-
മൈ ഫാമിലി ട്രീ (കഥ)
വീട് നിറച്ച് കുട്ടികള്** ഓടിക്കളിക്കുന്നത് അപ്പന്റെ സ്വപ്*നത്തിലെ സ്ഥിരം കാഴ്*ചയായിരുന്നു. ഇന്നും അതൊരു സ്വപ്*നമായിത്തന്നെ അവശേഷിക്കുന്നു.
വിവാഹത്തിന്റെ ആദ്യനാളുകളില്* ആ സ്വപ്*നം ഭാര്യയുമായി പങ്കുവെച്ചെങ്കിലും. ഭാര്യയ്*ക്ക് അതിനോടു യോജിപ്പുണ്ടായിരുന്നില്ല. നിര്*ബ്ബന്ധമാണെങ്കില്* ഒന്നോ ഒരുമുറിയോ ആകാമെന്ന നിലപാടായിരുന്നു ഭാര്യയ്ക്ക്.
പിന്നീട് അതിനേപ്പറ്റിയൊന്നും ചര്*ച്ചയുണ്ടായില്ലെങ്കിലും കുറഞ്ഞത് നാലുകുട്ടികളെങ്കിലും വേണമെന്ന് അപ്പന്* തീരുമാനിക്കുകയും തന്റെ തീരുമാനം രഹസ്യമായി നടപ്പിലാക്കാനും അപ്പന്* ഉറച്ചിരുന്നു.
അവര്*ക്ക് രണ്ടു മക്കള്* പിറന്നു. മൂത്തത് മകനാണ്, എല്*. കെ. ജി യില്* ഈ വര്*ഷം മുതല്* പോയിത്തുടങ്ങി. രണ്ടാമത്തേത് മകളാണ്. ഒന്നാം പിറന്നാള്* കഴിഞ്ഞു.
ആഗോള സാമ്പത്തിക മാന്ദ്യം മെല്ലെക്കടന്നു വന്ന് അപ്പന്റെ സ്വപ്*നങ്ങള്*ക്ക് തടസ്സം നിന്നു. അത് അപ്പന്റെ കുടുംബ ബഡ്*ജറ്റിനെ വല്ലാണ്ട് പിടിച്ചു കുലുക്കി. വര്*ദ്ധിച്ച വാടക, ഉയര്*ന്ന ജീവിതച്ചിലവ് തുടങ്ങി തങ്ങാനാവാത്ത പഠനച്ചിലവും ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്ന പാല്*പ്പൊടിയുടേയും പാമ്പറിന്റെയും വിലയും അപ്പനെ സ്വപ്*നത്തില്* നിന്നും ഉണര്*ത്തി.
എങ്കിലും മകളുടെ ഒന്നാം പിറന്നാളിന്റെ അന്ന് അപ്പന്* വീണ്ടും തന്റെ പഴയ മങ്ങിയ സ്വപ്*നത്തേപ്പറ്റി ഭാര്യയെ ഓര്*മ്മിപ്പിച്ചു. ഭാര്യപൊട്ടിത്തെറിച്ചു. “ എന്റെ വായിലിരിക്കുന്നതൊന്നും കേള്*ക്കാണ്ട് എന്റെ മുമ്പീന്ന് പൊയ്*ക്കോണം, നിങ്ങള്*ക്ക് കഥയും എഴുതി ബ്ലോഗ്ഗും വായിച്ചോണ്ടിരുന്നാല്* മതി, പിള്ളേരെ പെറ്റു വളര്*ത്തുന്നതിന്റെ ബുദ്ധിമുട്ടൊന്നും നിങ്ങള്*ക്കറിയേണ്ടല്ലോ”
ചേര്*ത്തിട്ടിരുന്ന കട്ടില്* മുറിയുടെ രണ്ടു വശങ്ങളിലേക്ക് നീക്കിയിട്ടാണ് പിന്നീടുള്ള ദിവസങ്ങളില്* ഉറങ്ങിയത്. ഒന്നില്* അപ്പനും മകനും മറ്റേതില്* അമ്മയും മകളും. രാത്രിയില്* മകളുടെ കരച്ചില്* അപ്പന്റെ ഉറക്കത്തെ തടസ്സപ്പെടുത്തിയില്ലെങ്കിലും രാത്രി വൈകുവോളം അപ്പന്* ഉറക്കം വരാതെ കട്ടിലില്* തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് പതിവായി.
അങ്ങനെയിരിക്കുമ്പോഴാണ് അപ്പന്റെ സ്വപ്*നം നടപ്പിലാക്കാനായി മകന്റെ എല്*. കെ. ജി. പഠനം പ്രയോജനപ്പെടുമെന്നു തോന്നിയത്.
സ്*ക്കൂളില്* നിന്നും റ്റീച്ചര്* 'My Family Tree' ഉണ്ടാക്കിക്കൊടുത്തു വിട്ടിരിക്കുന്നു. പച്ച നിറമുള്ള കാര്*ഡ് ബോര്*ഡില്* ഇലകളുടെ ആകൃതിയിലും ബ്രൌണ്* നിറത്തിലുള്ളത് തടിയുടെ ആകൃതിയിലും വെട്ടി ഒട്ടിച്ച് വരച്ച് എഴുതി കൊടുത്തു വിട്ടിരിക്കുകയാണ്. അതാത് സ്ഥലത്ത് വീട്ടിലുള്ള അംഗങ്ങളുടെ ഫോട്ടോ ഒട്ടിച്ച് തിരികെക്കൊടുക്കണം.

നടുക്കുള്ള ME എന്ന കോളത്തില്* മകന്റെ ഫോട്ടോ ഒട്ടിച്ചു. ഇടത് മുകളിലായി Father എന്നുള്ളതിനു മുകളിലായി അപ്പന്* കോട്ടും ടൈയും കെട്ടി ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു ഫോട്ടോ ഒട്ടിച്ചു. വലതു വശത്ത് മുകളിലായി Mother എന്ന് എഴുതിയിരിക്കുന്നതിനു മുകളിലായി അമ്മയുടെ കല്ല്യാണം കഴിക്കുന്നതിനു മുമ്പുള്ള കൊള്ളാവുന്ന ഒരു ഫോട്ടോ ഒട്ടിച്ചു. Sister എന്നുള്ളിടത്ത് കുഞ്ഞുപെങ്ങള്* കുപ്പിപ്പാലും പിടിച്ചു കൊണ്ടിരിക്കുന്ന ഫോട്ടോയും ഒട്ടിച്ചു. ഫാമിലി ട്രീയില്* Brother എന്ന കോളം കാലിയായിക്കിടന്നു.
നിനക്ക് Brother ഇല്ലാത്തതിനാല്* അവിടെ ഒന്നും ചെയ്യേണ്ടെന്ന് പറഞ്ഞിട്ട് അവന്* കൂട്ടാക്കിയില്ല. അവന്* ഫാമിലി ട്രീയും എടുത്തു കൊണ്ട് അടുക്കളയില്* വൈകിട്ടത്തേക്ക് ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരുന്ന അമ്മയുടെ അടുത്തേക്ക് ചെന്നു.
“ അമ്മേ എനിക്കെന്താ ബ്രദര്* ഇല്ലാത്തത്. ബ്രദറിന്റെ ഫോട്ടോ ഒട്ടിക്കാതെ സ്*ക്കൂളില്* ചെന്നാല്* റ്റീച്ചര്* വഴക്കു പറയും”
“ നിന്റെ അപ്പന്റെ പഴയ പടം വല്ലതും എടുത്ത് ഒട്ടിക്കെടാ...”
“അപ്പന്* ഫാദറല്ലിയോ എനിക്ക് ബ്രദറിന്റെ പടമാ വേണ്ടത്”
“എനിക്ക് ബ്രദറിനെ വേണം, ബ്രദറിന്റെ ഫോട്ടോ വേണം“ അവന്* ശാഠ്യം പിടിച്ച് കരയാന്* തുടങ്ങി.
അപ്പന്* അവന്റെ കൈയില്* നിന്നും ഫാമിലി ട്രീ വാങ്ങി ബ്രദര്* എന്നുള്ള കോളത്തില്* പെന്*സില്* കൊണ്ട് Next Year എന്ന് എഴുതിക്കൊടുത്തു.
നിങ്ങളുടെ പൂതിയങ്ങു മനസ്സിലിരിക്കട്ടെയെന്ന് മനസ്സില്* പറഞ്ഞുകൊണ്ട് ശാഠ്യം പിടിച്ച് കരയുന്ന മകനെ അവള്* തല്ലി. അവന്* എനിക്ക് ബ്രദര്* വേണേ... ബ്രദര്* വേണേ.... എന്നു കരഞ്ഞ് കരഞ്ഞ് ഉറങ്ങി.
പിറ്റേന്ന് അവനെ ഒരുക്കി സ്*ക്കൂളില്* വിടാന്* പോലും അവള്* എഴുന്നേറ്റില്ല. അപ്പന്* തന്നെ മകനെ ഒരുക്കി സ്*ക്കൂള്*ബസ്സില്* കയറ്റി വിട്ടു.
സ്*ക്കൂളില്* വെച്ചും മകന്* കരഞ്ഞു കാണണം. ക്ലാസ്സിലെ മറ്റെല്ലാകുട്ടികളുടേയും ഫാമിലി ട്രീയില്* എല്ലാവരുടേയും കോളത്തില്* ഫോട്ടോകള്* ഒട്ടിച്ചിരുന്നു.
'All Indians are my brothers and sisters' അതിനാല്* ആരുടെയെങ്കിലും ഫോട്ടോ ഒട്ടിച്ചാല്* മതിയാകും. റ്റീച്ചര്* പേഴ്*സില്* നിന്ന് റ്റീച്ചറുടെ മകന്റെ ഫോട്ടോയെടുത്ത് ഒട്ടിച്ചു കൊടുത്ത് മകന്റെ കരച്ചില്* മാറ്റി.
എല്ലാകുട്ടികളുടേയും ഫാമിലി ട്രീകള്* ഭിത്തിയില്* തൂക്കിയിട്ടത് കാണാന്* നല്ല ഭംഗിയുണ്ടായിരുന്നു. ഒരു കാട്ടില്* കുറേ മുഖങ്ങള്* കിഴക്കോട്ടും പടിഞ്ഞാറോട്ടും നില്*ക്കുന്ന അപൂര്*വ്വ ഭംഗി.
കുറേ ദിവസങ്ങള്*ക്കു ശേഷം ഇന്നലെ ഫാമിലി ട്രീയുടെ ചിത്രം കുട്ടികള്*ക്ക് തിരികെക്കൊടുത്തു.
അപ്പനിന്നലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്* ആകാശം മേഘാവൃതമായിരുന്നു, ഇടി വെട്ടി മഴ പെയ്യുമെന്ന് തോന്നി.
വീട്ടില്* കയറിച്ചെന്നപ്പോള്* എന്തോ പന്തികേടുണ്ടെന്ന് മനസ്സിലായി.
ആരും ഒന്നും മിണ്ടുന്നില്ല.
“അപ്പാ.., റ്റീച്ചറുടെ മോന്* എങ്ങനെയാ എന്റെ ബ്രദറാകുന്നതെന്ന് അമ്മ ചോദിക്കുവാ..” മകനാണ് പ്രശ്*നം അവതരിപ്പിച്ചത്.
“ എടീ..., അതൊന്നും കുട്ടികള്*ക്കറിയില്ല “ അപ്പന്* തണുപ്പിക്കാന്* ശ്രമിച്ചു.
“ നിങ്ങള്*ക്കറിയാമല്ലോ അതുമതി.... എന്നാലും നിങ്ങളിത്തരക്കാരനാണെന്ന് ഞാനറിഞ്ഞില്ല.”
ഭാര്യ പൊട്ടിത്തെറിച്ചു .
അപ്പന്* എല്ലാവരേയും ഫാമിലി ട്രീയില്* നിന്നും താഴെയിറക്കി, അത് പിച്ചി ചീന്തി ജന്നാലയിലൂടെ പുറത്തേക്കെറിഞ്ഞിട്ടും, ഭാര്യ എന്തൊക്കയോ പിറുപിറുത്തു കൊണ്ടിരിക്കുകയാണ്.
Last edited by rameshxavier; 07-09-2010 at 09:59 AM.
-
അപ്പന്റെ ഓര്*മ്മ (കഥ)
എത്ര ഉയരത്തില്* പറന്നിട്ടുണ്ടെന്ന് അഭിമാനിച്ചാലും ഒരു ചിറക് നഷ്*ടപ്പെട്ടാല്* പിന്നെ പറക്കുവാനാവില്ലല്ലോ ? പറക്കുവാനാവാതെ തത്തിക്കളിക്കുന്ന കിളി കാഴ്*ചക്കാര്*ക്കു പോലും അരോചകമാണ്.
അമ്മയുടെ മരണം അപ്പനാണ് ഒരു ഷോക്കായത്. മരണാനന്തര ചടങ്ങുകളൊക്കെ യാന്ത്രികമായി ചെയ്*തു തീര്*ത്ത് അപ്പന്* വരാന്തയിലെ തന്റെ കസേരയില്* കാലും നീട്ടി ഏതോ ലോകത്തേക്ക് നോക്കി ഒരേയിരുപ്പാണ്. ആരോടും വലിയ മിണ്ടാട്ടമില്ല. എന്തു ചോദിച്ചാലും ഉത്തരം ഒരു മൂളലിലോ കൂടിയാല്* ഒരു വാക്കിലോ ഒതുങ്ങും. പെട്ടെന്നുണ്ടായ വേര്*പിരിയലിന്റെ വേദന സ്വയം കുടിച്ചിറക്കുകയാണ്. എന്തു പറഞ്ഞ് ആശ്വസിപ്പിക്കാനാണ്.
വന്ന ബന്ധുക്കളും സുഹൃത്തുക്കളും ഓരോരുത്തരായി മടങ്ങി. എത്ര തിരക്കുണ്ടായാലും ഒരേയൊരു മകനായ എനിക്ക് അപ്പനെ ഒറ്റയ്*ക്കാക്കി വേഗം മടങ്ങാനാവില്ലല്ലോ! എന്റെ ഭാര്യയ്*ക്ക് മൂന്നു ദിവസത്തെ അവധിയുണ്ട്. അതുവരെ അവള്* സഹായത്തിനുണ്ടാകും. എനിക്ക് പത്തു ദിവസത്തില്* കൂടുതല്* ഇവിടെ നില്*ക്കുവാനാകില്ല. അതിനു ശേഷം എന്തു ചെയ്യുമെന്ന് ആലോചിക്കുമ്പോള്* തലയ്*ക്ക് തീപിടിക്കുന്നതു പോലെ.
എന്റെ ഭാര്യ ഭക്ഷണം വിളമ്പി വെച്ച് ചെന്ന് വിളിച്ചാല്* വന്ന് എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി വീണ്ടും തന്റെ കസേരയിലേക്കോ കിടപ്പുമുറിയിലെ കട്ടിലിലേക്കോ പോകും. ദിവസങ്ങള്* കഴിഞ്ഞിട്ടും അവസ്ഥയ്*ക്ക് മാറ്റമൊന്നും ഉണ്ടായില്ല. അമ്മയുടെ മാറ്റപ്പെടല്* അപ്പന്* ഉള്*ക്കൊള്ളാനായില്ല. ജീവിതത്തിന്റെ പാതി വഴിയില്* ചേര്*ന്നൊഴുകിയ നദി വഴിപിരിയുമ്പോഴുണ്ടാകുന്ന വേദന അനുഭവിച്ചവര്*ക്കേ അറിയൂ.
സഹായത്തിനൊരു വേലക്കാരിയെ കിട്ടിയിരുന്നെങ്കില്* എന്ന ആഗ്രഹത്തില്* അന്വേഷണം ആരംഭിച്ചപ്പോളാണ് അങ്ങനെയൊരു കൂട്ടര്* അന്യം നിന്ന കാര്യം അറിയുന്നത്. നാട്ടിന്*പുറത്തെ വീടുകളിലേക്ക് വേലക്കാരികളെ കിട്ടുകയില്ല. എങ്കിലും ഒരു വേലക്കാരിക്കു വേണ്ടിയുള്ള തിരച്ചില്* തുടര്*ന്നു. പരിചയക്കാരോടൊക്കെ ഫോണ്* ചെയ്*ത് തിരക്കിക്കൊണ്ടേയിരുന്നു. അന്വേഷിപ്പീന്* കണ്ടെത്തുമെന്നാണല്ലോ വചനം പറയുന്നത്.
എന്റെ ഭാര്യ പട്ടണത്തിലേക്ക് പോയിക്കഴിഞ്ഞ് മൂന്നു നാലു ദിവസം ഞാന്* തന്നെയാണ് വെച്ചു വിളമ്പിയത്. കുറേ ദിവസങ്ങള്* കഴിയുമ്പോള്* കാര്യങ്ങള്* സാധാരണ ഗതിയിലേക്ക് മടങ്ങുമെന്ന് വിചാരിച്ചത് വെറുതേയായി.
അപ്പന്* നടത്തിക്കൊണ്ടിരുന്ന പലചരക്കുകട ദിവസങ്ങളായി അടഞ്ഞു കിടക്കുകയാണ്. ഇനിയും അപ്പനെഎത്ര ഉയരത്തില്* പറന്നിട്ടുണ്ടെന്ന് അഭിമാനിച്ചാലും ഒരു ചിറക് നഷ്*ടപ്പെട്ടാല്* പിന്നെ പറക്കുവാനാവില്ലല്ലോ ? പറക്കുവാനാവാതെ തത്തിക്കളിക്കുന്ന കിളി കാഴ്*ചക്കാര്*ക്കു പോലും അരോചകമാണ്.
അമ്മയുടെ മരണം അപ്പനാണ് ഒരു ഷോക്കായത്. മരണാനന്തര ചടങ്ങുകളൊക്കെ യാന്ത്രികമായി ചെയ്*തു തീര്*ത്ത് അപ്പന്* വരാന്തയിലെ തന്റെ കസേരയില്* കാലും നീട്ടി ഏതോ ലോകത്തേക്ക് നോക്കി ഒരേയിരുപ്പാണ്. ആരോടും വലിയ മിണ്ടാട്ടമില്ല. എന്തു ചോദിച്ചാലും ഉത്തരം ഒരു മൂളലിലോ കൂടിയാല്* ഒരു വാക്കിലോ ഒതുങ്ങും. പെട്ടെന്നുണ്ടായ വേര്*പിരിയലിന്റെ വേദന സ്വയം കുടിച്ചിറക്കുകയാണ്. എന്തു പറഞ്ഞ് ആശ്വസിപ്പിക്കാനാണ്.
വന്ന ബന്ധുക്കളും സുഹൃത്തുക്കളും ഓരോരുത്തരായി മടങ്ങി. എത്ര തിരക്കുണ്ടായാലും ഒരേയൊരു മകനായ എനിക്ക് അപ്പനെ ഒറ്റയ്*ക്കാക്കി വേഗം മടങ്ങാനാവില്ലല്ലോ! എന്റെ ഭാര്യയ്*ക്ക് മൂന്നു ദിവസത്തെ അവധിയുണ്ട്. അതുവരെ അവള്* സഹായത്തിനുണ്ടാകും. എനിക്ക് പത്തു ദിവസത്തില്* കൂടുതല്* ഇവിടെ നില്*ക്കുവാനാകില്ല. അതിനു ശേഷം എന്തു ചെയ്യുമെന്ന് ആലോചിക്കുമ്പോള്* തലയ്*ക്ക് തീപിടിക്കുന്നതു പോലെ.
എന്റെ ഭാര്യ ഭക്ഷണം വിളമ്പി വെച്ച് ചെന്ന് വിളിച്ചാല്* വന്ന് എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി വീണ്ടും തന്റെ കസേരയിലേക്കോ കിടപ്പുമുറിയിലെ കട്ടിലിലേക്കോ പോകും. ദിവസങ്ങള്* കഴിഞ്ഞിട്ടും അവസ്ഥയ്*ക്ക് മാറ്റമൊന്നും ഉണ്ടായില്ല. അമ്മയുടെ മാറ്റപ്പെടല്* അപ്പന്* ഉള്*ക്കൊള്ളാനായില്ല. ജീവിതത്തിന്റെ പാതി വഴിയില്* ചേര്*ന്നൊഴുകിയ നദി വഴിപിരിയുമ്പോഴുണ്ടാകുന്ന വേദന അനുഭവിച്ചവര്*ക്കേ അറിയൂ.
സഹായത്തിനൊരു വേലക്കാരിയെ കിട്ടിയിരുന്നെങ്കില്* എന്ന ആഗ്രഹത്തില്* അന്വേഷണം ആരംഭിച്ചപ്പോളാണ് അങ്ങനെയൊരു കൂട്ടര്* അന്യം നിന്ന കാര്യം അറിയുന്നത്. നാട്ടിന്*പുറത്തെ വീടുകളിലേക്ക് വേലക്കാരികളെ കിട്ടുകയില്ല. എങ്കിലും ഒരു വേലക്കാരിക്കു വേണ്ടിയുള്ള തിരച്ചില്* തുടര്*ന്നു. പരിചയക്കാരോടൊക്കെ ഫോണ്* ചെയ്*ത് തിരക്കിക്കൊണ്ടേയിരുന്നു. അന്വേഷിപ്പീന്* കണ്ടെത്തുമെന്നാണല്ലോ വചനം പറയുന്നത്.
എന്റെ ഭാര്യ പട്ടണത്തിലേക്ക് പോയിക്കഴിഞ്ഞ് മൂന്നു നാലു ദിവസം ഞാന്* തന്നെയാണ് വെച്ചു വിളമ്പിയത്. കുറേ ദിവസങ്ങള്* കഴിയുമ്പോള്* കാര്യങ്ങള്* സാധാരണ ഗതിയിലേക്ക് മടങ്ങുമെന്ന് വിചാരിച്ചത് വെറുതേയായി.
അപ്പന്* നടത്തിക്കൊണ്ടിരുന്ന പലചരക്കുകട ദിവസങ്ങളായി അടഞ്ഞു കിടക്കുകയാണ്. ഇനിയും അപ്പനെക്കൊണ്ട് അത് നോക്കി നടത്താന്* പറ്റുമെന്നു തോന്നുന്നില്ല. എനിക്ക് പട്ടണത്തില്* നല്ല ജോലിയുണ്ട് അതുകളഞ്ഞിട്ട് എത്ര ലാഭം കിട്ടുമെന്നു പറഞ്ഞാലും ഈ ഓണംകേറാ മൂലയില്* പലചരക്കുകട നടത്താന്* പറ്റുമോ ? എന്റെ ഭാര്യ വീട്ടുകാര്* എന്തു വിചാരിക്കും ? അപ്പന്റെ സഹായി ആയിരുന്ന ഗോവിന്ദന്* കട ഏറ്റെടുത്ത് നടത്താനായി മുന്നോട്ടു വന്നത് നന്നായി. മാസാമാസം വാടകയെങ്കിലും കിട്ടുമല്ലോ.
വീട് അടച്ചിട്ട് അപ്പനെ പട്ടണത്തിലേക്ക് കൊണ്ടു പോകാന്* ഒത്തിരി ബുദ്ധിമുട്ടുകളുണ്ട്, എങ്കിലും ബുദ്ധിമുട്ടുകള്* സഹിച്ച് കൊണ്ടു പോകാമെന്നു വെച്ചാലും അപ്പന്* വരുമെന്നു തോന്നുന്നില്ല.
അകന്ന ബന്ധത്തിലുള്ള ആരെയെങ്കിലും വിളിച്ച് വീട്ടില്* നിര്*ത്തിയാല്* അപ്പനൊരു കൂട്ടാകുമല്ലോ എന്ന വിചാരത്തില്* ആ വഴിക്കും ആലോചില്ലെങ്കിലും ഫലമുണ്ടായില്ല.
മരിച്ചു പോയ മത്തായിച്ചന്റെ ഭാര്യയുടെ കാര്യം ഓര്*മ്മയില്* എത്താഞ്ഞതല്ല. എന്തോ അകന്ന ബന്ധവും ഉണ്ട്. ഓമനയമ്മ വരികയാണെങ്കില്* വേലക്കാരിയുടെ സ്ഥാനമല്ല. അതിനു മുകളിലുള്ള ഒരു സ്ഥാനം കൊടുക്കാനും ഈ മകന്* തയ്യാറാണ്. എന്നാലും ഞാനായിട്ട് അപ്പനെ പരീക്ഷിക്കേണ്ടെന്നു കരുതി.
അമ്മയ്*ക്കും ഓമനയമ്മയെ വലിയ കാര്യമായിരുന്നു. വര്*ഷങ്ങള്*ക്കു മുന്*പേ അവരുടെ ഭര്*ത്താവ്* കര്*ത്താവിങ്കലേക്ക് ചേര്*ക്കപ്പെട്ടു. പ്രായമായാല്* നോക്കാന്* മക്കളുപോലും ഇല്ലല്ലോടീയെന്ന് പറഞ്ഞ് എല്ലാവരും വീണ്ടും ഒരു വിവാഹം കഴിക്കാന്* നിര്*ബ്ബന്*ധിച്ചിട്ടും ഓമനയമ്മ കൂട്ടാക്കിയില്ല. ആ പഴയ വീട്ടില്* ഇന്നും ഓമനയമ്മ ഒറ്റയ്*ക്കാണ് താമസിക്കുന്നത്. അടുത്തുള്ള വീടുകളില്* ചെറിയ സഹായങ്ങള്* ചെയ്*തു കൊടുത്താണ് ഓമനയമ്മ ജീവിക്കുന്നത്.
കഴിഞ്ഞ കുറേക്കാലമായി ഓമനയമ്മ ഞങ്ങളുടെ വീട്ടില്* വരാറില്ല. കാരണമുണ്ട്. ഞാനന്ന് എട്ടാം ക്ലാസ്സില്* പഠിക്കുകയാണ്, ഒരു ദിവസം വീട്ടില്* സഹായത്തിനെത്തിയ ഓമനയമ്മയെ അപ്പന്* നെഞ്ചത്തോടു ചേര്*ത്തു നിര്*ത്തി പുറത്തു തലോടി ആശ്വസിപ്പിക്കുന്നത് ഞാന്* കണ്ടു. അന്നത്തെ എന്റെ വിവരക്കേടിന്* ഞാനത് അമ്മയെ വിളിച്ച് കാണിക്കുകയും ചെയ്*തു. അതിനു ശേഷം ഓമനയമ്മ വീട്ടിലേക്ക് വന്നിട്ടുണ്ടാകില്ല. അപ്പന്* കൈവിട്ടു പോകുമോ എന്ന ഭയത്തിന്റെ പേരിലാകാം അമ്മ ഓമനയമ്മയോട് ദേഷ്യം നടിച്ചത്.
ഞങ്ങള്* കണ്ടതില്* കൂടുതലൊന്നും നടന്നു കാണാനിടയില്ല. എങ്കിലും പിന്നീടെപ്പോഴും അമ്മയ്*ക്ക് അപ്പനെ കുറ്റപ്പെടുത്താന്* ആ കാഴ്*ച ധാരാളമായിരുന്നു. തെറ്റുകള്* ദൈവം നൂറുവട്ടം ക്ഷമിച്ചാലും മനുഷ്യന്* ക്ഷമിക്കുകയില്ല. ഓമനയമ്മയെ ആര്*ക്കാണ് വെറുക്കുവാനാവുക. ചെറുപ്പത്തില്* എനിക്കും അമ്മയേക്കാള്* ഇഷ്*ടം ഓമനയമ്മയോടായിരുന്നു. പിന്നീട് വലുതായി ബന്ധങ്ങളുടെ വിലയറിഞ്ഞപ്പോളാണ് അമ്മ വഴക്കു പറഞ്ഞതും അടിച്ചതുമൊക്കെയും എന്റെ നന്മയ്*ക്കായിരുന്നല്ലോ എന്ന് മനസ്സിലായത്.
ഞാന്* തന്നെ ഓമനയമ്മയുടെ പഴയ വീട്ടിലേക്ക് പോയി. അവര്* അവിടെ ഉണ്ടായിരുന്നു. സഹായത്തിനു വരാനും തയ്യാറാണ്. പക്ഷേ അദ്ദേഹം തന്റെ സഹായം ഇഷ്*ടപ്പെടുമോയെന്ന് ഓമനയമ്മയ്*ക്കും സംശയം.
വീട്ടിലെത്തി അപ്പനോടുതന്നെ ചോദിച്ചു. വേണമെന്നോ വേണ്ടന്നോ ഉത്തരം പറഞ്ഞില്ല. ഓമനയമ്മ വീട്ടില്* സഹായത്തിനുള്ളത് അപ്പന്റെ മനസ്സിന്റെ ഏതെങ്കിലും കോണില്* സന്തോഷം ഉണ്ടാക്കാതിരിക്കില്ല. എന്തായാലും എന്റെ അവധി തീരാറായി, എനിക്കു പോയല്ലേ പറ്റൂ. ഞാന്* തന്നെ തീരുമാനമെടുത്തു.
പിറ്റേ ദിവസം രാവിലെ ഓമനയമ്മ വീട്ടിലെത്തി, എന്താണു ചെയ്യേണ്ടതെന്ന് പറഞ്ഞു കൊടുക്കേണ്ടി വന്നില്ല. രാവിലത്തേക്കുള്ളത് വല്ലതും ഉണ്ടാക്കിവെച്ചിട്ട്, മുറിയും മുറ്റവും തൂത്തുവാരി തുണികളും കഴുകിയിടും. ഉച്ചയ്*ക്കത്തേക്കും വൈകുന്നേരത്തേക്കുമുള്ള ഭക്ഷണവും വെച്ച്, കഴുകി വിരിച്ചിട്ടിരിക്കുന്ന തുണികള്* ഉണങ്ങിയെങ്കില്* എടുത്ത് അലമാരിയില്* മടക്കി അടുക്കി വെച്ചിട്ടേ ഓമനയമ്മ മടങ്ങൂ. ഉച്ചത്തേക്കുള്ള ഭക്ഷണം വിളമ്പി വെക്കാനും ഓമനയമ്മ മറക്കാറില്ല. ഇത്രകണ്ട് കാര്യങ്ങള്* നോക്കിക്കണ്ട് ചെയ്യുന്ന ഒരാള്*ക്ക് ഒരല്പം കൂലി കൂടുതല്* കൊടുത്താലും തെറ്റില്ല.
അപ്പന്റെ കാര്യങ്ങളൊക്കെ ഓമനയമ്മയെ ഏല്*പ്പിച്ചിട്ട് ഞാന്* പട്ടണത്തിലേക്ക് പോന്നു. അദ്ദേഹത്തെ പരിചരിക്കാന്* ഒരല്പം വൈകി കിട്ടിയ അവസരം ഒരു ഭാഗ്യമായിക്കരുതി ഒരു പൂജാകര്*മ്മം ചെയ്യുന്ന സൂക്ഷ്*മതയോടെ അവര്* ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ജീവിതത്തിന്റെ വൈകിയ വേളയില്* രണ്ടു പേര്*ക്കും ഒരാശ്വാസം ലഭിക്കുന്നെങ്കില്* അത്രയുമാകട്ടെന്ന് ഞാനും കരുതി.
ഓഫീസിലെ ജോലിത്തിരക്കിനിടയിലും എല്ലാ ദിവസവും വീട്ടിലേക്ക് ഫോണ്* ചെയ്യാന്* മറന്നില്ല. അപ്പന്* ഫോണെടുത്താല്* വിവരങ്ങളൊന്നും അറിയാറില്ല എന്തു ചോദിച്ചാലും എല്ലാം മൂളി കേള്*ക്കും എന്നു മാത്രം. വീട്ടിലെ വിശേഷങ്ങള്* അറിയണമെങ്കില്* ഓമനയമ്മയുള്ളപ്പോള്* വിളിക്കണം.
അദ്ദേഹത്തിന്റെ ഓര്*മ്മക്കുറവിനെപ്പറ്റി അറിയുന്നത് ഓമനയമ്മയില്* നിന്നാണ്. ഞാന്* പോന്നതിന്റെ രണ്ടാം ദിവസം രാവിലെ അദ്ദേഹം രണ്ടാമതും മൂന്നാമതും പല്ലുതേക്കുന്നതു കണ്ടാണ് അദ്ദേഹത്തിന്റെ ഓര്*മ്മക്കുറവിനേപ്പറ്റി ഓമനയമ്മയ്*ക്ക് സംശയം തോന്നിയത്. ഓരോ സാധനങ്ങള്* എവിടെയെങ്കിലും വെച്ചു മറന്ന് വീട് മുഴുവന്* തപ്പി നടക്കലാണ് ഇപ്പോള്* പ്രധാന പണിയെന്ന് ഓമനയമ്മ പറഞ്ഞു.
അമ്മയുടെ മരണത്തോടെ അപ്പന്റെന്റെ ഓര്*മ്മ മരവിച്ചിരിക്കുന്നു. പിന്നെ എന്തൊക്കയോ യാന്ത്രികമായി ചെയ്യുന്നു വെന്നു മാത്രം. വീട്ടില്* വരുന്ന ബന്ധുക്കളേയും സുഹൃത്തുക്കളേയും ഓര്*ക്കാറില്ല. ചിലര്* സ്വയം പരിചയപ്പെടുത്തുമ്പോള്* ഓര്*മ്മവന്ന്* ചിലതൊക്കെ ചോദിക്കുകയും പറയുകയും ചെയ്യും.
ഓമനയമ്മയ്*ക്ക് പരിചയമുള്ള ആളാണ്* വന്നിരിക്കുന്നതെങ്കില്* വാതില്* തുറക്കുന്നതിനു മുന്*പേ ജന്നലിലൂടെ നോക്കി ആരാണ് വന്നിരിക്കുന്നതെന്ന് വിശദമായി പറഞ്ഞു കൊടുത്തിട്ടേ വാതില്* തുറക്കുകയുള്ളൂ. ഇത് അദ്ദേഹത്തിന് വലിയൊരു സഹായമായി.
അപ്പന്റെ ഓര്*മ്മയ്*ക്ക് കൂട്ടായി ഓമനയമ്മ എന്നും ഉണ്ടായിരുന്നെങ്കില്* എന്ന് ഞാന്* ആഗ്രഹിച്ചു.
-
ഇക്കാര്യത്തേപ്പറ്റി ഓമനയമ്മയോട് സൂചിപ്പിച്ചപ്പോളാണ്. ഓമനയമ്മ വളരെ വിഷമത്തോടെ അതു പറഞ്ഞത്. അദ്ദേഹത്തിന്* ഓമനയെ ഓര്*ക്കുവാനാകുന്നില്ല. ആരോ തന്നെ സഹായിക്കാന്* വീട്ടിലുണ്ടെന്ന് അറിയുന്നുണ്ടെങ്കിലും അത് പഴയ ഓമനയാണെന്ന് അദ്ദേഹം അറിയുന്നുണ്ടായിരുന്നില്ല. ആരെ മറന്നാലും ഓമനയെ മറക്കാന്* വഴിയില്ല. അതോ ഓര്*മ്മിക്കാന്* ആഗ്രഹിക്കാത്തതാണോ ?
ഒരു മാസത്തിനു ശേഷം ഞാന്* വീട്ടിലേക്ക് ചെന്നത് ഓമനയമ്മയേക്കൂടി ഞങ്ങളുടെ വീട്ടില്* താമസിപ്പിക്കാമെന്ന് ഉറപ്പിച്ചാണ്. നാട്ടുകാരും വീട്ടുകാരും എന്തു വിചാരിക്കുമോ എന്തോ ? എന്തായാലും വേണ്ടില്ല്ല. ഈ പ്രായമായ സമയത്ത് രണ്ടു പേര്*ക്കും അതൊരു ആശ്വാസമാകുമെന്നുള്ളതില്* സംശയമില്ല.
“എന്റെ അമ്മയായി ഈ വീട്ടില്* നിന്നു കൂടെ” ഞാന്* വളച്ചു കെട്ടാതെ ചോദിച്ചു.
“ നീ എന്നും എനിക്ക് മകന്* തന്നെയാണ്. നിന്റെ അപ്പനൊരു വലിയ മനുഷ്യനാണ്, അദ്ദേഹത്തിനു വേണ്ടി എന്തും ചെയ്യാന്* എനിക്ക് സന്തോഷവുമാണ് “
“ഞങ്ങള്* പ്രായമായവര്* ഇന്നലെകളിലെ നല്ല ഓര്*മ്മകളില്* ജീവിക്കുന്നവരാണ്. ഓര്*മ്മയില്ലാതെ ഞങ്ങള്*ക്ക് ജീവിക്കാനാവില്ല. നിന്റെ അമ്മ പോയപ്പോള്* അദ്ദേഹത്തിന്റെ ഓര്*മ്മയുടെ ഭണ്ഡാരവും കൂടെ കൊണ്ടു പോയി.“
“ഇല്ല മോനെ എന്നെ തിരിച്ചറിയാത്ത ഒരാളുടെ കൂടെ താമാസിക്കുവാന്* എനിക്കാകില്ല. എന്നെ നിര്*ബ്ബന്ധിക്കരുത്... അതുമാത്രമല്ല എനിക്കിനിയും ഇവിടെ വന്ന് വെച്ചു വിളമ്പാനുമാവില്ല. നാട്ടുകാരൊക്കെ ഓരോന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു” ഓമനയമ്മയുടെ തീരുമാനം ഉറച്ചതായിരുന്നു.
അടുത്ത മാസം വരുമ്പോള്* അപ്പനെ കൂടെ കൊണ്ടുപൊയ്*ക്കോളാമെന്ന ഉറപ്പിന്മേല്* ഒരു മാസം കൂടി വെച്ചു വിളമ്പാന്* ഓമനയമ്മ സമ്മതിച്ചു.
ഓമനയമ്മയുടെ പരിചരണത്തില്* അപ്പന്* സാധാരണ ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. എങ്കിലും കൂടുതലായി നിര്*ബ്ബന്ധിക്കുവാന്* മനസ്സുവെന്നില്ല.
ഒരു മാസം കൊണ്ട് എന്തെങ്കിലും കാര്യമായ പുരോഗതിയുണ്ടാകുമെന്നും അദ്ദേഹം ആ പഴയ ഓമനയെ തിരിച്ചറിയുമെന്നും ഞാന്* മനസ്സില്* കണക്കുകൂട്ടുകയും അറിയാവുന്ന ദൈവങ്ങളോടൊക്കെ പ്രാര്*ത്ഥിക്കുകയും ചെയ്*തു. പക്ഷേ ഒരു ദൈവവും കനിഞ്ഞില്ല.
മാസമൊന്നു കഴിഞ്ഞിട്ടും അപ്പന്റെ അവസ്ഥയില്* മാറ്റമൊന്നും ഉണ്ടായില്ല.
അപ്പനെ പട്ടണത്തിലേക്ക് എന്നോടൊപ്പം കൊണ്ടു പോകുവാന്* തീരുമാനിച്ചു. വീടു പൂട്ടി താക്കോല്* ഓമനയമ്മയെത്തന്നെ ഏല്*പ്പിച്ചു, വല്ലപ്പോഴും വന്ന് മുറ്റമൊക്കെയൊന്ന് അടിച്ചു വാരിയിടുവാനും ചുമതലപ്പെടുത്തി.
“ മോനെ പട്ടണത്തില്* നല്ല ഡോക്*ടറുന്മാരെ കാണിച്ച് ചികിത്സിക്കണം. അദ്ദേഹത്തിന്റെ ഓര്*മ്മ തിരിച്ചു കിട്ടിയാല്* ഇങ്ങ് കൊണ്ട് പോരണം, ഞാന്* പൊന്നു പോലെ നോക്കിക്കൊള്ളാം“ ഇത് പറയുമ്പോള്* ഓമനയമ്മയുടെ കണ്ണുകള്* നിറഞ്ഞൊഴുകുകയായിരുന്നു.
ഫ്*ളാറ്റിലെ സൌകര്യത്തില്* ഞാനും ഭാര്യയും ജോലി സമയം ക്രമീകരിച്ച് അപ്പനെ നോക്കി. അപ്പന്* ഏതോ ലോകത്താണ്. റൂമില്* എപ്പോഴും കട്ടിലില്* കിടക്കുകയോ എഴുന്നേറ്റ് ഇരിക്കുകയോ ചെയ്യും. ഭക്ഷണം വിളമ്പി വെച്ച് വിളിച്ചാല്* വന്ന് കഴിച്ച് വീണ്ടും പോയി കിടക്കും. ടി.വി യ്*ക്ക് മുമ്പില്* വിളിച്ചിരുത്തിയാല്* കുറേ നേരം അതിലേക്ക് വെറുതേ നോക്കിയിരുന്നിട്ട് വീണ്ടും പോയി കിടക്കും.
വീട്ടില്* വരുന്ന ബന്ധുക്കളെപ്പോലും ഓര്*ക്കുവാനാകുന്നില്ല. ഓര്*മ്മിപ്പിച്ചാല്* ചിലതൊക്കെ ഓര്*ക്കും പിന്നീട് ചോദിച്ചാല്* ഒന്നും ഓര്*മ്മയുണ്ടാകില്ല. കൊച്ചു കുട്ടികളേപ്പോലെ ഓരോന്നും പറഞ്ഞു ചെയ്യിപ്പിക്കണം.
തന്നോടൊപ്പം കോളേജില്* പഠിച്ച ഒരാള്* അടുത്തുള്ള ആശുപത്രിയില്* മനോരോഗ വിദഗ്ദ്ധനായി ജോലി ചെയ്യുന്നുണ്ട്. അപ്പനെ കാണിക്കുവാനായി അടുത്ത ആഴ്*ചത്തേക്ക് അപ്പോയിന്റ്മെന്റ് എടുത്തു. ഡോക്*ടര്* നിര്*ദ്ദേശിച്ച പ്രകാരം വൈകുന്നേരം അപ്പനേയും കൊണ്ട് നടക്കാനായി പോയി.
നടക്കുന്ന വഴിയിലൊക്കെ ഞാന്* പഴയ കാര്യങ്ങളൊക്കെ മനഃപൂര്*വ്വമായി സംസാരിച്ചു കൊണ്ടിരുന്നു. അപ്പന്* അനുസരണയുള്ള കുട്ടിയേപ്പോലെ എല്ലാം മൂളി കേള്*ക്കുകമാത്രം ചെയ്*തു.
ഇടവഴി കഴിഞ്ഞ് ചുവന്ന പൂക്കളുള്ള വാകമരം പൂത്തുനില്*ക്കുന്ന മൈതാനം കടന്ന് പുതിയ പാലത്തിലൂടെ ഞങ്ങള്* നടപ്പു തുടര്*ന്നു. പാലത്തിന്റെ നടപ്പാതയിലെ കൈവരിയില്* പിടിച്ച് വളരെ പതുക്കെയാണ് ഞങ്ങള്* നടന്നത്. പാലത്തിലൂടെ ഇരുവശങ്ങളിലേക്കും വാഹനങ്ങള്* പാഞ്ഞു കൊണ്ടേയിരുന്നു. നദിയില്* വെള്ളം നിറഞ്ഞൊഴുകുന്നുണ്ട്.
കഴിഞ്ഞ ആഴ്*ച ഈ പാലത്തില്* നിന്നൊരാള്* വെള്ളത്തില്* വീണ്* അപകടം സംഭവിച്ച കാര്യം പത്രത്തില്* വായിച്ചത് അപ്പന്* പേടിച്ചെങ്കിലോ എന്നു ഭയപ്പെട്ട് പറഞ്ഞില്ല. നല്ല ആഴമുള്ള സ്ഥലമാണ്, കൈവരി ഒരു അല്പം ഉയര്*ത്തിക്കെട്ടിയാലും തരക്കേടില്ലെന്ന് മനസ്സില്* തോന്നി.
“മോനെ എനിക്കൊരു കാര്യം പറയാനുണ്ട്“
“എന്നോടു പറഞ്ഞോളു, മനസ്സു തുറന്നു സംസാരിക്കുന്നതു തന്നെ മനസ്സിനൊരാശ്വാസമാണ്”
“മകനെ ഓമനയമ്മയോടു പറയണം എന്നെ കാത്തിക്കേണ്ടെന്ന് എനിക്കവരെ ഓര്*ക്കാനാവില്ല. നിന്റെ അമ്മ മരിക്കുന്ന ദിവസവും ഓമനയുടെ കാര്യം പറഞ്ഞാണ് എന്നെ ദേഷ്യം പിടിപ്പിച്ചത്. നിന്റെ അമ്മയുടെ തലമുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയിലിടിപ്പിച്ചതുമാത്രം എനിക്കോര്*മ്മയുണ്ട്.. പിന്നെ നടന്നതൊന്നും എനിക്കോര്*മ്മയില്ല. എന്നോടു ക്ഷമിക്കണേ മോനെ..”
ഞാന്* സ്*തബ്*ദനായി നിന്നു, എന്താണ് പറയേണ്ടത് ?
എന്തെങ്കിലും പറയുന്നതിനു മുന്*പ് അപ്പന്* നിറഞ്ഞൊഴുകുന്ന നദിയുടെ ആഴങ്ങളിലേക്ക് എടുത്തു ചാടി.
ഞാന്* ഉച്ചത്തില്* നിലവിളിച്ചു . നഗരത്തിന്റെ ശബ്*ദത്തില്* നിലവിളി ലയിച്ചു ചേര്*ന്നു. ആരുടെയെങ്കിലും സഹായം ലഭിക്കുമോന്നറിയാന്* ഞാന്* ആ പാലത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി. നഗരത്തിലെ തിരക്കില്* അന്യനെ സഹായിക്കുവാന്* ആര്*ക്കാണ് സമയമുള്ളത് ?
അപ്പന്* മനസ്സിന്റെ ഭാരം ഇറക്കിവെച്ച് നദിയുടെ ആഴങ്ങളില്* ഓര്*മ്മയായി. ക്കൊണ്ട് അത് നോക്കി നടത്താന്* പറ്റുമെന്നു തോന്നുന്നില്ല. എനിക്ക് പട്ടണത്തില്* നല്ല ജോലിയുണ്ട് അതുകളഞ്ഞിട്ട് എത്ര ലാഭം കിട്ടുമെന്നു പറഞ്ഞാലും ഈ ഓണംകേറാ മൂലയില്* പലചരക്കുകട നടത്താന്* പറ്റുമോ ? എന്റെ ഭാര്യ വീട്ടുകാര്* എന്തു വിചാരിക്കും ? അപ്പന്റെ സഹായി ആയിരുന്ന ഗോവിന്ദന്* കട ഏറ്റെടുത്ത് നടത്താനായി മുന്നോട്ടു വന്നത് നന്നായി. മാസാമാസം വാടകയെങ്കിലും കിട്ടുമല്ലോ.

അപ്പന്* മനസ്സിന്റെ ഭാരം ഇറക്കിവെച്ച് നദിയുടെ ആഴങ്ങളില്* ഓര്*മ്മയായി.
-
പൂക്കളില്ലാത്ത ഗാര്*ഡന്* (കഥ)
നഗരത്തിലെ പൂക്കളില്ലാത്ത ഗാര്*ഡനില്* ഞാനൊരിക്കലേ പോയിട്ടുള്ളൂ, പൂക്കളില്ലെങ്കിലെന്താ ശലഭങ്ങള്* ധാരാളമുണ്ടല്ലോ.
നഗരത്തിലെ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം കിട്ടിയിട്ട് ദിവസങ്ങളേ ആകുന്നുള്ളൂ. മനസ്സിപ്പോളും നാട്ടില്* തന്നെയാണ്. പ്രേമിച്ചു കെട്ടിയ ഭാര്യയോടും നേഴ്*സറിയില്* പോകുന്ന മകളോടുമുള്ള ഇന്നലെകള്* മനസ്സില്* നിറഞ്ഞു നില്*ക്കുന്നു. ശരീരം നമുക്ക് എങ്ങോട്ടു വേണമെങ്കിലും പറിച്ചു നടാമല്ലോ.
പുതിയ ജോലി സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്* സമയമെടുക്കും. സഹപ്രവര്*ത്തകരെല്ലാം പുതുമുഖങ്ങളാണ്, അളന്നു കുറിച്ച വാക്കുകളില്* മാത്രം സംസാരിക്കുന്നവര്*. കുടുംബം കൂടെയില്ലാത്ത ജീവിതവും പരിചയമില്ല. വയറിന്* നല്ലതല്ലെന്ന് അറിയാമായിരുന്നിട്ടും ഹോട്ടല്* ഭക്ഷണത്തേത്തന്നെ ആശ്രയിക്കേണ്ടി വന്നു.
സമയം കൊല്ലാന്* വേണ്ടിയാണ് വഴിയരികിലുള്ള ഗാര്*ഡനിലെത്തിയത്. മൂന്നേക്കറോളം വ്യാപിച്ചു കിടക്കുന്ന ഗാര്*ഡന്* തന്റെ നഷ്*ട പ്രതാപം വിളിച്ചറിയിക്കുന്നുണ്ട്. നഗരസഭ വളരെ കൊട്ടിഘോഷിച്ച് ആരംഭിച്ചതാണ്. വര്*ഷങ്ങള്* കഴിഞ്ഞപ്പോള്* നോക്കി നടത്താനും പരിപാലിക്കാനും ആരും ഇല്ല്ലാതെയായി. ജോലിക്കാരനായി ഒരു കാവല്*ക്കാരന്* മാത്രം ഇന്നുണ്ട്. അദ്ദേഹത്തെയാണ് ഗെയിറ്റിനരികിലായുള്ള കസേരയില്* പ്രതിഷ്*ഠിച്ചിരിക്കുന്നത്. അലക്കി അലക്കി നരകയറിയ യൂണിഫോറം ധരിച്ച് മീശപിരിച്ച് അലസമായി അദ്ദേഹം അവിടെയുണ്ടാകും. സ്വന്തം ജീവിതത്തിനു പോലും കാവലാളാകാന്* തനിക്കാകുന്നില്ലെന്ന തിരിച്ചറിവാകാം കാവല്*ക്കാരനെ അലസനാക്കിയത്. ആരുടേയും കാവലാളാകാന്* തനിക്കാകില്ലെന്ന് ചിലപ്പോളൊക്കെ ക്ഷോഭത്തോടെ അയാള്* വിളിച്ചു പറയാറുണ്ട്.
രാത്രി പത്തു മണിക്ക് എല്ലാവരേയും പുറത്താക്കി ഗെയിറ്റടയ്*ക്കുകയാണ് കാവല്*ക്കാരന്* ഇപ്പോള്* ഉള്ള പ്രധാന ജോലി. രാവിലെ പത്തിനൊ പന്ത്രണ്ടിനൊ കാവല്*ക്കാരന്റെ സൌകര്യം പോലെയെ ഗെയിറ്റ് തുറക്കാറുള്ളു. വൈകുന്നേരങ്ങളില്* അവിടെ കുറേ ആളുകള്* സ്ഥിരമായി വരാറുണ്ട്. ഗാര്*ഡനിനുള്ളില്* ഭിക്ഷാടനം നിരോധിച്ചിട്ടുള്ളതിനാല്* ഭിക്ഷക്കാര്* ഗെയിറ്റിങ്കലാണ് മുതല്* മുടക്കില്ലാത്ത ജോലി ചെയ്യുന്നത്.
നഗര ജീവിതത്തിന്റെ തിരക്കില്* നിന്നും പലര്*ക്കും ഒരാശ്വാസമാണ് ഈ സ്ഥലം. ജോലിയുടെ സമ്മര്*ദ്ദത്തില്* നിന്നും ആശ്വാസം നേടുവാനായി ചിലര്*ക്കായി ഇവിടെ സ്ഥിരം ബെഞ്ചുകളുണ്ട്. കുട്ടികള്*ക്ക് ഫ്*ളാറ്റു ജീവിതത്തില്* നിന്നും സ്വാതന്ത്ര്യം ലഭിക്കുന്നത് ഇവിടെ വരുമ്പോഴാണ്. പകല്* മറ്റു പല ജോലി ചെയ്യുന്നവര്* വൈകുന്നേരങ്ങളില്* ഇവിടെ വന്ന് കപ്പലണ്ടി കച്ചവടം നടത്തുന്നതും ബലൂണും പീപ്പിയും വില്*ക്കുന്നതും പല കുടുംബങ്ങള്*ക്കും ആശ്വാസമാണ് (വില്*ക്കുന്നവര്*ക്കും വാങ്ങുന്നവര്*ക്കും)
കാവല്*ക്കാരന്റെ കണ്ണുവെട്ടിച്ച് പല ഭിക്ഷക്കാരും ഗാര്*ഡനുള്ളില്* കയറിയിട്ടുണ്ട്. മാന്യമായി വേഷം ധരിച്ച പലരും അടുത്തു വന്ന് പരിചയപ്പെട്ട് ആവലാതികള്* പറഞ്ഞ് സഹായം ചോദിക്കുമ്പോളാണ്* യാചനയുടെ മുഖം തിരിച്ചറിയുന്നത്. ഒരു കണക്കിനു നോക്കിയാല്* ആരാണ് യാചകരല്ലാത്തത്.
ഒരു പോപ്പ് കോണും വാങ്ങി കൊറിച്ചു കൊണ്ട് നടപ്പാതയ്*ക്കരികിലുള്ള ചാരു ബെഞ്ചില്* ഞാനിരുന്നു. ആദ്യമായി ഇവിടെ എത്തിയതിനാലാകാം കണ്ണുകള്* ചുറ്റും ആര്*ത്തിയോടെയാണ് നോക്കുന്നത്.
ജീവിതത്തിന്റെ വൈകിയ വേളയിലാണ് മരണത്തോടുള്ള ഭയം കൂടുന്നത്. ആരോഗ്യ പരിപാലനത്തെപ്പറ്റി വ്യാകുലപ്പെടുന്നവരുടെ എണ്ണം കൂടി വരുന്നതായി നടപ്പാതയിലെ തിരക്ക് വിളിച്ചറിയിക്കുന്നുണ്ട്. വിശാലമായ കുളത്തിനു ചുറ്റുമുള്ള നടപ്പാതയിലൂടെ ഒറ്റയ്*ക്കും കൂട്ടമായും ആളുകള്* നടക്കുന്നുണ്ട്. ചിലര്* മണിക്കൂറു നോക്കിയും മറ്റു ചിലര്* കുളത്തിനെ പ്രദിക്ഷണം വെയ്*ക്കുന്ന എണ്ണം കണക്കുകൂട്ടിയും കൈയും വീശി കാലും നീട്ടി വെച്ച് ജീവിതം വെട്ടിപ്പിടിക്കാന്* ശ്രമിക്കുന്നു. മിക്കവരും കുടവയറന്മാരും തടിച്ചികളുമാണ്. എല്ലാവരുടേയും മുഖത്ത് ആയുസ്സ് നീട്ടിത്തരണേയെന്നുള്ള പ്രാര്*ത്ഥന തെളിഞ്ഞു കാണാം.
-
മുല്ലപ്പൂമാല വില്*ക്കുന്ന പെണ്*കുട്ടിയെ കണ്ടപ്പോളാണ് ഗാര്*ഡനില്* പൂക്കളൊന്നും ഇല്ലല്ലോ എന്ന സത്യം എന്റെ ശ്രദ്ധയില്* പെട്ടത്. അത് എന്നെ അത്ഭുതപ്പെടുത്തി. ചെടികള്* വാടിക്കരിഞ്ഞതിന്റെ കുറ്റികള്* അവിടവിടെ കാണാം. പല വൃക്ഷങ്ങളും വാടിക്കരിഞ്ഞിരിക്കുന്നു. പരിപാലിക്കാനാളില്ലാതെ ചെടികള്* എങ്ങനെ വളരും.
പൂക്കളില്ലാത്ത ഗാര്*ഡനില്* ശലഭങ്ങളും കാണാന്* വഴിയില്ലല്ലോ ? എങ്കിലും കണ്ണിനു കുളിര്*മ്മയേകിക്കൊണ്ട് ചില ചിത്രശലഭങ്ങള്* നടപ്പാതയിലൂടെ പറക്കുന്നുണ്ടായിരുന്നു.
മുല്ലപ്പൂമാല വില്*ക്കുന്ന പെണ്*കുട്ടി മാലയുമായി എന്റെ അരികിലും വന്നു പക്ഷേ മാല വാങ്ങാതെ പറഞ്ഞു വിട്ടു, ഞാനാര്*ക്കായി മുല്ലപ്പുമാല വാങ്ങാനാണ്* ?
ഇരുന്നു മടുത്തപ്പോള്* എഴുന്നേറ്റ് കാഴ്ചകള്* കണ്ട് നടന്നു. ഉയര്*ന്നു താഴുന്ന സീസോയെ നോക്കി എന്തു പഠിക്കാനാണ്. ജീവിതത്തിന്റെ ഉയര്*ച്ച താഴ്*ചകള്*. തന്റെ ഉയര്*ച്ച മറ്റൊരുത്തന്റെ ഔദാര്യമാണെന്നകാര്യം ആരാണ്* ഓര്*ക്കാന്* ഇഷ്*ടപ്പെടുക.
സ്ലൈഡിന്റെ പടികള്* കയറി മുകളിലെത്തി ഉയര്*ച്ചയില്* നിന്ന് താഴേക്ക് നിരങ്ങി മണ്ണില്* വീഴുമ്പോള്* കുട്ടികള്* ചിരിക്കും. മുതിര്*ന്നവര്*ക്ക് ചിരി കൈമോശം വന്നുവോ ?
ഒഴിഞ്ഞ കോണിലെ മറ്റൊരു ചാരു ബഞ്ചില്* ഇരുന്നു. അടുത്തെങ്ങും ആരെയും കാണാനില്ലെങ്കിലും മരത്തിന്റെ മറവില്* നിന്ന് സീല്*ക്കാരശബ്*ദങ്ങള്* ഉയരുന്നുണ്ട്. പ്രണയിതാക്കള്* അവരുടെ ലോകത്താണ്.
എന്റെ മനസ്സില്* വീടിനേപ്പറ്റിയുള്ള ഓര്*മ്മകള്* നിറഞ്ഞു. മകള്* നേഴ്*സറിയില്* പോകാതിരിക്കാനായി വഴക്കിടാറുണ്ടോ ? ഭാര്യയ്*ക്ക് തന്നെ വീട്ടുകാര്യങ്ങള്* നോക്കി നടത്താനാവുന്നുണ്ടോ ?കൂട്ടുകിടക്കാന്* വരുന്ന വകയിലെ അമ്മായി വഴക്കിടാറുണ്ടോ ?
മുല്ലപ്പൂമാല വില്*ക്കുന്ന പെണ്*കുട്ടി എന്നെ തൊട്ടു വിളിച്ചപ്പോളാണ് ഞാന്* ഓര്**മ്മയില്* നിന്നുണര്*ന്നത്.
“സാര്* ഒരു മാല വാങ്ങുമോ ? പത്തു രൂ*പയേയുള്ളു സാര്* “
ഗാര്*ഡനില്* പൂക്കളില്ലാത്തതിന്റെ കുറവു തീര്*ക്കാനാവും ഇവള്* ഈ മുല്ലപ്പൂമാലയുമായി നടക്കുന്നത്, ആരു വാങ്ങാനാ...
ഇവള്*ക്കെന്ത് പ്രായം വരും. സ്*ക്കൂള്* വിദ്യാഭ്യാസമൊക്കെ പൂര്*ത്തിയാക്കിയിരിക്കുമോ ? പെണ്*കുട്ടികള്* കണ്ണടച്ച് തുറക്കുമ്പോഴല്ലേ വളരുന്നത്.
“എനിക്ക് മാലയൊന്നും വേണ്ട ഞാനിത് ആര്**ക്കു കൊടുക്കാനാ...”
“സാര്* ഭാര്യയ്*ക്ക് കൊടുക്കാം.. അല്ലെങ്കില്* ഗേള്*ഫ്രണ്ടിന്*....”
എനിക്ക് വേണ്ടെന്നു പറഞ്ഞ് വീണ്ടും ഞാനവളെ പറഞ്ഞയച്ചു.
അവളുടെ ഒട്ടിയ വയറും കുഴിഞ്ഞ കണ്ണുകളും മനസ്സില്* പതിഞ്ഞു. അവളെ ഒരു മാലവാങ്ങിച്ച് സഹായിക്കണമെന്നുണ്ട്. എങ്കിലും ഞാന്* ആര്*ക്കുവേണ്ടിയാണ് മാല വാങ്ങേണ്ടത്. ഭാര്യയ്*ക്ക് മുല്ലപ്പൂമാലയെന്നു വെച്ചാല്* ജീവനാണ്. ഇനിയും നാട്ടില്* പോകുമ്പോള്* ഈ പെണ്*കുട്ടിയില്* നിന്നും ഒരു മുല്ലപ്പൂമാലവാങ്ങി നാട്ടില്* കൊണ്ടുപോയി ഭാര്യയ്*ക്ക് കൊടുക്കണം.
അവളുടെ പക്കല്* അഞ്ചു മുല്ലപ്പൂമാലയാണുള്ളത്. എല്ലാം വിറ്റാലും അന്*പതു രൂപാ കിട്ടും. അന്*പതു രൂപയ്*ക്കായി ഈ സന്ധ്യമുഴുവന്* ഈ ഗാര്*ഡനില്* അലയാന്* ഇവള്*ക്ക് പേടിയൊന്നുമില്ലയോ ?
ഒരു പക്ഷേ ഇവളുടെ ചെറുപ്പത്തിലേ അച്*ഛന്* പാമ്പുകടിയേറ്റു മരിച്ചു പോയിക്കാണും. അമ്മ തളര്*വാതം പിടിച്ച് കിടക്കുകയാകും. വീട്ടിലൊരു അനിയനും അനിയത്തിയും കാണും. ഇവള്* മാലയും വിറ്റ് നാളെ അരി വാങ്ങാനുള്ള പണവുമായി വരുന്നത് കാത്തിരിക്കുകയാവും ചോര്*ന്നൊലിക്കുന്ന ഒരു കുടില്*. ഇവള്* ചെന്നിട്ടു വേണമായിരിക്കും വിശക്കുന്ന കുറേ വയറുകള്*ക്ക് കഞ്ഞി വെച്ചു കൊടുക്കുവാന്*. ഇവള്* പഠിക്കാന്* മിടുക്കി ആയിരുന്നിരിക്കണം. കോളേജില്* പോകാന്* പണമില്ലാത്തതിന്റെ പേരില്* തുടര്*ന്ന് പഠിക്കാനാവാത്തതിന്റെ വിഷമം അവള്*ക്കുണ്ടാകും. അവളേപ്പറ്റി കുറേ കഥകള്* മനസ്സില്* കുറിച്ചിട്ടു. ഇനിയുമൊരിക്കല്* ചോദിച്ച് മനസ്സിലാക്കണം ഞാന്* മനസ്സില്* കുറിച്ചതാണോ അവളുടെ ജീവിതമെന്ന്.
ഊഞ്ഞാലാടുന്ന കുട്ടികള്* ഉച്ചത്തില്* കരയുന്നുണ്ട്. ഊഞ്ഞാല്* ചങ്ങലയുടെ കറ കറ ശബ്*ദം അതിലും ഉയര്*ന്നു കേള്*ക്കാം. ഓണക്കാലത്ത് ഊഞ്ഞാലു വള്ളി കൊണ്ട് ഊഞ്ഞാലിടുന്നതും, പന്തയം വെച്ച് ഉയര്*ന്ന് ആടി മരച്ചില്ല പറിച്ചു കൊണ്ടു വരുന്നതും മനസ്സില്* ഓടിയെത്തി. അന്നൊക്കെ എന്തു രസമായിരുന്നു, എത്ര കൂട്ടുകാരുണ്ടായിരുന്നു. ഇന്ന് ഈ നഗരത്തില്* ആള്*ക്കൂട്ടത്തിനു നടുവില്* ഞാനൊറ്റയ്*ക്ക് എന്തു ജീവിതമാണിത് ?
ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും പരസ്*പരം തോളില്* കൈയിട്ട് എന്തൊക്കയോ തമാശകള്* പറഞ്ഞ് കള്ളച്ചിരിയുമായി ഉണക്കമരത്തിന്റെ മറവിലുള്ള ചാരു ബെഞ്ചിലേക്ക് പോയി.
ഈ സന്ധ്യയില്* എന്റെ ഭാര്യയും കൂടെയുണ്ടായിരുന്നെങ്കില്* എന്ന ചിന്ത മനസ്സിനെ കുളിരണിയിച്ചു. അധികം താമസിക്കാതെ തന്നെ ഭാര്യയേയും മകളേയും നഗരത്തിലേക്ക് കൊണ്ടു വരുവാന്* മനസ്സിലുറച്ചു.
മുല്ലപ്പൂമാല വില്*ക്കുന്ന പെണ്*കുട്ടി വീണ്ടും എന്റെ അരികിലെത്തി.
“ സാര്* ഒരു മാല വാങ്ങുമോ ? പത്തു രൂപയേയുള്ളൂ “
ഞാന്* അവളുടെ കൈയിലേക്ക് നോക്കി അഞ്ചു മാലയും കൈയിലുണ്ട്. രാത്രി വളരെ വൈകിയിട്ടും ഒന്നു പോലും ഇവള്*ക്ക് വില്*ക്കാനായില്ല. എന്റെ മനസ്സലിഞ്ഞു. ഇവള്* അരിയുമായി ചെല്ലുന്നത് കാത്തിരിക്കുന്ന കണ്ണുകളെ ഞാന്* മനസ്സില്* കണ്ടു. പോക്കറ്റില്* നിന്ന് പേഴ്*സെടുത്ത് നൂറു രൂപാ അവളുടെ കൈയില്* കൊടുത്തു. ഒരു മാല വാങ്ങി അവളുടെ കഴുത്തിലും ഇട്ടു കൊടുത്തു.
അവളുടെ മുഖത്ത് സന്തോഷം മിന്നി മറഞ്ഞു. ബാക്കി തരേണ്ട കൈയില്* വെച്ചോളു എന്നു പറഞ്ഞപ്പോള്* അവളുടെ കണ്ണുകള്* സന്തോഷം കൊണ്ട് നിറഞ്ഞു.
അവള്* കഴുത്തില്* നിന്നും ഞാനണിയിച്ച മാലയൂരി മുടിയില്* തിരുകി. എന്റെ കൈയില്* നിന്നും പോപ്പ് കോണ്* വാങ്ങി കൊറിച്ചു. വരൂ സാര്* നമുക്കവിടെയിരിക്കാം. അവള്* എന്റെ കൈയില്* പിടിച്ച് നിര്*ബ്ബന്ധിച്ച് മറ്റൊരു ബെഞ്ചിലേക്ക് നടത്തി.
അവളുടെ കഥ ചോദിക്കാന്* തുടങ്ങുന്നതിനു മുമ്പേ അവള്* എന്റെ കവിളില്* നുള്ളി പറഞ്ഞു
“ കള്ളന്* വന്നപ്പോഴേ ഞാന്* ശ്രദ്ധിക്കാന്* തുടങ്ങിയതാ.. ഞാന്* വിചാരിച്ചു മാന്യനാണെന്ന്.. എല്ലാ ആണുങ്ങളും ഇങ്ങനെയാ....”
“കുട്ടിയുടെ വീട്ടില്* ആരെല്ലാമുണ്ട്“
“സാറെ കഥ പറയാനുള്ള നേരമല്ലിത്... ഗാര്*ഡന്* അടയ്*ക്കാറായി “
“കുട്ടീ.. എന്താണ് നിന്റെ ഭാവം”
“ഞാനാരുടേയും കുട്ടിയല്ല സാറെ”
“നീയെനിക്ക് മകളേപ്പോലെയാണ്”
“സാറെ വേദാന്തമോതേണ്ട സമയമല്ലിത്.. ബെല്ലടിക്കാറായി.. ബെല്ലടിച്ചാല്* നൂറു രൂപ വെള്ളത്തിലാകും”
അവള്* അടുത്തോട്ട് നീങ്ങിയിരുന്ന് തോളില്* പിടിച്ചപ്പോള്* ഞാന്* അറിയുകയായിരുന്നു ഇവള്* കുട്ടിയൊന്നുമല്ല. തന്റെ ഭാര്യ ചൂടാറുള്ള മുല്ലപ്പൂവിന്റെ അതേ മണംതന്നെയാണ് ഇവള്* ചൂടിയിരിക്കുന്ന മുല്ലപ്പൂവിനും. എന്റെ മനസ്സിലെ കുട്ടിയില്* നിന്നും ഒരു സ്ത്രീയിലേക്ക് ഇവള്* എത്ര വേഗമാണ് വളര്*ന്നത്. ഞാന്* ഭയപ്പെട്ട് അത്ഭുതംകൂറിയിരുന്നു.
അപ്പോഴേക്കും വലിയ ശബ്*ദത്തില്* മണിമുഴങ്ങി.കാവല്*ക്കാരന്* എല്ലാവരെയും പുറത്താക്കിത്തുടങ്ങി. അവള്* കാവല്*ക്കാരന്* കാണാതെ എങ്ങോട്ടോ മറഞ്ഞു. ഞാനും വളരെ വേഗം ഗാര്*ഡന്റെ ഗെയിറ്റു കടന്നു. ഇനിയുമൊരിക്കല്* ഈ ഗാര്*ഡനില്* പൂക്കള്* വിരിയുമോ ?
-
ഉണരുന്ന സമയം (കഥ)
ബംഗലൂരുവില്* നിന്നും നാട്ടിലേക്കു പോകുമ്പോള്* ബസ്സിന്റെ ഏറ്റവും പിന്നിലത്തെ സീറ്റുതന്നെ മനോജ് ചോദിച്ചു വാങ്ങി. ബസ്സിന്റെ പിന്*ഭാഗത്ത് കുലുക്കം കൂടുതലാണെന്നു പറഞ്ഞ് പതിവ് യാത്രക്കാരൊന്നും ആ സീറ്റില്* ഇരിക്കാറില്ല. എങ്കിലും എന്തോ മനോജിന് പ്രിയം ഏറ്റവും പിന്നിലുള്ള സീറ്റുതന്നെയാണ്. ബസ്സ് ആരംഭിക്കുന്ന മടിവാളയില്* നിന്നും അഞ്ചുമണിക്കു മുന്**പേ തന്നെ തന്റെ സീറ്റില്* ഇരിപ്പുറപ്പിച്ചു. കഴിഞ്ഞ ഒന്നര വര്**ഷത്തിനുള്ളില്* ഇത് നാലാം തവണയാണ് നാട്ടിലേക്ക് പോകുന്നത്.
ഇവിടെ വീട്ടുകാരുടെ നിര്**ബ്ബന്ധത്തിനു വഴങ്ങി ഹോട്ടല്* മാനേജുമെന്റ് പഠിക്കുകയാണ്. ഇപ്പോള്* മനോജ് ആരോടും അധികം സംസാരിക്കാറില്ലായെങ്കിലും വാചാലമായ ഇന്നലെകളുടെ ഓര്*മ്മകള്* ധാരാളമുണ്ട്. മനോജ് സ്*ക്കൂളില്* പഠിക്കുമ്പോള്* സ്*ക്കൂള്* ലീഡറായിരുന്നു എന്ന് പറയുമ്പോള്* ഇന്നലെകളില്* കൊടി ഉയര്**ന്നു പറന്നത് മനസ്സില്* ഓടിയെത്തും. പാര്*ട്ടിയുടെ വിദ്യാര്*ത്ഥി വിഭാഗത്തിന്റെ സജീവ പ്രവര്*ത്തകനായിരുന്നു. വിദ്യാര്**ത്ഥി സമരങ്ങള്*ക്കൊക്കെ മുന്നില്* തന്നെയായിരുന്നു. പറിച്ചു നട്ടപ്പോള്* വേരുകള്* നഷ്ടപ്പെട്ടതിനാലാകാം വാടിക്കരിഞ്ഞ ചെടിപോലെ മൂകമായിപ്പോയത്. ഇപ്പോള്* മനോജിന് പഠനത്തോടെന്നല്ല ഒന്നിനോടും താത്*പര്യമില്ല.
പുറമേ മൂകത തളം കെട്ടി നില്*ക്കുമ്പോളും മനസ്സില്* നാട്ടിലെ പച്ചപ്പ് നിറഞ്ഞ് നില്**ക്കുകയാണ്. മനസ്സ് കൊണ്ട് പടവെട്ടി മുന്നേറുകയാണ്. ഭാവനയില്* നായകനില്* കുറഞ്ഞ സ്ഥാനം ആര്**ക്കുവേണം.
ബസ്സ് യാത്ര ആരംഭിച്ചപ്പോള്* പല സീറ്റുകളും കാലിയായിരുന്നെങ്കിലും പിന്നെയും കുറേ സ്*റ്റോപ്പുകള്* കഴിഞ്ഞപ്പോഴേക്കും എല്ലാ സീറ്റും നിറഞ്ഞു. ബസ്സില്* കയറുന്നത് ആരെന്നു തിരക്കാനോ ആ കൂട്ടത്തില്* പരിചയക്കാരുണ്ടെങ്കില്* ഒരു ചെറു പുഞ്ചിരിയോ ഒരു കുശലാന്വേഷണമോ നടത്താന്* മിനക്കെടാതെ മനോജ് തന്റെ ലോകത്തു മാത്രമായിരുന്നു.
രാവിലെ വീട്ടിലെത്തിയാല്* വീടിന്റെ മുറ്റത്തു കൂടി ഉലാത്തി നടന്ന് ഒരു മണിക്കൂറുകൊണ്ട് പല്ല് തേക്കുന്നതും, അതിനിടലില്* അമ്മ പലപ്രാവശ്യം അപ്പവും കറിയും എടുത്തു വെച്ച് വിളിയ്*ക്കുന്നത് കേട്ടിട്ടും കേള്*ക്കാതിരിക്കുന്നതും, കിണറ്റില്* നിന്നും പച്ചവെള്ളം തലവഴി കോരി ഒഴിച്ച് കുളിക്കുന്നതും മറ്റും ഭാവനയില്* കണ്ട് മനോജിരിയ്*ക്കുകയാണ്.
ഇവിടെ തിരക്കില്*, കുളിച്ച് പല്ലുതേച്ച് ടൈ കെട്ടി റൂമിനു പുറത്തിറങ്ങാന്* അഞ്ചു മിനിറ്റു തന്നെ ധാരാളമാണ്. നഗരത്തില്* നഷ്ടപ്പെടുന്നതൊക്കെ തിരികെപ്പിടിയ്*ക്കാനുള്ള ശ്രമമാണ് മനോജ് ഭാവനയില്* ഒരുക്കുന്നത്.
സിറ്റി കഴിഞ്ഞപ്പോള്* ബസ്സ് ഒരു റെസ്*റ്റോറന്റിനു മുന്*പില്* നിര്**ത്തി. രാത്രി ഭക്ഷണം വേണ്ടവരൊക്കെ അവിടെ നിന്നും കഴിച്ചു. ചിലര്* ബസ്സിനു പുറത്തിറങ്ങി വിശാലമായ ആകാശത്തേക്ക് പുക ഊതി സമയം കൊന്നു. ഏകദേശം ഇരുപതു മിനിറ്റു കഴിഞ്ഞപ്പോള്* ബസ്സ് യാത്ര തുടര്*ന്നു. ഇനിയും രാത്രി മുഴുവന്* ബസ്സ് ഓട്ടമാണ്. രാവിലെ നാട്ടിലെത്തിയെ ഇനിയും നിര്*ത്തുകയുള്ളു. കണ്ട് പകുതിയാക്കിയ സിനിമയുടെ ബാക്കിപോലും കാണാതെ മിക്കവരും ഉറക്കത്തിനായ് കണ്ണടച്ചു കിടന്നു. നന്നായി ചാരിക്കിടക്കാവുന്ന സീറ്റായതിനാല്* ഉറക്കം വല്ല്യ തരക്കേടില്ലാതെ നടക്കും. സിനിമ ഒരു ചടങ്ങു മാതിരി കണ്ടു കഴിഞ്ഞ് ശേഷിച്ചവരും ഉറക്കത്തിലേക്ക് വഴുതി. എങ്ങും നിര്*ത്താതെ ഒരേ വേഗത്തിലുള്ള യാത്രയായതിനാല്* ഉറക്കത്തിന് തടസ്സമൊന്നും ഉണ്ടായില്ല. ഏതോ പെട്രോള്* പമ്പില്* കയറി ഡീസല്* അടിക്കുന്നത് ഉറക്കത്തിലും അറിയുന്നുണ്ടായിരുന്നു.
നേരം പരാപരാ വെളുത്തപ്പോള്* ബസ്സ് പതിവില്ലാതെ എവിടെയോ നിര്**ത്തി. ഡ്രൈവര്* പുറത്തിറങ്ങുന്നതു കണ്ട്, കിളിയോടൊപ്പം ഉണര്*ന്നവര്* ചിലര്* പുറത്തിറങ്ങി. മനോജും കാര്യം തിരക്കാന്* പുറത്തിറങ്ങി.
റോഡിനു കുറുകെ വലിയകല്ലുകളും ടാര്* വീപ്പകളും നിരത്തിയിട്ടിരിക്കുന്നതു കണ്ടപ്പോള്* മനസ്സിലായി ഇന്നും എന്തോ ഹര്**ത്താലാണ്. ബസ്സ് തമിഴ്*നാട് കടന്ന് കേരളത്തിന്റെ അതിര്**ത്തിയിലെത്തിയെന്ന് മനസ്സിലായി. കര്*ണ്ണാടകത്തിലും തമിഴുനാട്ടിലും ഇല്ലാതിരുന്ന എന്തോ ഹര്**ത്താല്* കേരളത്തില്* നടക്കുകയാണ്.
ഇന്നലെ ഒന്നും പറഞ്ഞു കേട്ടില്ല, മുന്നമേ അറിഞ്ഞിരുന്നെങ്കില്* യാത്ര ആരംഭിക്കുമായിരുന്നില്ല. പ്രതികരിക്കാനുള്ള അവകാശം ദുഃരുപയോഗപ്പെടുത്തുന്നതിനേപ്പറ്റി യാത്രക്കാരനില്* ഒരുവന് എന്തൊക്കയോ പറയുവാനുണ്ടായിരുന്നു.
ഇനിയും ഒന്നും ചെയ്യുവാനാകില്ല വൈകുന്നേരം വരെ വിശ്രമിക്കുകയെന്ന് വളരെ നിസ്സംഗതയോടെയാണ് ഡ്രൈവര്* പറഞ്ഞത്. അപ്പോഴേക്കും ബസ്സിലെ മറ്റുയാത്രക്കാരും കാര്യം അറിയുവാനായി പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു.
അടുത്തെങ്ങും കടകളൊന്നും ഇല്ലായിരുന്നു അല്ലെങ്കില്* വല്ല കാപ്പിയെങ്കിലും കുടിച്ച് നില്*ക്കാമായിരുന്നു. എല്ലാവരും വിധിയെ ശപിച്ചു കൊണ്ട് പിറുപിറുക്കുമ്പോള്* ഒരല്പം ദൂരെ, ബസ്സ് നിര്**ത്തിയിട്ടിരിക്കുന്നിടത്തു നിന്ന് കാണാവുന്ന ദൂരത്തിലുള്ള വീട്ടില്* നിന്ന് ഒരു കാരണവര്* ഇറങ്ങി വന്ന് ബസ്സ് യാത്രക്കാരെ ആ വീട്ടിലേക്ക് ക്ഷണിച്ചു. എല്ലാവരും വിലപിടിപ്പുള്ള സാധനങ്ങള്* വെച്ചിട്ടുള്ള ഹാന്*ഡ് ബാഗും കൈയ്യിലെടുത്ത് കാരണവരുടെ പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി.
ഞങ്ങളുടെ ബസ്സിന്റെ മുന്**പേ അതേ വഴിയിലൂടെ പല വാഹനങ്ങളും കടന്നു പോയെങ്കിലും ഞങ്ങളുടെ ബസ്സ് വരുന്നതിന് തൊട്ടു മുന്*പാണ് ഇവിടെയും റോഡില്* തടസ്സങ്ങള്* സൃഷ്ടിക്കപ്പെട്ടത്. ഈ തടസ്സങ്ങള്* മറി കടന്നാല്* കുറേ കൂടി മുന്നോട്ടു പോകാമായിരിക്കും പക്ഷേ അധികം ദൂരം ചെല്ലുന്നതിനു മുന്**പ് അടുത്ത തടസ്സം ഉണ്ടാകുമെന്ന് ഉറപ്പാണ്.
കാരണവരുടെ വീട് ഒരു പഴയ തറവാടുതന്നെയാണ്. ബസ്സില്* വന്നവര്**ക്കെല്ലാം അവിടെ കട്ടന്* കാപ്പി ഒരുക്കിയിരുന്നു. വീട്ടുകാര്**ക്കും അറിയില്ല എന്തു കാരണത്തിന്റെ പേരിലാണ് ഹര്*ത്താലെന്ന്. വെളുപ്പിനെ മുദ്രാവാക്യങ്ങള്* വിളിച്ചു കൊണ്ട് ഒരു സംഘം റോഡിലൂടെ പോകുന്നതു കേട്ടപ്പോഴേ അവര്*ക്ക് മനസ്സിലായി ഇന്നും ഹര്**ത്താലാണെന്ന്. അതൊരു പുതുമയുള്ള കാര്യം അല്ലാത്തതിനാല്* കാരണം തിരക്കാനൊന്നും പോയില്ല. വെളുപ്പിനേതന്നെ കിട്ടാവുന്ന ജോലിക്കാരെയും വിളിച്ച് വളരെ വേഗം കട്ടന്* കാപ്പി തിളപ്പിച്ചു.
ആ വീട്ടിലെ സ്*ത്രീകള്* ഇറങ്ങി വന്ന് ബസ്സിലുണ്ടായിരുന്ന സ്*ത്രീകളെയും പെണ്*കുട്ടികളേയും വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി. പുരുഷന്മാര്* മുറ്റത്ത് നിരത്തിയിട്ടിരുന്ന കസേരകളിലും മതിലിലുമൊക്കെയിരുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks