രജനീകാന്തിന് ‘ബാഷ’യുടെ ബാധ മാറുന്നില്ല. ആ സിനിമ പിന്നെയും പിന്നെയും സൂപ്പര്*സ്റ്റാറിനെ ഭ്രമിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലൊരു സിനിമ ഇനിയും ചെയ്യണമെന്ന കടുത്ത മോഹത്തിലാണ് രജനി.


ബാഷ സംവിധാനം ചെയ്തത് രജനിയുടെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായ സുരേഷ് കൃഷ്ണയായിരുന്നു. എന്നാല്* ഇപ്പോള്* സുരേഷ് കൃഷ്ണ ചെയ്യുന്ന സിനിമകളൊക്കെ എട്ടുനിലയില്* പൊട്ടുകയാണ്. രജനിയുടെ ബാബ, കമല്**ഹാസന്*റെ ആളവന്താന്*, മോഹന്*ലാലിന്*റെ പ്രിന്*സ്, വിജയകാന്തിന്*റെ ഗജേന്ദ്ര, ധനുഷിന്*റെ പരട്ടൈ എങ്കിറ അഴകുസുന്ദരം തുടങ്ങിയ ചിത്രങ്ങള്* ബാഷയ്ക്ക് ശേഷം സുരേഷ് കൃഷ്ണയുടേതായി ഇറങ്ങിയ പരാജയചിത്രങ്ങളാണ്.

അതുകൊണ്ടുതന്നെ ബാഷ പോലൊരു ചിത്രം ഇനി ചെയ്യണമെങ്കില്* മറ്റൊരു സംവിധായകനെ കണ്ടെത്തണം. കൃത്യമായ ആളെ രജനീകാന്ത് തന്നെ കണ്ടെത്തി - ഹരി. ‘സിങ്കം’ സൂപ്പര്*ഹിറ്റായതോടെ ഹരിക്കു വേണ്ടി നിര്*മ്മാതാക്കള്* ക്യൂ നില്*ക്കുകയാണ്. ബാഷ പോലെ ഒരു ചിത്രം രജനീകാന്തിനു വേണ്ടി ചെയ്യാമെന്ന് ഹരി ഉറപ്പു നല്*കിയിട്ടുണ്ടത്രേ.

യന്തിരന് ശേഷം രജനീകാന്ത് അഭിനയിക്കുന്നത് ഹരിയുടെ ചിത്രത്തിലായിരിക്കും. സത്യാ മൂവീസിന്*റെ ബാനറില്* ആര്* എം വീരപ്പനാണ് ചിത്രം നിര്*മ്മിക്കുന്നത്. ഈ സിനിമയുടെ തിരക്കഥാരചനയിലാണ് ഇപ്പോള്* ഹരിയെന്നാണ് അറിയാന്* കഴിയുന്നത്. ഇതിനൊപ്പം തന്നെ ധനുഷിനെയും തമന്നയെയും ജോഡിയാക്കി ‘അറുവ’ എന്നൊരു ചിത്രവും ഹരി പ്ലാന്* ചെയ്യുന്നുണ്ട്.

സാമി, അയ്യ, ആറു, താമിരഭരണി, വേല്* എന്നിവയാണ് ഹരി സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്*.