സംവിധായകനും നിര്*മാതാവും അര്*നോള്‍*ഡ് ഷ്വാര്*സ്നെഗറെ സമീപിച്ചിരുന്നു. എന്നാല്‍* തനിക്ക് താല്*പര്യമില്ലെന്ന നിലപാടാണ് അര്*നോള്‍*ഡ് ഷ്വാര്*സ്നെഗര്* എടുത്തത്. പ്രിവ്യൂ കണ്ടവര്‍* എഴുതിയ നിരൂപണങ്ങള്‍* കാണുമ്പോള്‍* സിനിമ വന്‍* ഹിറ്റാകുമെന്നാണ് സൂചനകള്‍*. എന്തായാലും സിനിമ പുറത്തിറങ്ങിയാലുടന്‍* അടുത്ത ഭാഗം സിനിമയാക്കാനുള്ള ഒരുക്കങ്ങള്‍* തുടങ്ങുമെന്ന് സംവിധായകനും നിര്*മാതാവും അറിയിച്ചുകഴിഞ്ഞു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks