ലോക ഫുട്ബോളര്* ലയണല്* മെസ്സി ഒരു ഗോള്* പോലും നേടാനാവാതെ ലോകകപ്പില്* നിന്ന് വിടവാങ്ങിയെങ്കിലും പത്തൊമ്പതാം ലോകകപ്പിലെ ഒരു പരാജയമല്ല അദ്ദേഹമെന്ന് സ്പാനിഷ് കോച്ച് ഡെല്* ബോസ്കെ. തന്*റെ പ്രതിഭ ലോകത്തിനു കാട്ടിക്കൊടുത്തതിനുശേഷമാണ് മെസ്സി ലോകകപ്പില്* നിന്ന് വിടവാങ്ങിയതെന്നും ബോസ്കെ പറഞ്ഞു.

ഫുട്ബോള്* എന്നത് ഒരു ടീം ഗെയിമാണ്. ഒരു കളിക്കാരന്*റെ മികവ് കൊണ്ട് മാത്രം ലോകകപ്പ് ജയിക്കാനാവില്ല. ടീം അംഗങ്ങളില്* നിന്ന് മെസ്സിയ്ക്ക് വേണ്ടത്ര പിന്തുണ ലഭിക്കാഞ്ഞതാണ് അദ്ദേഹം നിരാശനായി മടങ്ങാന്* കാരണമെന്നും ബോസ്കെ പറഞ്ഞു. മെസ്സി ലോകകപ്പില്* മോശമായല്ല കളിച്ചതെന്ന് സ്പാനിഷ് താരവും ബാര്*സലോണയില്* മെസ്സിയുടെ സഹതാരവുമായ ആന്ദ്രെ ഇനിയേസ്റ്റയും പറഞ്ഞു.

മെസ്സി ഉജ്ജ്വലമായി തന്നെയാണ് കളിച്ചത്. അദ്ദേഹത്തോളം പ്രതിഭയുള്ള ഒരു കളിക്കാരന്* മോശമായി കളിക്കുക എന്നത് തന്നെ അസാധ്യമാണ്. നിര്*ഭാഗ്യം കൊണ്ട് മാത്രമാണ് അദ്ദേഹത്തിന് സ്കോര്* ചെയ്യാന്* കഴിയാതെ പോയത്. പരിശീലകന്* എന്തായിരുന്നു മെസ്സിയോട് ആവശ്യപ്പെട്ടിരുന്നതെന്ന് എനിക്കറിയില്ല. എന്തായാലും അദ്ദേഹം മോശമായല്ല കളിച്ചതെന്ന് മാത്രം എനിക്കറിയാം- ഇനിയേസ്റ്റ പറഞ്ഞു.