മുല്ലപ്പൂമാല വില്*ക്കുന്ന പെണ്*കുട്ടിയെ കണ്ടപ്പോളാണ് ഗാര്*ഡനില്* പൂക്കളൊന്നും ഇല്ലല്ലോ എന്ന സത്യം എന്റെ ശ്രദ്ധയില്* പെട്ടത്. അത് എന്നെ അത്ഭുതപ്പെടുത്തി. ചെടികള്* വാടിക്കരിഞ്ഞതിന്റെ കുറ്റികള്* അവിടവിടെ കാണാം. പല വൃക്ഷങ്ങളും വാടിക്കരിഞ്ഞിരിക്കുന്നു. പരിപാലിക്കാനാളില്ലാതെ ചെടികള്* എങ്ങനെ വളരും.

പൂക്കളില്ലാത്ത ഗാര്*ഡനില്* ശലഭങ്ങളും കാണാന്* വഴിയില്ലല്ലോ ? എങ്കിലും കണ്ണിനു കുളിര്*മ്മയേകിക്കൊണ്ട് ചില ചിത്രശലഭങ്ങള്* നടപ്പാതയിലൂടെ പറക്കുന്നുണ്ടായിരുന്നു.


മുല്ലപ്പൂമാല വില്*ക്കുന്ന പെണ്*കുട്ടി മാലയുമായി എന്റെ അരികിലും വന്നു പക്ഷേ മാല വാങ്ങാതെ പറഞ്ഞു വിട്ടു, ഞാനാര്*ക്കായി മുല്ലപ്പുമാല വാങ്ങാനാണ്* ?


ഇരുന്നു മടുത്തപ്പോള്* എഴുന്നേറ്റ് കാഴ്ചകള്* കണ്ട് നടന്നു. ഉയര്*ന്നു താഴുന്ന സീസോയെ നോക്കി എന്തു പഠിക്കാനാണ്. ജീവിതത്തിന്റെ ഉയര്*ച്ച താഴ്*ചകള്*. തന്റെ ഉയര്*ച്ച മറ്റൊരുത്തന്റെ ഔദാര്യമാണെന്നകാര്യം ആരാണ്* ഓര്*ക്കാന്* ഇഷ്*ടപ്പെടുക.


സ്ലൈഡിന്റെ പടികള്* കയറി മുകളിലെത്തി ഉയര്*ച്ചയില്* നിന്ന് താഴേക്ക് നിരങ്ങി മണ്ണില്* വീഴുമ്പോള്* കുട്ടികള്* ചിരിക്കും. മുതിര്*ന്നവര്*ക്ക് ചിരി കൈമോശം വന്നുവോ ?


ഒഴിഞ്ഞ കോണിലെ മറ്റൊരു ചാരു ബഞ്ചില്* ഇരുന്നു. അടുത്തെങ്ങും ആരെയും കാണാനില്ലെങ്കിലും മരത്തിന്റെ മറവില്* നിന്ന് സീല്*ക്കാരശബ്*ദങ്ങള്* ഉയരുന്നുണ്ട്. പ്രണയിതാക്കള്* അവരുടെ ലോകത്താണ്.


എന്റെ മനസ്സില്* വീടിനേപ്പറ്റിയുള്ള ഓര്*മ്മകള്* നിറഞ്ഞു. മകള്* നേഴ്*സറിയില്* പോകാതിരിക്കാനായി വഴക്കിടാറുണ്ടോ ? ഭാര്യയ്*ക്ക് തന്നെ വീട്ടുകാര്യങ്ങള്* നോക്കി നടത്താനാവുന്നുണ്ടോ ?കൂട്ടുകിടക്കാന്* വരുന്ന വകയിലെ അമ്മായി വഴക്കിടാറുണ്ടോ ?


മുല്ലപ്പൂമാല വില്*ക്കുന്ന പെണ്*കുട്ടി എന്നെ തൊട്ടു വിളിച്ചപ്പോളാണ് ഞാന്* ഓര്**മ്മയില്* നിന്നുണര്*ന്നത്.

“സാര്* ഒരു മാല വാങ്ങുമോ ? പത്തു രൂ*പയേയുള്ളു സാര്* “
ഗാര്*ഡനില്* പൂക്കളില്ലാത്തതിന്റെ കുറവു തീര്*ക്കാനാവും ഇവള്* ഈ മുല്ലപ്പൂമാലയുമായി നടക്കുന്നത്, ആരു വാങ്ങാനാ...
ഇവള്*ക്കെന്ത് പ്രായം വരും. സ്*ക്കൂള്* വിദ്യാഭ്യാസമൊക്കെ പൂര്*ത്തിയാക്കിയിരിക്കുമോ ? പെണ്*കുട്ടികള്* കണ്ണടച്ച് തുറക്കുമ്പോഴല്ലേ വളരുന്നത്.
“എനിക്ക് മാലയൊന്നും വേണ്ട ഞാനിത് ആര്**ക്കു കൊടുക്കാനാ...”
“സാര്* ഭാര്യയ്*ക്ക് കൊടുക്കാം.. അല്ലെങ്കില്* ഗേള്*ഫ്രണ്ടിന്*....”
എനിക്ക് വേണ്ടെന്നു പറഞ്ഞ് വീണ്ടും ഞാനവളെ പറഞ്ഞയച്ചു.

അവളുടെ ഒട്ടിയ വയറും കുഴിഞ്ഞ കണ്ണുകളും മനസ്സില്* പതിഞ്ഞു. അവളെ ഒരു മാലവാങ്ങിച്ച് സഹായിക്കണമെന്നുണ്ട്. എങ്കിലും ഞാന്* ആര്*ക്കുവേണ്ടിയാണ് മാല വാങ്ങേണ്ടത്. ഭാര്യയ്*ക്ക് മുല്ലപ്പൂമാലയെന്നു വെച്ചാല്* ജീവനാണ്. ഇനിയും നാട്ടില്* പോകുമ്പോള്* ഈ പെണ്*കുട്ടിയില്* നിന്നും ഒരു മുല്ലപ്പൂമാലവാങ്ങി നാട്ടില്* കൊണ്ടുപോയി ഭാര്യയ്*ക്ക് കൊടുക്കണം.


അവളുടെ പക്കല്* അഞ്ചു മുല്ലപ്പൂമാലയാണുള്ളത്. എല്ലാം വിറ്റാലും അന്*പതു രൂപാ കിട്ടും. അന്*പതു രൂപയ്*ക്കായി ഈ സന്ധ്യമുഴുവന്* ഈ ഗാര്*ഡനില്* അലയാന്* ഇവള്*ക്ക് പേടിയൊന്നുമില്ലയോ ?


ഒരു പക്ഷേ ഇവളുടെ ചെറുപ്പത്തിലേ അച്*ഛന്* പാമ്പുകടിയേറ്റു മരിച്ചു പോയിക്കാണും. അമ്മ തളര്*വാതം പിടിച്ച് കിടക്കുകയാകും. വീട്ടിലൊരു അനിയനും അനിയത്തിയും കാണും. ഇവള്* മാലയും വിറ്റ് നാളെ അരി വാങ്ങാനുള്ള പണവുമായി വരുന്നത് കാത്തിരിക്കുകയാവും ചോര്*ന്നൊലിക്കുന്ന ഒരു കുടില്*. ഇവള്* ചെന്നിട്ടു വേണമായിരിക്കും വിശക്കുന്ന കുറേ വയറുകള്*ക്ക് കഞ്ഞി വെച്ചു കൊടുക്കുവാന്*. ഇവള്* പഠിക്കാന്* മിടുക്കി ആയിരുന്നിരിക്കണം. കോളേജില്* പോകാന്* പണമില്ലാത്തതിന്റെ പേരില്* തുടര്*ന്ന് പഠിക്കാനാവാത്തതിന്റെ വിഷമം അവള്*ക്കുണ്ടാകും. അവളേപ്പറ്റി കുറേ കഥകള്* മനസ്സില്* കുറിച്ചിട്ടു. ഇനിയുമൊരിക്കല്* ചോദിച്ച് മനസ്സിലാക്കണം ഞാന്* മനസ്സില്* കുറിച്ചതാണോ അവളുടെ ജീവിതമെന്ന്.


ഊഞ്ഞാലാടുന്ന കുട്ടികള്* ഉച്ചത്തില്* കരയുന്നുണ്ട്. ഊഞ്ഞാല്* ചങ്ങലയുടെ കറ കറ ശബ്*ദം അതിലും ഉയര്*ന്നു കേള്*ക്കാം. ഓണക്കാലത്ത് ഊഞ്ഞാലു വള്ളി കൊണ്ട് ഊഞ്ഞാലിടുന്നതും, പന്തയം വെച്ച് ഉയര്*ന്ന് ആടി മരച്ചില്ല പറിച്ചു കൊണ്ടു വരുന്നതും മനസ്സില്* ഓടിയെത്തി. അന്നൊക്കെ എന്തു രസമായിരുന്നു, എത്ര കൂട്ടുകാരുണ്ടായിരുന്നു. ഇന്ന് ഈ നഗരത്തില്* ആള്*ക്കൂട്ടത്തിനു നടുവില്* ഞാനൊറ്റയ്*ക്ക് എന്തു ജീവിതമാണിത് ?


ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും പരസ്*പരം തോളില്* കൈയിട്ട് എന്തൊക്കയോ തമാശകള്* പറഞ്ഞ് കള്ളച്ചിരിയുമായി ഉണക്കമരത്തിന്റെ മറവിലുള്ള ചാരു ബെഞ്ചിലേക്ക് പോയി.


ഈ സന്ധ്യയില്* എന്റെ ഭാര്യയും കൂടെയുണ്ടായിരുന്നെങ്കില്* എന്ന ചിന്ത മനസ്സിനെ കുളിരണിയിച്ചു. അധികം താമസിക്കാതെ തന്നെ ഭാര്യയേയും മകളേയും നഗരത്തിലേക്ക് കൊണ്ടു വരുവാന്* മനസ്സിലുറച്ചു.


മുല്ലപ്പൂമാല വില്*ക്കുന്ന പെണ്*കുട്ടി വീണ്ടും എന്റെ അരികിലെത്തി.

“ സാര്* ഒരു മാല വാങ്ങുമോ ? പത്തു രൂപയേയുള്ളൂ “
ഞാന്* അവളുടെ കൈയിലേക്ക് നോക്കി അഞ്ചു മാലയും കൈയിലുണ്ട്. രാത്രി വളരെ വൈകിയിട്ടും ഒന്നു പോലും ഇവള്*ക്ക് വില്*ക്കാനായില്ല. എന്റെ മനസ്സലിഞ്ഞു. ഇവള്* അരിയുമായി ചെല്ലുന്നത് കാത്തിരിക്കുന്ന കണ്ണുകളെ ഞാന്* മനസ്സില്* കണ്ടു. പോക്കറ്റില്* നിന്ന് പേഴ്*സെടുത്ത് നൂറു രൂപാ അവളുടെ കൈയില്* കൊടുത്തു. ഒരു മാല വാങ്ങി അവളുടെ കഴുത്തിലും ഇട്ടു കൊടുത്തു.

അവളുടെ മുഖത്ത് സന്തോഷം മിന്നി മറഞ്ഞു. ബാക്കി തരേണ്ട കൈയില്* വെച്ചോളു എന്നു പറഞ്ഞപ്പോള്* അവളുടെ കണ്ണുകള്* സന്തോഷം കൊണ്ട് നിറഞ്ഞു.


അവള്* കഴുത്തില്* നിന്നും ഞാനണിയിച്ച മാലയൂരി മുടിയില്* തിരുകി. എന്റെ കൈയില്* നിന്നും പോപ്പ് കോണ്* വാങ്ങി കൊറിച്ചു. വരൂ സാര്* നമുക്കവിടെയിരിക്കാം. അവള്* എന്റെ കൈയില്* പിടിച്ച് നിര്*ബ്ബന്ധിച്ച് മറ്റൊരു ബെഞ്ചിലേക്ക് നടത്തി.


അവളുടെ കഥ ചോദിക്കാന്* തുടങ്ങുന്നതിനു മുമ്പേ അവള്* എന്റെ കവിളില്* നുള്ളി പറഞ്ഞു

“ കള്ളന്* വന്നപ്പോഴേ ഞാന്* ശ്രദ്ധിക്കാന്* തുടങ്ങിയതാ.. ഞാന്* വിചാരിച്ചു മാന്യനാണെന്ന്.. എല്ലാ ആണുങ്ങളും ഇങ്ങനെയാ....”

“കുട്ടിയുടെ വീട്ടില്* ആരെല്ലാമുണ്ട്“

“സാറെ കഥ പറയാനുള്ള നേരമല്ലിത്... ഗാര്*ഡന്* അടയ്*ക്കാറായി “
“കുട്ടീ.. എന്താണ് നിന്റെ ഭാവം”
“ഞാനാരുടേയും കുട്ടിയല്ല സാറെ”
“നീയെനിക്ക് മകളേപ്പോലെയാണ്”
“സാറെ വേദാന്തമോതേണ്ട സമയമല്ലിത്.. ബെല്ലടിക്കാറായി.. ബെല്ലടിച്ചാല്* നൂറു രൂപ വെള്ളത്തിലാകും”

അവള്* അടുത്തോട്ട് നീങ്ങിയിരുന്ന് തോളില്* പിടിച്ചപ്പോള്* ഞാന്* അറിയുകയായിരുന്നു ഇവള്* കുട്ടിയൊന്നുമല്ല. തന്റെ ഭാര്യ ചൂടാറുള്ള മുല്ലപ്പൂവിന്റെ അതേ മണംതന്നെയാണ് ഇവള്* ചൂടിയിരിക്കുന്ന മുല്ലപ്പൂവിനും. എന്റെ മനസ്സിലെ കുട്ടിയില്* നിന്നും ഒരു സ്ത്രീയിലേക്ക് ഇവള്* എത്ര വേഗമാണ് വളര്*ന്നത്. ഞാന്* ഭയപ്പെട്ട് അത്ഭുതംകൂറിയിരുന്നു.


അപ്പോഴേക്കും വലിയ ശബ്*ദത്തില്* മണിമുഴങ്ങി.കാവല്*ക്കാരന്* എല്ലാവരെയും പുറത്താക്കിത്തുടങ്ങി. അവള്* കാവല്*ക്കാരന്* കാണാതെ എങ്ങോട്ടോ മറഞ്ഞു. ഞാനും വളരെ വേഗം ഗാര്*ഡന്റെ ഗെയിറ്റു കടന്നു. ഇനിയുമൊരിക്കല്* ഈ ഗാര്*ഡനില്* പൂക്കള്* വിരിയുമോ ?