പൂക്കളില്ലാത്ത ഗാര്*ഡന്* (കഥ)
നഗരത്തിലെ പൂക്കളില്ലാത്ത ഗാര്*ഡനില്* ഞാനൊരിക്കലേ പോയിട്ടുള്ളൂ, പൂക്കളില്ലെങ്കിലെന്താ ശലഭങ്ങള്* ധാരാളമുണ്ടല്ലോ.

നഗരത്തിലെ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം കിട്ടിയിട്ട് ദിവസങ്ങളേ ആകുന്നുള്ളൂ. മനസ്സിപ്പോളും നാട്ടില്* തന്നെയാണ്. പ്രേമിച്ചു കെട്ടിയ ഭാര്യയോടും നേഴ്*സറിയില്* പോകുന്ന മകളോടുമുള്ള ഇന്നലെകള്* മനസ്സില്* നിറഞ്ഞു നില്*ക്കുന്നു. ശരീരം നമുക്ക് എങ്ങോട്ടു വേണമെങ്കിലും പറിച്ചു നടാമല്ലോ.

പുതിയ ജോലി സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്* സമയമെടുക്കും. സഹപ്രവര്*ത്തകരെല്ലാം പുതുമുഖങ്ങളാണ്, അളന്നു കുറിച്ച വാക്കുകളില്* മാത്രം സംസാരിക്കുന്നവര്*. കുടുംബം കൂടെയില്ലാത്ത ജീവിതവും പരിചയമില്ല. വയറിന്* നല്ലതല്ലെന്ന് അറിയാമായിരുന്നിട്ടും ഹോട്ടല്* ഭക്ഷണത്തേത്തന്നെ ആശ്രയിക്കേണ്ടി വന്നു.

സമയം കൊല്ലാന്* വേണ്ടിയാണ് വഴിയരികിലുള്ള ഗാര്*ഡനിലെത്തിയത്. മൂന്നേക്കറോളം വ്യാപിച്ചു കിടക്കുന്ന ഗാര്*ഡന്* തന്റെ നഷ്*ട പ്രതാപം വിളിച്ചറിയിക്കുന്നുണ്ട്. നഗരസഭ വളരെ കൊട്ടിഘോഷിച്ച് ആരംഭിച്ചതാണ്. വര്*ഷങ്ങള്* കഴിഞ്ഞപ്പോള്* നോക്കി നടത്താനും പരിപാലിക്കാനും ആരും ഇല്ല്ലാതെയായി. ജോലിക്കാരനായി ഒരു കാവല്*ക്കാരന്* മാത്രം ഇന്നുണ്ട്. അദ്ദേഹത്തെയാണ് ഗെയിറ്റിനരികിലായുള്ള കസേരയില്* പ്രതിഷ്*ഠിച്ചിരിക്കുന്നത്. അലക്കി അലക്കി നരകയറിയ യൂണിഫോറം ധരിച്ച് മീശപിരിച്ച് അലസമായി അദ്ദേഹം അവിടെയുണ്ടാകും. സ്വന്തം ജീവിതത്തിനു പോലും കാവലാളാകാന്* തനിക്കാകുന്നില്ലെന്ന തിരിച്ചറിവാകാം കാവല്*ക്കാരനെ അലസനാക്കിയത്. ആരുടേയും കാവലാളാകാന്* തനിക്കാകില്ലെന്ന് ചിലപ്പോളൊക്കെ ക്ഷോഭത്തോടെ അയാള്* വിളിച്ചു പറയാറുണ്ട്.

രാത്രി പത്തു മണിക്ക് എല്ലാവരേയും പുറത്താക്കി ഗെയിറ്റടയ്*ക്കുകയാണ് കാവല്*ക്കാരന്* ഇപ്പോള്* ഉള്ള പ്രധാന ജോലി. രാവിലെ പത്തിനൊ പന്ത്രണ്ടിനൊ കാവല്*ക്കാരന്റെ സൌകര്യം പോലെയെ ഗെയിറ്റ് തുറക്കാറുള്ളു. വൈകുന്നേരങ്ങളില്* അവിടെ കുറേ ആളുകള്* സ്ഥിരമായി വരാറുണ്ട്. ഗാര്*ഡനിനുള്ളില്* ഭിക്ഷാടനം നിരോധിച്ചിട്ടുള്ളതിനാല്* ഭിക്ഷക്കാര്* ഗെയിറ്റിങ്കലാണ് മുതല്* മുടക്കില്ലാത്ത ജോലി ചെയ്യുന്നത്.

നഗര ജീവിതത്തിന്റെ തിരക്കില്* നിന്നും പലര്*ക്കും ഒരാശ്വാസമാണ് ഈ സ്ഥലം. ജോലിയുടെ സമ്മര്*ദ്ദത്തില്* നിന്നും ആശ്വാസം നേടുവാനായി ചിലര്*ക്കായി ഇവിടെ സ്ഥിരം ബെഞ്ചുകളുണ്ട്. കുട്ടികള്*ക്ക് ഫ്*ളാറ്റു ജീവിതത്തില്* നിന്നും സ്വാതന്ത്ര്യം ലഭിക്കുന്നത് ഇവിടെ വരുമ്പോഴാണ്. പകല്* മറ്റു പല ജോലി ചെയ്യുന്നവര്* വൈകുന്നേരങ്ങളില്* ഇവിടെ വന്ന് കപ്പലണ്ടി കച്ചവടം നടത്തുന്നതും ബലൂണും പീപ്പിയും വില്*ക്കുന്നതും പല കുടുംബങ്ങള്*ക്കും ആശ്വാസമാണ് (വില്*ക്കുന്നവര്*ക്കും വാങ്ങുന്നവര്*ക്കും)

കാവല്*ക്കാരന്റെ കണ്ണുവെട്ടിച്ച് പല ഭിക്ഷക്കാരും ഗാര്*ഡനുള്ളില്* കയറിയിട്ടുണ്ട്. മാന്യമായി വേഷം ധരിച്ച പലരും അടുത്തു വന്ന് പരിചയപ്പെട്ട് ആവലാതികള്* പറഞ്ഞ് സഹായം ചോദിക്കുമ്പോളാണ്* യാചനയുടെ മുഖം തിരിച്ചറിയുന്നത്. ഒരു കണക്കിനു നോക്കിയാല്* ആരാണ് യാചകരല്ലാത്തത്.

ഒരു പോപ്പ് കോണും വാങ്ങി കൊറിച്ചു കൊണ്ട് നടപ്പാതയ്*ക്കരികിലുള്ള ചാരു ബെഞ്ചില്* ഞാനിരുന്നു. ആദ്യമായി ഇവിടെ എത്തിയതിനാലാകാം കണ്ണുകള്* ചുറ്റും ആര്*ത്തിയോടെയാണ് നോക്കുന്നത്.

ജീവിതത്തിന്റെ വൈകിയ വേളയിലാണ് മരണത്തോടുള്ള ഭയം കൂടുന്നത്. ആരോഗ്യ പരിപാലനത്തെപ്പറ്റി വ്യാകുലപ്പെടുന്നവരുടെ എണ്ണം കൂടി വരുന്നതായി നടപ്പാതയിലെ തിരക്ക് വിളിച്ചറിയിക്കുന്നുണ്ട്. വിശാലമായ കുളത്തിനു ചുറ്റുമുള്ള നടപ്പാതയിലൂടെ ഒറ്റയ്*ക്കും കൂട്ടമായും ആളുകള്* നടക്കുന്നുണ്ട്. ചിലര്* മണിക്കൂറു നോക്കിയും മറ്റു ചിലര്* കുളത്തിനെ പ്രദിക്ഷണം വെയ്*ക്കുന്ന എണ്ണം കണക്കുകൂട്ടിയും കൈയും വീശി കാലും നീട്ടി വെച്ച് ജീവിതം വെട്ടിപ്പിടിക്കാന്* ശ്രമിക്കുന്നു. മിക്കവരും കുടവയറന്മാരും തടിച്ചികളുമാണ്. എല്ലാവരുടേയും മുഖത്ത് ആയുസ്സ് നീട്ടിത്തരണേയെന്നുള്ള പ്രാര്*ത്ഥന തെളിഞ്ഞു കാണാം.